മ​ക​ൾ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് ക​ണ്ണ് ത​ള്ളി മാ​താ​പി​താ​ക്ക​ൾ

മ​ക​ൾ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് മാ​താ​പി​താ​ക്ക​ൾ അ​മ്പ​ര​ന്നി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. കൊ​ള​മ്പോ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ മി​ഷ മാ​ലി​ക്കാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഒ​രു റ​സ്റ്റൊ​റ​ന്‍റി​ലെ​ത്തി​യ​ത്.

മ​ക​ളു​ടെ പി​റ​ന്നാ​ളാ​ണെ​ന്ന് റ​സ്റ്റൊ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ കേ​ക്ക് അ​ല്ലെ​ങ്കി​ൽ ഐ​സ്ക്രീ​മാ​ണ് മാ​താ​പി​താ​ക്ക​ൾ പ്ര​തീ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ ഇ​വ​രു​ടെ മു​മ്പി​ൽ എ​ത്തി​യ​താ​ക​ട്ടെ വി​ല​കൂ​ടി​യ മ​ദ്യ​മാ​യ ട​ക്വീ​ല​യു​ടെ ഒ​രു ഷോ​ട്ടാ​യി​രു​ന്നു. യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ മ​ക​ൾ ട​ക്വീ​ല ക​ഴി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ അ​മ്പ​ര​ന്നു നോ​ക്കി​യി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ത​ല​യി​ൽ കൈ​കൊ​ടു​ത്ത് മ​ക​ളു​ടെ മു​ഖ​ത്ത് നോ​ക്കി അ​ച്ഛ​ൻ ഇ​രി​ക്കു​മ്പോ​ൾ അ​മ്മ​യു​ടെ മു​ഖ​ത്ത് മു​ഴു​വ​ൻ അ​മ്പ​ര​പ്പാ​യി​രു​ന്നു.

മി​ഷ മാ​ലി​ക് ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. എ​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ അ​യ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ച്ച നി​മി​ഷം എ​ന്നാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് മി​ഷ ന​ൽ​കി​യ കാ​പ്ഷ​ൻ.

Related posts