ഉ​ഷ അ​നു​ഭ​വി​ച്ച വേ​ദ​ന​യ്ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള ന്യാ​യീ​ക​ര​ണ​വു​മി​ല്ല; വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച​; ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വി​ഷ​യം അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് തേ​ടി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കും. ഇ​വ​ര്‍ വി​ഷ​യം പ​രി​ശോ​ധി​ക്കും. ആ ​വ്യ​ക്തി അ​നു​ഭ​വി​ച്ച വേ​ദ​ന​യ്ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള ന്യാ​യീ​ക​ര​ണ​വു​മി​ല്ല. വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ ന​ട​ത്തി എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഡോ​ക്ട​ര്‍ അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പ് വി​ര​മി​ച്ചി​രു​ന്നു. ഡോ​ക്ട​ര്‍ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തി​യോ എ​ന്ന കാ​ര്യം അ​റി​യി​ല്ല. വീ​ട്ട​മ്മ പ​റ​യു​ന്ന​താ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ബാ​ക്കി അ​ന്വേ​ഷ​ത്തി​ന്‍റെ കാ​ര്യ​മാ​യി വ​ര​ട്ടെ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പു​റ​ത്ത് പ്രാ​ക്ടീ​സ് ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് നാ​ല്‍​പ്പ​തി​ല്‍​ച്ചി​റ ഉ​ഷാ ജോ​സ​ഫ്(59) ആ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​യി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്‌. ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി 2021 മേ​യ് 10നാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ഷ ജോ​സ​ഫി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ര്‍​ച്ച​യാ​യി ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

വി​വി​ധ ഡോ​ക്ട​ര്‍​മാ​രു​ടെ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും രോ​ഗം ഭേ​ദ​മാ​കു​ക​യോ കാ​ര​ണം ക​ണ്ടെ​ത്താ​നൊ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ലു​ള്ള യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​റെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് എ​ക്സ്റേ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക്ക് കു​റി​ച്ച് ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് വ​യ​റി​നു​ള്ളി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്‌.

രോ​ഗി​യോ​ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. അ​ടു​ത്ത ദി​വ​സം ശ​സ്ത്ര​ക്രി​യി​ലൂ​ടെ ക​ത്രി​ക നീ​ക്കം ചെ​യ്യാ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​താ​യി ഉ​ഷ ജോ​സ​ഫ് പ​റ​ഞ്ഞു.

വീ​ട്ടി​ലെ​ത്തി​യ ശേ​ഷം സം​ഭ​വ​ത്തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​ക്കി​യ ബ​ന്ധു​ക്ക​ള്‍ വി​വ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് നേ​താ​വും പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എ​ഫ്. തോ​ബി​യാ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പു​ന്ന​പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു

Related posts

Leave a Comment