ആ​ളു​ക​ളി​ൽ കൗ​തു​കം നി​റ​ച്ച് ജി​ന്ന്, ശ​രീ​ര​ത്തി​ന്‍റെ പു​ക​ച്ചി​ൽ മാ​റ്റാ​ൻ ദി​വ​സ​ങ്ങ​ളോ​ളം കു​ള​ത്തി​ൽ ക​ഴി​ഞ്ഞ് യു​വാ​വ്, ശാ​സ്ത്ര​ലോ​ക​ത്തെ ഞെ​ട്ടി​ച്ച അ​പൂ​ർ​വ രോ​ഗം

വെ​സ്റ്റ് ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഇ​ക്ബാ​ൽ ഷെ​യ്ഖ് (16) എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ കു​ള​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ശ​രീ​ര​ത്തി​ൽ ക​ടു​ത്ത പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും വെ​ള്ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ ആ​ശ്വാ​സം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. പ്രേ​ത​ബാ​ധ​യോ അ​ല്ലെ​ങ്കി​ൽ ‘ജി​ന്ന്’ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച​തോ മൂ​ല​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് എ​ന്നാ​ണ് കൗ​മാ​ര​ക്കാ​ര​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ളോ​ളം കു​ള​ത്തി​ൽ ത​ന്നെ ക​ഴി​യു​ന്ന​ത് ഇ​യാ​ളു​ടെ ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കൈ​കാ​ലു​ക​ളി​ലെ ച​ർ​മ്മം വി​ള​റി വെ​ളു​ക്കു​ക​യും ക​ടു​ത്ത ജ​ല​ദോ​ഷ​വും ചു​മ​യും ബാ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ക്വാ​ജെ​നി​ക് പ്രൂ​രി​റ്റ​സ് എ​ന്ന അ​പൂ​ർ​വ്വ ച​ർ​മ്മ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​കാം ഇ​തെ​ന്നാ​ണ് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ള്ള​വ​ർ ക​രു​തു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​മാ​യ​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. പ്ര​ദേ​ശ​ത്തെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പോ​യെ​ങ്കി​ലും കൃ​ത്യ​മാ​യ പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന് ഇ​ക്ബാ​ൽ പ​റ​യു​ന്നു. കു​ള​ത്തി​ൽ നി​ന്ന് ക​ര​യ്ക്കു​ക​യ​റാ​ൻ നാ​ട്ടു​കാ​ർ പ​ല​ത​വ​ണ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും ഇ​യാ​ൾ അ​തി​ന് ത​യ്യാ​റാ​യി​ട്ടി​ല്ല.

ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​മീ​പ​ത്തെ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ​യും പ്ര​ധാ​ന കൗ​തു​ക കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​സം​ഭ​വം. കു​ള​ക്ക​ര​യി​ൽ ത​ടി​ച്ചു​കൂ​ടു​ന്ന ആ​ളു​ക​ൾ ഇ​യാ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും പ​ല​ഹാ​ര​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. എ​ങ്കി​ലും, ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ കു​ള​ത്തി​ൽ തു​ട​രു​ന്ന​ത് ഇ​യാ​ളു​ടെ ജീ​വ​ന് ത​ന്നെ അ​പ​ക​ട​മാ​ണെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

 

 

 

Related posts

Leave a Comment