കേള്‍ക്കണം ഈ വിജയം! കു​റ​വു​ക​ളെക്കു​റി​ച്ചോ​ർ​ത്ത് അ​സ്വ​സ്ഥ​രാ​കാ​തെ സ്വ​ന്തം ക​ഴി​വു​ക​ളി​ൽ വി​ശ്വ​സി​ക്കു​ക; മി​സ് ഡ​ഫ് വേ​ൾ​ഡ് കിരീടം ചൂടിയ വിദീഷയുടെ ജീവിതം ഇങ്ങനെ…

മി​സ് ഡ​ഫ് വേ​ൾ​ഡ് 2019ൽ (ബധിര ർക്കുവേണ്ടിയുള്ള ലോക സൗന്ദര്യ മത്‌സരം) ​വി​ജ​യ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ വി​ദി​ഷ ബ​ലി​യാണെന്ന് ഇ​രു​പ​ത്തൊ​ന്നു​കാ​രി ര​ചി​ച്ച​ത് പു​തി​യ ച​രി​ത്ര​മാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ മി​സ് ഡ​ഫ് വേ​ൾ​ഡ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ആ​ൾ.

പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​വും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളും നി​റ​യു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ നി​ന്നാ​ണ് വി​ദിഷ​യു​ടെ വ​ര​വ്. “എ​ന്‍റെ സ്വ​പ്ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണ് ഈ ​വി​ജ​യം. ആ​ത്മ​വി​ശ്വാ​സം നേ​ടാ​നും വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നും വേ​ണ്ട ിയാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കേ​ൾ​വി​ത്ത​ക​രാ​റു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​നം ന​ൽ​കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കു​റ​വു​ക​ളെക്കു​റി​ച്ചോ​ർ​ത്ത് അ​സ്വ​സ്ഥ​രാ​കാ​തെ സ്വ​ന്തം ക​ഴി​വു​ക​ളി​ൽ വി​ശ്വ​സി​ക്കു​ക​യാ​ണ് വേ​ണ്ടത്.’ ​കി​രീ​ടം ചൂ​ടു​ന്ന ചി​ത്ര​ത്തി​നൊ​പ്പം വി​ദീ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

വി​ജ​യ​ത്തി​ലേ​ക്ക് ഉ​രു​ണ്ട ച​ക്ര​ങ്ങ​ൾ

മി​സ് ഡെ​ഫ് ഇ​ന്ത്യ 2019 വി​ജ​യി​യാ​യ​പ്പോ​ൾ വി​ദി​ഷ ആ​ദ്യം സ​മീ​പി​ച്ച​ത് പാ​രാ​ലി​ന്പ്യ​ൻ ദീ​പ മാ​ലി​ക്കും മ​ക​ൾ ദേ​വി​ക മാ​ലി​ക്കും ചേ​ർ​ന്നു ന​ട​ത്തു​ന്ന വീ​ലിം​ഗ് ഹാ​പ്പി​ന​സ് ഫൗ​ണ്ടേഷ​നെ​യാ​ണ്. അ​ന്നു മു​ത​ൽ ഈ ​നി​മി​ഷം വ​രെ​യും ദീ​പ​യാ​ണ് ത​ന്നെ കൃ​ത്യ​മാ​യ പാ​ത​യി​ലൂ​ടെ കൈ ​പി​ടി​ച്ചു ന​ട​ത്തു​ന്ന​തെ​ന്ന് വി​ദി​ഷ പ​റ​യു​ന്നു. 1998ലെ ​നേ​വി ക്വീ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ ആ​ളാ​ണ് ദീ​പ. അ​തു​കൊ​ണ്ട ുത​ന്നെ എ​ന്തൊ​ക്കെ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ഇ​ത്ര​യും​പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങു​ന്പോ​ൾ ന​ട​ത്തേ​ണ്ട ത് ​എ​ന്ന് അ​വ​ർ​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട ായി​രു​ന്നു.

2013-14 കാ​ല​യ​ള​വി​ൽ ഞാ​നും ദീ​പ​യും ഒ​രേ പ​രി​ശീ​ല​ക​നു കീ​ഴി​ൽ ബോ​ഡി ക​ണ്ട ീഷ​ണിം​ഗ് പ​രി​ശീ​ല​നം നേ​ടി​യിരു​ന്നു. പ​ര​സ്പ​രം മു​ൻ​കൂ​ട്ടി പ​രി​ച​യ​മു​ണ്ട ് എ​ന്ന​ത് ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ കെ​മി​സ്ട്രി കൃ​ത്യ​മാ​ക്കി. വീ​ലിം​ഗ് ഹാ​പ്പി​നെ​സ് ഫൗ​ണ്ടേ ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച ആ​ത്മ​വി​ശ്വ​സ​വും പ​രി​ശീ​ല​ന​വു​മാ​ണ് വി​ദി​ഷ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ജൂ​ലൈ 22ന് ​സൗ​ത്ത്ആ​ഫ്രി​ക്ക​യി​ലാ​ണ് മി​സ് ഡഫ് വേ​ൾ​ഡ് 2019 ന​ട​ന്ന​ത്. ഫൈ​ന​ലി​ൽ 11 പേ​രാ​ണു​ണ്ട ായി​രു​ന്ന​ത്.

അ​വ​രെ​യെ​ല്ലാം പി​ന്ത​ള്ളി​യാ​ണ് വി​ദി​ഷ കി​രീ​ടം ചൂ​ടി​യ​ത്. ത​ന്‍റെ വി​ജ​യ​ത്തി​ന്‍റെ എ​ല്ല ക്രെ​ഡി​റ്റും അ​മ്മ​യ്ക്കാ​ണെ​ന്നാ​ണ് വി​ദിഷ​യു​ടെ പ​ക്ഷം. എ​ന്‍റെ വി​ജ​യം കാ​ണ​ണ​മെ​ന്ന് ഈ ​ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ഗ്ര​ഹി​ച്ച​ത് അ​മ്മ​യാ​ണ്- വി​ദീ​ഷ പ​റ​യു​ന്നു.

പ​ഠ​ന​ത്തെ പ്ര​ണ​യി​ച്ച പെ​ണ്‍​കു​ട്ടി

പ​ഠി​ക്കാ​നു​ള്ള എ​ന്‍റെ താ​ത്പ​ര്യ​വും ക​ഠി​ന​പ്ര​യ​ത്ന​വു​മാ​ണ് എ​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യം. പ​ഠ​ന​ത്തോ​ളം ഞാ​ൻ മ​റ്റൊ​ന്നി​നേ​യും സ്നേ​ഹി​ക്കു​ന്നി​ല്ല എ​ന്നു പ​റ​യു​ന്ന​താ​വും ശ​രി. മാ​ത്ര​മ​ല്ല കാ​യി​ക രം​ഗ​ത്തു നി​ന്നു ഞാ​ൻ നേ​ടി​യ അ​റി​വു​ക​ളും എ​ന്നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. വി​ദി​ഷ വി​ജ​യ ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്നു.

മി​ക​ച്ച ടെ​ന്നി​സ് ക​ളി​ക്കാ​രി കൂ​ടി​യാ​യ നി​ഷ്ത ഡ​ഫ് ഒളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട ്. ടെ​ന്നീ​സി​ൽ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ന​ടു​വി​ന് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ടെ​ന്നീ​സ് ക​ളി ത​ത്കാ​ലം ഉ​പ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ഷ്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​നി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് വി​ദി​ഷ.

വേ​ദി​യി​ൽ ‘താ​ണ്ഡ​വം’

വ്യ​ക്തി​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള റൗ​ണ്ട ിൽ ‘താ​ണ്ഡ​വ’​മാ​ണ് വി​ദി​ഷ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നൃ​ത്തം താ​നെ​ന്നും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് അ​വ​ർ കു​റി​ക്കു​ന്നു. താ​ള​വും ഗാ​ന​വും വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും എ​നി​ക്ക് നൃ​ത്തം ചെ​യ്യു​ന്ന​ത് വ​ള​രെ​യേ​റെ താ​ല്പ​ര്യ​മു​ള്ള ഒ​ന്നാ​യി​രു​ന്നു. നൃ​ത്തം ചെ​യ്യാ​ൻ ഹൃ​ദ​യ​ത്തി​ലും ആ​ത്മാ​വി​ലും ഒ​രു തീ​ക്ക​ന​ൽ വേ​ണം.

ആ​ത്മാ​വി​നു​ള്ളി​ൽ സം​ഗീ​തം വേ​ണം. വി​ദിഷ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ബോ​ളി​വു​ഡ് സി​നി​മ​ക​ൾ കാ​ണു​ന്ന​ത് വി​ദി​ഷ​യു​ടെ ഹോ​ബി​യാ​യി​രു​ന്നു. വെ​റു​തെ സി​നി​മ കാ​ണു​ക​യ​ല്ല. സി​നി​മ​യി​ലേ​തു​പോ​ലെ ഡാ​ൻ​സ് ചെ​യ്തു പ​രി​ശീ​ലി​ക്കു​മാ​യി​രു​ന്നു. നൃ​ത്തം വേ​ഗ​ത്തി​ൽ പ​ഠി​ക്കാ​ൻ ത​ന്നെ സ​ഹാ​യി​ച്ച​ത് ബോ​ളി​വു​ഡ് സി​നി​മ​ക​ളാ​ണെ​ന്ന് വി​ദി​ഷ സ​മ്മ​തി​ക്കു​ന്നു. യോ​ഗ​യും നീ​ന്ത​ലു​മാ​ണ് ത​ന്‍റെ ആ​രോ​ഗ്യ ര​ഹ​സ്യ​മെ​ന്ന് തു​റ​ന്നു പ​റ​യു​ന്നു വി​ദി​ഷ.

വി​ദീ​ഷ​യു​ടെ വി​ജ​യം വ​ലു​താ​ണ്. പ​ക്ഷെ ആ ​വി​ജ​യ​ത്തി​ന് അ​ർ​ഹി​ക്കു​ന്ന പ്ര​ധാ​ന്യം മാ​ത്രം ല​ഭി​ച്ചി​ല്ല. വി​ദീ​ഷ പ​റ​യാ​റു​ള്ള​തു​പോ​ലെ കേ​ൾ​വി​യി​ല്ലാ​ത്ത​വ​ർ അ​ഭി​മു​ഖി​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ​യാ​ണ്.

മി​സ് വേ​ൾ​ഡ് കി​രീ​ട​മോ മി​സ് യൂ​ണി​വേ​ഴ്സാ​യോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ വി​ദീ​ഷ​യു​ടെ വി​ജ​യം ചെ​റി​യ വാ​ർ​ത്ത​ക​ളി​ൽ ഒ​തു​ങ്ങി. വി​ദി​ഷ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഇ​ൻ​സ്റ്റ​ഗ്ര​മി​ലെ വി​ദി​ഷ​യു​ടെ കു​റി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ് :- ‘Miles to go before I sleep’

Related posts