രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ മാ​തൃ​ക, ട്രെ​യി​ൻ എ​ഞ്ചി​നി​ലെ ദേ​ശീ​യ​പ​താ​ക വൃ​ത്തി​യാ​ക്കി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ൾ, വീ​ഡി​യോ വൈ​റ​ൽ

പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ ട്രെ​യി​ൻ എ​ഞ്ചി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് വ​ര​ച്ചു​ചേ​ർ​ത്ത ദേ​ശീ​യ​പ​താ​ക അ​ത്യ​ധി​കം ശ്ര​ദ്ധ​യോ​ടെ വൃ​ത്തി​യാ​ക്കു​ന്ന റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ദേ​ശീ​യ ചി​ഹ്ന​ത്തോ​ട് അ​ദ്ദേ​ഹം കാ​ണി​ച്ച ആ​ദ​ര​വി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ചീ​ഫ് പ്രൊ​ജ​ക്ട് മാ​നേ​ജ​രാ​യ അ​ന​ന്ത് രൂ​പ​ന​ഗു​ഡി​യാ​ണ് ഈ ​വീ​ഡി​യോ ‘എ​ക്സ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ട്രെ​യി​ൻ എ​ഞ്ചി​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​ര​ൻ, പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ത്രി​വ​ർ​ണ്ണ പ​താ​ക​യും അ​ശോ​ക​ച​ക്ര​വും ക​ഴു​കി​യ ശേ​ഷം തു​ണി ഉ​പ​യോ​ഗി​ച്ച് തു​ട​ച്ചു വൃ​ത്തി​യാ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഓ​ട്ട​ത്തി​നി​ട​യി​ൽ ലോ​ക്കോ​മോ​ട്ടീ​വി​ൽ പൊ​ടി​പ​ട​ല​ങ്ങ​ളും അ​ഴു​ക്കും പു​ര​ളു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും, അ​തി​ലു​ള്ള ദേ​ശീ​യ​പ​താ​ക മ​ഷി​പു​ര​ളാ​തെ തെ​ളി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ്ര​വൃ​ത്തി ചെ​യ്ത​ത്. എ​ഞ്ചി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ അ​ഴു​ക്കു​പി​ടി​ച്ച് കി​ട​ക്കു​മ്പോ​ഴും, വൃ​ത്തി​യാ​ക്കി​യ ദേ​ശീ​യ​പ​താ​ക മാ​ത്രം വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​യാ​ണ് ഈ ​ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കു​ന്ന​ത്. രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണി​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ട്രെ​യി​ൻ എ​ഞ്ചി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് പ​താ​ക ചി​ത്രീ​ക​രി​ക്കു​ന്ന​ത് എ​ളു​പ്പ​ത്തി​ൽ അ​ഴു​ക്കു​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും, ഇ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.

റെ​യി​ൽ​വേ​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ ദൈ​നം​ദി​ന ജോ​ലി​ക്ക​പ്പു​റം, രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളോ​ട് കാ​ണി​ക്കേ​ണ്ട ബ​ഹു​മാ​ന​വും ക​രു​ത​ലു​മാ​ണ് ഈ ​ചെ​റി​യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​ച്ചു.

 

Related posts

Leave a Comment