തീക്കാറ്റ്! താപനില ഒരു ഡിഗ്രി കൂടുമെന്നു മുന്നറിയിപ്പ്; രാ​ജ്യ​ത്തെ താ​പ​ത​രം​ഗ​മേ​ഖ​ല​യി​ൽ കേ​ര​ളം പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് ആ​ശ്വാ​സ​ക​രം; ഒ​റ്റ​പ്പെ​ട്ട വേ​ന​ൽ​മ​ഴ​യ്ക്കു സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു ചൂ​ടു​കാ​റ്റ് പ​തി​വാ​കും; ശ​രാ​ശ​രി താ​പ​നി​ല അ​ര മു​ത​ൽ ഒ​ന്നു​വ​രെ ഡി​ഗ്രി സെ​ൽ​ഷ​സ് ഉ​യ​രും: മാ​ർ​ച്ച് മു​ത​ൽ മേ​യ് വ​രെ​യു​ള്ള വേ​ന​ൽ​ക്കാ​ല​ത്തെ​പ്പ​റ്റി കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പാ​ണി​ത്.

പ​ക​ൽ ഉ​യ​ർ​ന്ന താ​പ​നി​ല​യും രാ​ത്രി താ​ഴ്ന്ന താ​പ​നി​ല​യും ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യേ​ക്കാ​ൾ അ​ര മു​ത​ൽ ഒ​ന്നു​വ​രെ ഡി​ഗ്രി സെ​ൽ​ഷ​സ് കൂ​ടും. ഈ ​മാ​സം കേരളത്തിൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ലേ​ക്കു ചൂ​ട് കൂ​ടു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. രാ​ത്രി ഊ​ഷ്‌​മാ​വ് 22 മു​ത​ൽ 25 വ​രെ ഡി​ഗ്രി സെ​ൽ​ഷ​സ് എ​ന്ന​ത് അ​ര ഡി​ഗ്രി​യി​ലേ​റെ വ​ർ​ധി​ക്കും.

രാ​ജ്യ​ത്തെ താ​പ​ത​രം​ഗ​മേ​ഖ​ല​യി​ൽ കേ​ര​ളം പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് ആ​ശ്വാ​സ​ക​രം. വ​ട​ക്കു പ​ഞ്ചാ​ബി​ൽ​നി​ന്നു തു​ട​ങ്ങി ആ​ന്ധ്ര​പ്ര​ദേ​ശി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണു താ​പ​ത​രം​ഗ​മേ​ഖ​ല എ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്നു.

ഈ ​മേ​ഖ​ല​യി​ലെ ഊ‍ഷ്‌​മാ​വ് പ​തി​വി​ലും ഒ​രു ഡി​ഗ്രി​യി​ലേ​റെ കൂ​ടു​ത​ലാ​യി​രി​ക്കാ​ൻ 52 ശ​ത​മാ​നം സാ​ധ്യ​ത​യു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര മു​ത​ൽ പ​ഞ്ചാ​ബ് വ​രെ​യു​ള്ള മേ​ഖ​ല​യി​ൽ ശ​രാ​ശ​രി ഊ​ഷ്‌​മാ​വി​ലെ വ​ർ​ധ​ന ഒ​രു ഡി​ഗ്രി സെ​ൽ​ഷ​സി​ലും കൂ​ടു​ത​ലാ​കും. കേ​ര​ള​ത്തി​ൽ വ​ർ​ധ​ന ഒ​രു ഡി​ഗ്രി​യി​ൽ താ​ഴെ മാ​ത്ര​മാ​കും.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ക​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു പാ​ല​ക്കാ​ട്ടാ​ണ്. 2010 മാ​ർ​ച്ചി​ൽ രേ​ഖ​പ്പെ​ടു​ത്തിയ 42 ഡി​ഗ്രി സെ​ൽ​ഷ​സാ​ണ​ത്. 2016-ൽ 41.9 ​ഡി​ഗ്രി ചൂ​ട് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഈ ​ബു​ധ​നാ​ഴ്ച മു​ണ്ടൂ​രി​ൽ 40 ഡി​ഗ്രി​യി​ലെ​ത്തി ചൂ​ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 39.4 ഡി​ഗ്രി​വ​രെ​യാ​ണ് എ​ത്തി​യ​ത്.

ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രി​ൽ ഈ ​ഫെ​ബ്രു​വ​രി 28-ന് 37.2 ​ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ എ​ത്തി പ​ക​ൽ​ചൂ​ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ക​ട്ടെ ഫെ​ബ്രു​വ​രി 15-ലെ 35 ​ഡി​ഗ്രി​യാ​ണു ക​ഴി​ഞ്ഞ മാ​സ​ത്തെ കൂ​ടി​യ ചൂ​ട്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് 36.4 ഡി​ഗ്രി​യും കൊ​ല്ലം പു​ന​ലൂ​രി​ൽ 38 ഡി​ഗ്രി​യും സെ​ൽ​ഷ​സ് വ​ന്ന​താ​ണ് കൂ​ടി​യ ചൂ​ട്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 36 ഡി​ഗ്രി ചൂ​ടു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 37 ഡി​ഗ്രി​വ​രെ എ​ത്തി; 2016 മാ​ർ​ച്ചി​ൽ 38 ഡി​ഗ്രി വ​രെ​യും. ബു​ധ​നാ​ഴ്ച 38.4 ഡി​ഗ്രി സെ​ൽ​ഷ​സ് ചൂ​ടു​വ​ന്ന തൃ​ശൂ​രി​ൽ റി​ക്കാ​ർ​ഡ് ചൂ​ട് 1996ലാ​യി​രു​ന്നു. ആ ​മാ​ർ​ച്ചി​ൽ 40.4 ഡി​ഗ്രി സെ​ൽ​ഷ​സ് കു​റി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 39.3 ഡി​ഗ്രി​യും 2016 മാ​ർ​ച്ചി​ൽ 39.8 ഡി​ഗ്രി​യും ചൂ​ടു​ണ്ടാ​യി.

ചൊ​വ്വാ​ഴ്ച 37.5 ഡി​ഗ്രി ചൂ​ട് എ​ത്തി​യ കോ​ട്ട​യം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലെ ഉ​യ​ർ​ന്ന ചൂ​ട് 37.2 ഡി​ഗ്രി സെ​ൽ​ഷ​സാ​ണ്. 2014 മാ​ർ​ച്ച് 18-ലെ 38.5 ​ഡി​ഗ്രി സെ​ൽ​ഷ​സാ​ണു ജി​ല്ല​യി​ൽ മാ​ർ​ച്ച് മാ​സ​ത്തെ റി​ക്കാ​ർ​ഡ് ചൂ​ട്.

ഫെ​ബ്രു​വ​രി​യി​ൽ 35 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ ചൂ​ട് ക​യ​റി​യ ക​ണ്ണൂ​രി​ൽ ഇ​ത്ത​വ​ണ മാ​ർ​ച്ചി​നെ​പ്പ​റ്റി ആ​ശ​ങ്ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 36 ഡി​ഗ്രി​യും 2016 മാ​ർ​ച്ചി​ൽ 39 ഡി​ഗ്രി​യും വ​രെ എ​ത്തി​യി​രു​ന്നു താ​പ​നി​ല. ഇ​ത്ത​വ​ണ 40 ക​ട​ക്കു​മോ എ​ന്നാ​ണ് ആ​ശ​ങ്ക.

കാ​സ​ർ​ഗോ​ട്ട് ഫെ​ബ്രു​വ​രി​യി​ൽ 33 ഡി​ഗ്രി​യാ​യി​രു​ന്നു കൂ​ടി​യ ചൂ​ട്. 2013-ൽ 36.5 ​ഡി​ഗ്രി വ​രെ എ​ത്തി​യ​താ​ണു മാ​ർ​ച്ചി​ലെ ചൂ​ടി​ന്‍റെ റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ 35 ഡി​ഗ്രി വ​രെ ഉ​യ​ർ​ന്നി​രു​ന്നു ചൂ​ട്.

ഒ​റ്റ​പ്പെ​ട്ട വേ​ന​ൽ​മ​ഴ​യ്ക്കു സാ​ധ്യ​ത

കോ​ട്ട​യം: പ​ക​ൽ​ച്ചൂ​ടി​ൽ വ​ല​യു​ന്പോ​ൾ ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ. വാ​ഴൂ​ർ, പാ​ന്പാ​ടി, മ​ണി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച 37.5, ബു​ധ​നാ​ഴ്ച 36.5, ഇ​ന്ന​ലെ 36.4 ഡി​ഗ്രി​യാ​യി​രു​ന്നു പ​ക​ൽ താ​പ​നി​ല. ഈ​ർ​പ്പ​ത്തി​ന്‍റെ തോ​ത് 75 എ​ത്തി​യ​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചേ​ക്കും.

Related posts