Set us Home Page

തെക്കിന്റെ കാഷ്മീരില്‍ ആപ്പിള്‍ വസന്തം

Appleമറയൂര്‍: തെക്കിന്റെ കാഷ്മീര്‍ ആപ്പിള്‍ വസന്ത ത്തിനൊങ്ങി. ശീതകാ ല പച്ചക്കറിക്കൊപ്പം കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏകസ്ഥലമാണ് കാന്തല്ലൂര്‍. മഴനിഴല്‍ പ്രദേശമായ മറയൂരിനടുത്താണ് കാന്തല്ലൂര്‍. മറയൂരില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ച രിച്ചാല്‍ കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങളിലെത്താം. കേരളത്തില്‍ ഇത്രയധികം ആപ്പിള്‍ വിളയുന്ന മറ്റൊരുêസ്ഥലമില്ലെന്നതാണ് പ്രത്യേകത.

ഭംഗിയും ഗുണവും നിറഞ്ഞ കാഷ്മീര്‍, ഹിമാചല്‍ ആപ്പിളുകള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍നിന്ന് മറയുകയും ഇറക്കുമതി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കുകയും ചെയ്തപ്പോഴാണ് കാന്തല്ലൂര്‍ ആപ്പിള്‍ വിളവെടുപ്പിനൊങ്ങുന്നത്.
വര്‍ഷത്തില്‍ ഒരുതവണമാത്രം വിളവുതരുന്ന ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ കാന്തല്ലൂര്‍ മലനിരകള്‍തേടി സഞ്ചാരികള്‍ വന്നുതുടങ്ങി.

അരയേക്കര്‍ മുതല്‍ അഞ്ചേക്കര്‍വരെ സ്ഥലങ്ങളില്‍ ആപ്പിള്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. ചില്ലകള്‍ നിറയെæകുലച്ചുകിടക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ഈമാസം ആരംഭിക്കും. ശരാശരി ഒരുമരത്തില്‍നിന്ന് 35 കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നുì. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്. വലിപ്പത്തില്‍ ഇടത്തരക്കാരാണെങ്കിലും ഇവ നേരില്‍ കാണാനും éതൊട്ടറിയാനും കൃഷിക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നതും ജൈവവളം ഉപയോഗിക്കുന്നതും ഓരോവര്‍ഷവും ഇതിന് ഡിമാന്‍ഡ് കൂട്ടുന്നുണ്ട്ì.

കാന്തല്ലൂരിലെ ചീനി ഹില്‍സ് ഫാമിലാണ് ഏറ്റവുമധികം ആപ്പിള്‍ മരങ്ങളുള്ളത്. കൂടാതെ തോപ്പില്‍ പി.ടി. മാഷ്, കൊച്ചുമണ്ണില്‍ ബാബു, ഐസക്, എട്ടില്‍ æകുര്യന്‍, പെരുമാള്‍ സാമി തുടങ്ങിയവരുടെ ക്യഷിയിടങ്ങളിലുമാണ് ആപ്പിള്‍ ഉള്ളത്. ആപ്പിളിനൊപ്പം പ്ലംസ്, സ്‌ട്രോബറി, സബര്‍ജില്‍, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതള നാരങ്ങ, മരത്തക്കാളി, പിച്ചീസ് തുടങ്ങിയ പഴവര്‍ഗങ്ങളും ഇവിടെ ധാരാളമായി കൃഷിചെയ്തു വരുന്നുണ്ട്. കാന്തല്ലൂര്‍ പഞ്ചായത്തിലെ æകുളച്ചിവയല്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, പെരുമല, പുത്തൂര്‍ തുടങ്ങിയ മേഖലകളിലാണ് പഴം പച്ചക്കറി തോട്ടങ്ങള്‍ ധാരാളമായുള്ളത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്നവരാണ് ഈ പ്രദേശത്തെ കര്‍ഷകര്‍.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS