രാ​ത്രി മ​ൺ​ട്രോ​തു​രു​ത്തി​ലേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ

കു​ണ്ട​റ: രാ​ത്രി കു​ണ്ട​റ​യി​ൽ നി​ന്നും കൊ​ടു​വി​ള മ​ൺ​ട്രോ​തു​രു​ത്ത് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​കു​ന്നു. രാ​ത്രി ഏ​ഴ​ര​യ്ക്കു​ള്ള സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ത്ത​തു​മൂ​ലം യാ​ത്ര​ക്കാ​ർ ബു​ദ്ധ​മു​ട്ടി​ലാ​കു​ന്നു. രാ​ത്രി ഏ​ഴു​മു​ത​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് 8.10നും 8.30​നും കു​ണ്ട​റ​യി​ൽ നി​ന്നും പു​റ​പ്പെ​ടാ​റു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടി ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ചാ​ൽ കൊ​ടു​വി​ള മ​ൺ​ട്രോ​തു​രു​ത്തു​കാ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.

മു​ള​വ​ന വ​ഴി സ​ർ​വീ​സ് ന​ട​ത്തേ​ണ്ട ബ​സു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റൂ​ട്ട് മാ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും പ​തി​വാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്രാ​ദു​രി​ത​ത്തെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ണ്ട്. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ​ക്ക് പ ​രാ​തി​യു​ണ്ട്.

Related posts