നാ​ളെ അ​വ​സാ​നി​ച്ചാ​ലും ഇ​തി​നു മാ​റ്റ​മു​ണ്ടാ​കി​ല്ല, യു​ദ്ധം: മൂ​ന്നു കോ​ടി പേ​ർ പ​ട്ടി​ണി​യി​ലേ​ക്ക്

ബാ​ങ്കോ​ക്ക്: ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ അ​ന്ത​ര​ഫ​ല​മാ​യി മൂ​ന്നു കോ​ടി​യി​ല​ധി​കം പേ​ർ പ​ട്ടി​ണി നേ​രി​ടു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ വി​ക​സ​ന പ​ദ്ധ​തി (യു​എ​ൻ​ഡി​പി) മേ​ധാ​വി അ​ല​ക്സാ​ണ്ട​ർ ഡി ​ക്രൂ മു​ന്ന​റി​യി​പ്പു ന​ല്കി. യു​ദ്ധം നാ​ളെ അ​വ​സാ​നി​ച്ചാ​ലും ഇ​തി​നു മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്ന് മു​ൻ ബെ​ൽ​ജി​യം പ്ര​ധാ​ന​മ​ന്ത്രി​കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ലോ​ക​വി​പ​ണി​യി​യി​ലേ​ക്ക് എ​ണ്ണ​യ്ക്കു പു​റ​മേ രാ​സ​വ​ള​വും എ​ത്താ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. ലോ​ക​ത്തി​നാ​വ​ശ്യ​മാ​യ രാ​സ​വ​ള​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ഗ​ൾ​ഫി​ലാ​ണ്. ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തു കാ​ര​ണം ആ​ഗോ​ള​ത​ല​ത്തി​ൽ രാ​സ​വ​ളം ല​ഭ്യ​ത കു​റ​ഞ്ഞു. കാ​ർ​ഷി​കോ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യു​ണ്ടാ​കാം.

ഇ​തു ത​ട​യാ​നാ​യി ഇ​നി​യൊ​ന്നും ചെ​യ്യാ​നി​ല്ല. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ഉ​ണ്ടാ​ക്കി​യ പ​ല​തു​മാ​ണ് എ​ട്ടാ​ഴ്ച​ത്തെ യു​ദ്ധ​ത്തി​നി​ടെ ത​ക​ർ​ന്ന​ത്. ഫ​ണ്ട് പ്ര​തി​സ​ന്ധി മൂ​ലം യു​ദ്ധ​ക്കെ​ടു​തി നേ​രി​ടു​ന്ന സു​ഡാ​ൻ, ഗാ​സ, യു​ക്രെ​യ്ൻ രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ടാ​മെ​ന്ന് ഡി ​ക്രൂ കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ദ്ധം മൂ​ലം ഭ​ക്ഷ്യ​വി​ല ഉ​യ​രു​മെ​ന്ന് ലോ​ക​ബാ​ങ്ക്, അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി, ലോ​ക ഭ​ക്ഷ്യ​പ​ദ്ധ​തി എ​ന്നി​വ​ർ നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

Related posts

Leave a Comment