കി​ര​ണ്‍ വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​യെ​ന്ന് പോ​ലീ​സ്! കി​ര​ണ്‍​കു​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച​തി​ല്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ…

അ​ഞ്ച​ല്‍: ശാ​സ്താം​കോ​ട്ട​യി​ല്‍ വി​സ്മ​യ എ​ന്ന 24 കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ഭ​ര്‍​ത്താ​വും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ൻ​ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കി​ര​ണ്‍​കു​മാ​റി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

കി​ര​ണ്‍ കു​മാ​ര്‍ വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും വീ​ഡി​യോ ഗെ​യിം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​യാ​ള്‍ എ​പ്പോ​ഴും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശാ​സ്ത്രീ​യ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നാ​യി കി​ര​ണ്‍​കു​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നു​മാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

ഇ​തോ​ടെ മാ​ന​സി​കാ​രോ​ഗ്യ, സാ​ങ്കേ​തി​ക, ശാ​സ്ത്രീ​യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും അ​ന്വേ​ഷ​ണ​സം​ഘം തേ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം കി​ര​ണി​നെ മാ​ന​സി​ക രോ​ഗി​യാ​ക്കി ചി​ത്രീ​ക​രി​ച്ച് കേ​സി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ട് 90 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം.

നി​ല​വി​ൽ കൊ​റോ​ണ ബാ​ധി​ത​നാ​യി നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന കി​ര​ണി​നെ നെ​ഗ​റ്റീ​വാ​കു​മ്പോ​ൾ വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

ക​ഴി​ഞ്ഞ ദി​വ​സം ശാ​സ്താം​കോ​ട്ട കോ​ട​തി​യി​ല്‍ കി​ര​ണ്‍​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദം കേ​ട്ട ശേ​ഷം വി​ധി​പ​റ​യാ​ന്‍ മാ​റ്റി​യി​രു​ന്നു. കി​ര​ണി​ന് ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ തെ​ളി​വ് ന​ശി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment