എ​ക്സി​ലും ആ​മ​സോ​ണി​ലും കൂ​ട്ട​പ്പി​രി​ച്ചു​വി​ടി​ൽ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന ടീ​മി​ലെ ആ​യി​രം ജീ​വ​ന​ക്കാ​രെ എ​ക്സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. ഓ​സ്ട്രേ​ലി​യ​യു​ടെ ഇ-​സേ​ഫ്റ്റി ക​മ്മീ​ഷ​ൻ പി​രി​ച്ചു​വി​ട​ൽ സ്ഥി​രീ​ക​രി​ച്ചു. എ​ക്സി​ൽ അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ൾ വ​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ-​സേ​ഫ്റ്റി ക​മ്മീ​ഷ​ൻ അ​ധി​കൃ​ത​ർ ക​മ്പനി​ക്ക് നേ​ര​ത്തെ അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

ഉ​ള്ള​ട​ക്ക​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ടീ​മി​ലെ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ, ക​ണ്ട​ന്‍റ് മോ​ഡ​റേ​റ്റ​റു​മാ​ർ എ​ന്നി​വ​രെ​യാ​ണ് മു​ഖ്യ​മാ​യും ഒ​ഴി​വാ​ക്കി​യ​ത്. 2022 ഒ​ക്ടോ​ബ​ർ മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ നോ​ക്കി​യാ​ൽ ക​മ്പനിയു​ടെ ട്ര​സ്റ്റ് ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ലെ 1,213 ജീ​വ​ന​ക്കാ​രാ​ണ് ഇ​തി​നോ​ട​കം പി​രി​ഞ്ഞു​പോ​യ​ത്.

ഇ​തി​ൽ 80 ശ​ത​മാ​നം പേ​രും സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ക്സി​ൽ കൂ​ടു​ത​ൽ വെ​ട്ടി​ക്കു​റ‍​യ്ക്ക​ൽ ന​ട​ന്നേ​ക്കും.

അ​തേ​സ​മ​യം, സാ​മ്പത്തി​ക ഞെ​രു​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 500 പേ​രെ ആ​മ​സേ​ൺ പി​രി​ച്ചു​വി​ട്ടു. ഗെ​യിം സ്ട്രീ​മിം​ഗ് വി​ഭാ​ഗ​മാ​യ ട്വി​ച്ചി​ലാ​ണു കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ. ക​മ്പനിയു​ടെ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ഇ​നി​യും ആ​ളു​ക​ളെ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment