വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ല: സർട്ടിഫിക്കറ്റുകൾക്കായി കാത്തിരിക്കേണ്ടി വരുന്നത് ദിവസങ്ങളോളം;അ​പേ​ക്ഷ​ക​രും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റം പതിവാകുന്നു

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൾ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ദു​രി​ത​മാ​വു​ന്നു . അ​ഞ്ച് ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​യു​ള്ള ഓ​ഫീ​സു​ക​ളി​ൽ ര​ണ്ടും മൂ​ന്നും പേ​രാ​ണു​ള്ള​ത്. ഇ​തു മൂ​ലം വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​ർ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജീ​വ​ന​ക്കാ​രും അ​പേ​ക്ഷ​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​കു​ന്നു.

ക​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റ​ട​ക്കം ര​ണ്ടു പേ​രാ​ണു​ള്ള​ത്. സ്ഥ​ലം മാ​റി​പ്പോ​യ​തി​നും സ​ർ​വ്വീ​സി​ൽ നി​ന്നു വി​ര​മി​ച്ച​തി​നും പ​ക​ര​ക്കാ​രെ​ത്തി​യി​ട്ടി​ല്ല. കു​മാ​ര​നെ​ല്ലൂ​ർ വി​ല്ലേ​ജ്, കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ത​സ്തി​ക​ക​ൾ പ​ല​തും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഒ​ന്നും ര​ണ്ടും ജീ​വ​ന​ക്കാ​രു​ള്ള ഓ​ഫീ​സു​ക​ളി​ൽ ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടും ചി​ല്ല​റ​യ​ല്ല. അ​ത്യാ​വ​ശ്യ​ത്തി​നു പോ​ലും അ​വ​ധി​യെ​ടു​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​പ്പ​ക​ൽ ഇ​രു​ന്നെ​ങ്കി​ലേ പ​ണി പൂ​ർ​ത്തി​യാ​കൂ.

ഫീ​ൽ​ഡി​ൽ ര​ണ്ടു പേ​ർ പോ​കേ​ണ്ടി​ട​ത്ത് ഒ​രാ​ൾ പോ​കേ​ണ്ടി​വ​രു​ന്നു. അ​ല്ലെ​ങ്കി​ൽ ഓ​ഫീ​സ് അ​ട​ച്ചി​ടേ​ണ്ടി വ​രും. 1972 ലെ ​ക​ണ​ക്ക​നു​സ​രി​ച്ചു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ഇ​ന്നും തു​ട​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണു​ണ്ടാ​വു​ക. അ​ര നൂ​റ്റാ​ണ്ടി​നി​ടെ ജ​ന​സം​ഖ്യ​യി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യി. പ​ക്ഷേ അ​തി​ന​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യി​ല്ല.

വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖേ​ന ല​ഭി​ക്കേ​ണ്ട സ​ർ​വ്വീ​സു​ക​ൾ പ​ല​തും ഓ​ൺ​ലൈ​ൻ ആ​യ​ത് ആ​വ​ശ്യ​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ശ്വാ​സം ത​ന്നെ. എ​ങ്കി​ലും ഓ​ഫീ​സി​ൽ നേ​രി​ട്ടു വ​ന്ന് നി​ർ​വ്വ​ഹി​ക്കേ​ണ്ട​തും ധാ​രാ​ള​മു​ണ്ട്. പെ​ട്ടെ​ന്നു ല​ഭി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും ഓ​ഫീ​സി​ൽ ആ​ളു​ണ്ടാ​ക​ൽ നി​ർ​ബ​ന്ധം. നി​ല​വി​ലു​ള്ള അ​ഞ്ചു പേ​ർ ഉ​ണ്ടാ​യെ​ങ്കി​ലേ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ക്കൂ.ു

Related posts