കാ​ലം മാ​റു​ന്പോ​ൾ ആ​ചാ​ര​ങ്ങ​ളും മാ​റു​ന്നു: വി​വാ​ഹ​ത്തി​ന് വ​ധു-​വ​ര​ൻ​മാ​ർ പ​ര​സ്പ​രം വ​ര​ണ​മാ​ല്യം അ​ണി​യു​ന്ന​തി​നു പ​ക​രം ചെ​യ്ത​ത് ക​ണ്ട് വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

വി​വാ​ഹ ച​ട​ങ്ങു​ക​ൾ മ​ത​പ​ര​മാ​യും പ​ര​ന്പ​രാ​ഗ​ത​മാ​യും ന​ട​ത്താ​വൂ എ​ന്ന് ചി​ന്തി​ക്കു​ന്ന ചി​ല​രെ​ങ്കി​ലും ന​മു​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. മ​റി​ച്ചു ചി​ന്തി​ക്കു​ന്ന, വ​രും ത​ല​മു​റ​യു​ടെ കാ​ല​മാ​ണി​ത്. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ എ​ല്ലാ​ക്കാ​ര്യ​ത്തി​ലും വ്യ​ത്യാ​സം വ​ന്നു​തു​ട​ങ്ങി. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ധൂ​വ​ര​ൻ​മാ​രാ​ണ് വീ​ഡി​യോ​യി​ൽ. ഇ​ന്ത്യ​ക്കാ​ര​നാ​യ വ​ര​നും വി​ദേ​ശി​യാ​യ ‌വ​ധു​വും ത​മ്മി​ലു​ള്ള ക​ല്യാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മാ​ണ് ക​ല്യാ​ണ​മെ​ന്ന് വേ​ഷ​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​കും. ഹി​ന്ദു​ക്ക​ളു​ടെ ആ​ചാ​ര പ്ര​കാ​രം വി​വാ​ഹ​ത്തി​ന് വ​ര​മ മാ​ല്യം അ​താ​യ​യ​ത് വ​ധൂ വ​ര​ൻ​മാ​ർ പ​ര​സ്പ​രം ഹാ​രം അ​ഥ​വാ മാ​ല ചാ​ർ​ത്തു​ക എ​ന്ന​ത് സു​പ്ര​ധാ​ന കാ​ര്യ​മാ​ണ്.

എ​ന്നാ​ൽ വീ​ഡി​യോ​യി​ൽ വ​ധു​വും വ​ര​നും പ​ര​സ്പ​രം മാ​ല ഇ​ടു​ന്ന​തി​നു പ​ക​രം ഇ​ത​ണി​യി​ക്കു​ന്ന​തി​നാ​യി ര​ണ്ട് കൊ​ച്ചു കു​ട്ടി​ക​ളാ​ണ് എ​ത്തി​യ​ത്. അ​വ​ർ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി കൈ​യി​ൽ കൊ​ണ്ടു​വ​ന്ന മാ​ല​ക​ളി​ൽ ഒ​രെ​ണ്ണം വ​ധു​വി​നും മ​റ്റൊ​രെ​ണ്ണം വ​ര​നെ​യും അ​ണി​യി​ച്ചു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ര​ണ്ട് സം​സ്കാ​ര​ങ്ങ​ളി​ൽ നി​ന്നും വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും വി​വാ​ഹ​ത്തി​ൽ ആ​ചാ​ര​ങ്ങ​ൾ പ​ല​തും ലം​ഘി​ക്ക​പ്പെ​ട്ടെ​ന്ന് പ​ല​രും കു​റി​ച്ചു.

 

 

Related posts

Leave a Comment