ഇ​ര​ട്ട​ക്കൊ​ല: ക്രൈം​ബ്രാ​ഞ്ച് ഇ​ന്നും ക​ല്യോ​ട്ട്; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ട്

കാ​ഞ്ഞ​ങ്ങാ​ട്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തി​ന്‍റെ ര​ണ്ടാം നാ​ളി​ലും ക്രൈം ​ബ്രാ​ഞ്ച് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സം​ഘം കൊ​ല ചെ​യ്യ​പ്പെ​ട്ട ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഡി​വൈ​എ​സ്പി​മാ​രാ​യ വി.​എം.​പ്ര​ദീ​പ്, ഷാ​ജു ജോ​സ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ര​ണ്ടു സം​ഘ​മാ​യാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ, ഇ​വി​ടെ നി​ന്നും അ​ടു​ത്തു​ള്ള വീ​ടു​ക​ളു​മാ​യു​ള്ള അ​ക​ലം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി.
കൂ​ടാ​തെ നാ​ട്ടു​കാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു വ​രു​ന്നു. നേ​ര​ത്തെ പോ​ലീ​സ് എ​ടു​ത്ത മൊ​ഴി​യും പു​തി​യ മൊ​ഴി​യും താ​ര​ത​മ്യം ചെ​യ്യും.

ഇ​ത്ത​രം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മേ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ട്
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, ഡി​വൈ​എ​സ്പി​മാ​രാ​യ വി.​എം. പ്ര​ദീ​പ്, ഷാ​ജു തോ​മ​സ്, കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് സി​ഐ സി.​എ.​അ​ബ്ദു​ൾ റ​ഹീം എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ൾ. ലോ​ക്ക​ൽ പോ​ലീ​സി​ൽ നി​ന്നും ഏ​താ​നും പേ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ചേ​ർ​ക്കാ​നി​ട​യു​ണ്ട്.​ഇ​വ​രു​ടെ പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts