Set us Home Page

ആധാർ-മൊബൈൽ ബന്ധനം ഫെ​ബ്രു​വ​രി ആ​റു വ​രെ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ടെ​ലി​കോം വ​രി​ക്കാ​ർ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 2018 ഫെ​ബ്രു​വ​രി ആ​റാ​ണ്. ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ മൊ​ബൈ​ൽ ന​ന്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​ർ​ജീ​വ​മാ​ക്കാ​നാ​ണ് ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ല്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

എ​ന്തു ചെ​യ്യ​ണം‍?

പ്രീ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് വ​രി​ക്കാ​ർ അ​വ​രു​ടെ മൊ​ബൈ​ലും ആ​ധാ​ർ ന​ന്പ​രു​മാ​യി അ​വ​ര​വ​രു​ടെ ടെ​ലി​കോം സ്റ്റോ​റു​ക​ളി​ൽ എ​ത്ത​ണം. പ്രീ​പെ​യ്ഡ് വ​രി​ക്കാ​ർ ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന റീ​ടെ​യ്‌​ല​റെ സ​മീ​പി​ച്ചാ​ലും മ​തി.

ആ​ധാ​ർ ന​ന്പ​ർ ന​ല്കി​യ​ശേ​ഷം ബ​യോ​മെ​ട്രി​ക് വേ​രി​ഫി​ക്കേ​ഷ​നു​വേ​ണ്ടി വി​ര​ല​ട​യാ​ളം ന​ല്ക​ണം. ഇ​തി​നാ​യി സ്റ്റോ​റി​ൽ ചെ​റു ഉ​പ​ക​ര​ണ​മു​ണ്ടാ​കും.ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ വ​ൺ ടൈം ​പാ​സ്‌​വേ​ഡ് (ഒ​ടി​പി) ന​ന്പ​ർ മൊ​ബൈ​ലി​ലെ​ത്തും. ഈ ​ന​ന്പ​ർ ന​ല്കി​യാ​ൽ മാ​ത്ര​മേ ബ​ന്ധി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കൂ.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS