വ്യവസായിയുടെ മകള്‍ കൊറോണ ബാധിതയെന്ന് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു ! പഴയന്നൂരില്‍ യുവതി അറസ്റ്റിലായതിങ്ങനെ…

വാട്‌സ് ആപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ യുവതി അറസ്റ്റില്‍. വ്യവസായിയുടെ മകള്‍ക്ക് കൊറോണ ബാധയുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്.പഴയന്നൂരിലാണ് സംഭവം. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച് യുവതി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പങ്കുവെച്ചത്.

ഇതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ തീ പോലെ പടര്‍ന്നു. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തി. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടു.

Related posts

Leave a Comment