ഓ​ട്ടോ​റി​ക്ഷ കാ​റി​ല്‍ ത​ട്ടി ! പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് 17 ത​വ​ണ അ​ടി​ച്ച് യു​വ​തി; വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

കാ​റി​ല്‍ ഓ​ട്ടോ​റി​ക്ഷ ത​ട്ടി​യ​തി​ന് ഓ​ട്ടോ​ഡ്രൈ​വ​റെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ 17 ത​വ​ണ ത​ല്ലി​യ 35 കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യു​വ​തി ഡ്രൈ​വ​റെ മ​ര്‍​ദ്ദി​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വ​തി​യു​ടെ കാ​റി​ല്‍ ഓ​ട്ടോ​റി​ക്ഷ ചെ​റു​താ​യി ത​ട്ടി​യ​ത്. പ്ര​കോ​പി​ത​യാ​യ യു​വ​തി കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് തു​ട​ര്‍​ച്ച​യാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ യു​വ​തി​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഒ​ന്ന​ര​മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ല്‍ യു​വ​തി ഓ​ട്ടോ ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് 17 ത​വ​ണ അ​ടി​ക്കു​ന്ന​ത് കാ​ണാം.

ത​ന്റെ ഫോ​ണും പ​ണ​വും പേ​ഴ്സും യു​വ​തി കൈ​ക്ക​ലാ​ക്കി​യ​താ​യും ഡ്രൈ​വ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment