ഹരിയാന സ്വദേശിയായ ഒരു യുവതിക്ക്, ജോലിയിൽ പ്രവേശിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ കമ്പനി ഓഫർ ലെറ്റർ പിൻവലിച്ചു. ഹരിയാന ആസ്ഥാനമായുള്ള പ്രഫഷണലായ മുസ്കാൻ ചൗഹാനാണ് പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ വ്യാപകമായ ചർച്ചയ്ക്കും വിമർശനത്തിനും ലിങ്ക്ഡ്ഇൻ പോസ്റ്റ് തുടക്കം കുറിച്ചു.
കമ്പനിയിൽ നിന്ന് ഔദ്യോഗിക ഓഫർ ലെറ്റർ ലഭിക്കുന്നതിന് മുൻപായി അഞ്ച് അഭിമുഖ ഘട്ടങ്ങളിലൂടെയും, ഒരു കേസ് സ്റ്റഡിയിലൂടെയും, ഓഫീസ് സന്ദർശനങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നിരുന്നതായി യുവതി പറയുന്നു. റിക്രൂട്ട്മെന്റ് രീതി ശരിക്കും തകിടം മറിഞ്ഞിരിക്കുകയാണ്. ചില കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത് സ്പീഡ് ഡേറ്റിംഗ് നടത്തുന്നത് പോലെയാണ്. യാതൊരു വ്യക്തതയോ ഉത്തരവാദിത്തമോ അവിടെയില്ല.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നു. ചില ഉപയോക്താക്കൾ ചൗഹാന്റെ വിമർശനത്തെ പിന്തുണച്ചു. “ഇത് നൂറു ശതമാനം മോശം എച്ച്ആർ മാനേജ്മെന്റുമാണ്, അതേസമയം മറ്റൊരു വ്യക്തി ഈ പ്രവണതയെ വിശേഷിപ്പിച്ചത്, “വിഷലിപ്തമായ ‘ലാലാ കമ്പനി’ സംസ്കാരത്തിന്റെ വളർച്ചയാണിതെന്നും ദൈനംദിന യാഥാർഥ്യം സങ്കടകരമാണെന്നുമാണ്.
വിഷയം കൂടുതൽ സങ്കീർണ്ണമാണെന്ന് മറ്റ് ചിലർ വാദിച്ചു. “പല കമ്പനികളും ‘അനാവശ്യമായി’ ബാക്കപ്പുകൾ സൂക്ഷിക്കാറില്ല, ഉദ്യോഗാർത്ഥികൾ തന്നെ ഒന്നിലധികം ഓഫറുകൾ സ്വീകരിക്കുന്നത് ഒരു സാധാരണ കാര്യമാക്കി മാറ്റിയിട്ടുണ്ടെന്ന് ഒരു ഉപഭോക്താവ് കുറിച്ചു.
