അകത്താണെങ്കിലും  കാപ്പയിൽ  വീണ്ടും കുരുങ്ങി; പാ​ലാ ഏ​ഴാ​ച്ചേ​രി സ്വദേശി വിഷ്ണു പ്രശാന്തിനെ കരുതൽകടങ്കിലാക്കി പോലീസ്


കോ​ട്ട​യം: കാ​പ്പാ നി​യ​മം ജി​ല്ല​യി​ൽ നി​ന്നും ഒ​രാ​ളെ കൂ​ടി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പാ​ലാ ഏ​ഴാ​ച്ചേ​രി വെ​ള്ളി​ലാ​പ്പി​ള്ളി പ്ര​ശാ​ന്ത് കു​ന്നേ​ൽ വി​ഷ്ണു പ്ര​ശാ​ന്തി​നെ​യാ​ണ് കാ​പ്പ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി​ക്ക​ൽ, ക​വ​ർ​ച്ച, വ​ധ​ശ്ര​മം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​ന​ട​ന്ന സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച കേ​സി​ൽ ആ​ലു​വ സ​ബ് ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​ഞ്ഞു​വ​ര​വേ​യാ​ണ് കാ​പ്പാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്.

Related posts

Leave a Comment