വ്യാ​പാ​രി​ക​ളോടു​ള്ള സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധം;ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 14ന് ​സ​മ്പൂ​ർ​ണ്ണ ക​ട​യ​ട​പ്പ് സ​മ​രം


കാ​യം​കു​ളം: ലോ​ക്ഡൗ​ണി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ളോടു​ള്ള സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ജൂ​ൺ 14ന് ​സ​മ്പൂ​ർണമാ​യി അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ ഓ​ൺലൈ​ൻ യോ​ഗ​മാ​ണ്തീ​രു​മാ​നം എ​ടു​ത്ത​ത്. യോ​ഗം രാ​ജു അ​പ്സ​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​ല്ലാ ക​ട​ക​ളും നി​ശ്ചി​ത സ​മ​യം തു​റ​ക്കാ​ന​നു​വ​ദി​ക്കു​ക, പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ൽ മ​ജി​സ്ടറേറ്റ്മാ​രു​ടെ​യും അ​ന്യാ​യ​മാ​യ ക​ട​ന്ന് ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക, ലോ​ക്ഡൗ​ൺ കാ​ല​ത്തെ ക​ട വാ​ട​ക ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ​വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, ​വൈ​ദ്യു​തി ബി​ല്ലി​ലെ ലോ​ക്ഡൗ​ൺ കാ​ല​ത്തെ ഫി​ക്സ​ഡ് ചാ​ർ​ജ്ജ് ഒ​ഴി​വാ​ക്കു​ക, ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ക, ലോ​ക്ക് ഡൗ​ൺ കാ​ല​ത്തെ ഓ​ൺ​ലൈ​ൻ വ്യാ​പാ​രം നി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്.

14ന് ​ജി​ല്ല​യി​ലെ 160ൽപ്പരം യൂ​ണി​റ്റുക​ളി​ലും പ്ര​ധാ​ന ജം​ഗ്‌​ഷ​നു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​മ​രം ചെ​യ്യു​മെ​ന്നും രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സ​ബി​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ വ​ർ​ഗീസ് വ​ല്ലാ​ക്ക​ൽ, സ​ജു പാ​ർ​ത്ഥ​സാ​ര​ഥി, കെ.​എ​സ്.​മു​ഹ​മ്മ​ദ്, ആ​ർ.​സു​ഭാ​ഷ്, യു.​സി. ഷാ​ജി, വി.​സി. ഉ​ദ​യ​കു​മാ​ർ , പ്ര​താ​പ​ൻ സൂ​ര്യാ​ല​യം, എ.​എം.​ഷെ​രീ​ഫ്, ഹ​രി​നാ​രാ​യ​ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ. ​ഹ​ലീ​ൽ , മു​ഹ​മ്മ​ദ് ന​ജീ​ബ്, ന​സീ​ർ പു​ന്ന​ക്ക​ൽ , പി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ,എം.​എ​സ്. ഷ​റ​ഫു​ദ്ദീൻ, വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ്, അ​ബ്ദു​ൽ റ​ഷീ​ദ്, എ.​കെ.​ഷം​സു​ദ്ദീ​ൻ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മു​സ്ത​ഫ റാ​വു​ത്ത​ർ, അ​ശോ​ക​പ്പ​ണി​ക്ക​ർ, എ​ബ്ര​ഹാം പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സി​നി​ൽ സ​ബാ​ദ്, ടി.​ഡി. പ്ര​കാ​ശ​ൻ , ടോ​മി പു​ലി​ക്കാ​ട്ടി​ൽ,സു​നീ​ർ ഇ​സ്മ​യി​ൽ, ബി. ​മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment