പ​ട്ടാ​ള​നി​യ​മം പ്ര​ഖ്യാ​പി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ലാ​പ​ക്കേ​സ്: കൊ​റി​യ​യി​ലെ മു​ൻ പ്ര​സി​ഡ​ന്‍റ് യൂ​ണി​ന് ജീ​വ​പ​ര്യ​ന്തം

സി​യൂ​ൾ: ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ പ​ട്ടാ​ള​നി​യ​മം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് യൂ​ൺ സു​ക് ഇ​യോ​ളി​നു കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. വ​ധ​ശി​ക്ഷ​യാ​ണു പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

2022 മേ​യി​ൽ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ യൂ​ൺ 2024 ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് പ​ട്ടാ​ള​നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​നു ഭൂ​രി​പ​ക്ഷ​മു​ള്ള പാ​ർ​ല​മെ​ന്‍റ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​ട്ടാ​ള​നി​യ​മം അ​സാ​ധു​വാ​ക്കി. പി​ന്നാ​ലെ യൂ​ൺ ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ടു​ക​യും അ​റ​സ്റ്റി​ലാ​വു​ക​യു​മു​ണ്ടാ​യി.

യൂ​ണി​നെ​തി​രേ ചു​മ​ത്തി​യ ക​ലാ​പ​ക്കേ​സി​ലാ​ണ് ഇ​ന്ന​ല​ത്തെ ശി​ക്ഷ. മ​റ്റു കു​റ്റ​ങ്ങ​ളി​ലും അ​ദ്ദേ​ഹം വി​ചാ​ര​ണ നേ​രി​ടു​ന്നു​ണ്ട്. ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ക്കാ​നാ​യി യൂ​ൺ, പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന കിം ​യോം​ഗ് ഹ്യൂ​നു​മാ​യി ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം തെ​ളി​ഞ്ഞ​താ​യി കോ​ട​തി വി​ല​യി​രു​ത്തി. പാ​ർ​ല​മെ​ന്‍റ് ത​ട​സ​പ്പെ​ടു​ത്താ​ൻ ഭ​ട​ന്മാ​രെ വി​ന്യ​സി​ച്ച​ത് ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.

അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ യൂ​ൺ അ​ക്ഷോ​ഭ്യ​നാ​യാ​ണു കോ​ട​തി​യി​ൽ വി​ധി​പ്ര​സ്താ​വം കേ​ട്ട​ത്. മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി കി​മ്മി​ന് കോ​ട​തി 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. യൂ​ൺ സീ​യൂ​ളി​ലെ ത​ട​വ​റ​യി​ൽ തു​ട​രു​മെ​ന്നാ​ണു സൂ​ച​ന. വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ല്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment