‘സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ത​ള​രി​ല്ല, സധൈര്യം എല്ലാത്തിനെയും നേരിടും’: ദി​യ പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ത​ള​രി​ല്ലെ​ന്നും ധൈ​ര്യ​മാ​യി എ​ല്ലാ​ത്തി​നെ​യും നേ​രി​ടു​മെ​ന്നും ആ​രു വി​ചാ​രി​ച്ചാ​ലും ത​ന്നെ ത​ള​ര്‍​ത്താ​നാ​കി​ല്ലെ​ന്നും പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍ ദി​യ പു​ളി​ക്ക​ക​ണ്ടം. ത​നി​ക്ക് നേ​രി​ടെ​ണ്ടി​വ​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍​കൂ​ടി​യാ​യ ദി​യ പു​ളി​ക്ക​ക​ണ്ടം.

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​തി​പ​ക്ഷ​മാ​ണ് സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ ക​ഥ​ക​ള്‍ മെ​ന​യു​ന്ന​ത്. സ്വ​കാ​ര്യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്ന നി​ല​യി​ല്‍ ഇ​ട​വ​ക വി​കാ​രി​യ​ച്ച​നോ​ടും മ​റ്റു പൊ​തു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​വു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ പ​രി​പാ​ടി ക​ഴി​ഞ്ഞ​തോ​ടെ താ​ന്‍ ബി​ജെ​പി​യെ അ​നു​കൂ​ലി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​ര​ണം ന​ട​ന്ന​ത്. താ​നും ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജും മാ​ത്രം നി​ല്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ക്രോ​പ്പ് ചെ​യ്താ​ണ് പ്ര​ച​രി​പ്പി​ച്ച​ത്.

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​വും അ​വ​രു​ടെ ആ​ളു​ക​ളും ചി​ല സോ​ഷ്യ​ല്‍ മീ​ഡി​യാ പേ​ജി​ലു​ടെ​യാ​ണ് വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തു ക​ണ്ട​പ്പോ​ള്‍ ക​ഷ്ട​മാ​ണ് തോ​ന്നി​യ​ത്. ത​ന്നെ വ്യ​ക്തി​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

സ​ത്യം അ​റി​ഞ്ഞി​ട്ടും രാ​ഷ്ട്രീ​യ ലാ​ഭ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.​എ​ന്തു രാ​ഷ്ട്രീ​യ ലാ​ഭ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പാ​ലാ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സ​ത്യം അ​റി​യാം, ഞ​ങ്ങ​ളു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​നും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യ്ക്കു​മാ​ണെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ല്‍ ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്നും ദി​യ വ്യ​ക്ത​മാ​ക്കി.

പു​തു​യു​ഗ​യാ​ത്ര​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പാ​ലാ​യി​ലെ​ത്തി​യ​പ്പോ​ള്‍ ത​നി​ക്കു​വേ​ണ്ടി സം​സാ​രി​ച്ച​തു സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നി. ഞ​ങ്ങ​ളു​ടെ കൊ​ച്ചി​നെ അ​ധി​ക്ഷേ​പി​ച്ചാ​ല്‍ ഞ​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​ത്.

ജ​ന​ങ്ങ​ള്‍ ഹ​ര്‍​ഷാ​ര​വ​ത്തോ​ടെ ഇ​തു സ്വീ​ക​രി​ച്ച​തു​ക​ണ്ട​പ്പോ​ള്‍ അ​തി​ലേ​റെ സ​ന്തോ​ഷ​മാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്ണ്‍ എ​ന്ന നി​ല​യി​ല്‍ പാ​ലാ​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി പ​ര​മാ​വ​ധി ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് അ​തി​നെ​ല്ലാം മോ​ശം വ​രു​ത്താ​നാ​ണ് പ്ര​തി​പ​ക്ഷ ശ്ര​മം ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ള്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും പാ​ലാ​യി​ല്‍ യു​ഡി​എ​ഫ് എം​എ​ല്‍​എ മാ​ത്ര​മ​ല്ല ഒ​രു മ​ന്ത്രി കൂ​ടി വ​രു​മെ​ന്നും ദി​യ പു​ളി​ക്ക​ക​ണ്ടം പ​റ​ഞ്ഞു.

Related posts

Leave a Comment