വീ​ട്ടി​ലേ​ക്ക് വ​ഴി​യി​ല്ലാ​തെ 14 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ; അ​നു​വ​ദി​ച്ച വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ ഒ​രു കു​ടും​ബം

ത​ല​യോ​ല​പ്പ​റ​മ്പ്: വീ​ട്ടി​ലേ​ക്ക് എ​ത്താ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ പു​റം​ലോ​ക​ത്തു​നി​ന്ന് ഒ​റ്റ​പ്പെ​ട്ട് 14 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ. ത​ല​യോ​ല​പ്പ​റ​മ്പ് അ​ഞ്ചാം വാ​ർ​ഡി​ലെ വെ​ട്ടി​ക്കാ​ട്ട് മു​ക്കി​ലെ എ​സ്ത​പ്പാ​ൻ ന​ഗ​ർ നി​വാ​സി​ക​ളാ​ണ് വാ​ഹ​ന സൗ​ക​ര്യ​മു​ള്ള വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ സ്വ​യം പ​ഴി​ച്ച് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്.

ഇ​വി​ട​ത്തെ 14 കു​ടും​ബ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് -പു​ണ്ഡ​രീ​ക​പു​രം റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള ന​ട​പ്പു​വ​ഴി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ പു​റം ലോ​ക​ത്തെ​ത്തു​ന്ന​ത്. ഒ​രാ​ൾ​ക്ക് ക​ഷ്ടി​ച്ച് ന​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന മൂ​ന്ന​ടി ന​ട​പ്പു വ​ഴി​യാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

ഈ ​ന​ട​പ്പു​വ​ഴി​യി​ലൂ​ടെ 200 മീ​റ്റ​റെ​ങ്കി​ലും ന​ട​ന്നാ​ൽ മാ​ത്ര​മേ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ വ​ഴി​യി​ലെ​ത്തൂ. എ​സ്ത​പ്പാ​ൻ ന​ഗ​ർ നി​വാ​സി​ക​ൾ സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് താ​മി​സി​ക്കു​ന്ന​ത്. എ​സ്ത​പ്പാ​ൻ ന​ഗ​റി​ലെ ഓ​ലേ​ത്ത്മ്യാ​ലി​ൽ ശ​ശി​കു​മാ​റി​ന് ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച് ഭ​വ​ന നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ശ​ശി​കു​മാ​ർ കാ​ൻ​സ​ർ രോ​ഗി​യാ​യ​തി​നാ​ൽ ഭാ​ര്യ അം​ബി​ക കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ല​ഭി​ക്കു​ന്ന തു​ച്ഛ​വ​രു​മാ​ന​ത്തി​ലാ​ണ് ശ​ശി​കു​മാ​റി​ന്‍റെ ചി​കി​ൽ​സ​യും വീ​ട്ടു​ചെ​ല​വും ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​ൽ​നി​ന്ന് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ല​ഭി​ക്കു​ന്ന​തു നാ​ലു ല​ക്ഷം രൂ​പ​യാ​ണ്. വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ കെ​ട്ടി​ട​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വീ​ട്ടു​വ​ള​പ്പി​ലെ​ത്തി​ക്കാ​ൻ​ത​ന്നെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കേ​ണ്ടി​വ​രും.

വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ അ​സു​ഖം ക​ടു​ക്കു​മ്പോ​ൾ വ​യോ​ധി​ക​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​ണ് ഇ​വ​ർ ഏ​റ്റ​വും പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ഇ​തി​ന​കം വ​ൽ​സ​ല ര​ഘു​വ​ര​ൻ, സു​ൽ​ബ​ത്ത്, നെ​ജീ​റ ബ​ഷീ​ർ, ഒ. ​കെ.​ബാ​ബു എ​ന്നി​വ​ർ കു​ടും​ബ​ത്തി​ലെ വ​യോ​ധി​ക​രു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട് പൂ​ട്ടി ബ​ന്ധു​വീ​ട്ടി​ലും വാ​ട​ക വീ​ടു​ക​ളി​ലു​മാ​യി താ​മ​സം മാ​റി.

എ​സ്ത​പ്പാ​ൻ ന​ഗ​റി​ന് സ​മീ​പ​ത്തെ പൊ​തു​കു​ള​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി വി​ല​യ്ക്ക് വാ​ങ്ങി റോ​ഡ് നി​ർ​മി​ക്കാ​ൻ ഇ​ട​യ്ക്ക് ഊ​ർ​ജി​ത​മാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ശ്ര​മം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു.

അ​സു​ഖ ബാ​ധി​ത​രാ​യ വ​യോ​ധി​ക​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​ണ് ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. നി​ര​ന്ത​രം ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ഴാ​ണ് നാ​ലു കു​ടും​ബ​ങ്ങ​ൾ ഇ​വി​ടം വി​ട്ട​ത്. വീ​ടു​ക​ൾ ത​ക​രാ​റി​ലാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. അ​ധി​കൃ​ത​ർ അ​നു​ഭാ​വ​പൂ​ർ​വം ഇ​ട​പെ​ട്ട് ഞ​ങ്ങ​ളു​ടെ ജീ​വി​ത ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്ത​ണം.

വ​ഴി​ഒ​രു​ക്കാ​ൻ ശ്ര​മം ഊ​ർ​ജി​ത​മാ​ക്കും

എ​സ്ത​പ്പാ​ൻ ന​ഗ​റി​ൽ തി​ക​ച്ചും നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. വ​ഴി​യി​ല്ലാ​ത്ത​ത് ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ക​യാ​ണ്. മീ​റ്റ​റു​ക​ളോ​ളം രോ​ഗി​ക​ളെ ക​സേ​ര​യി​ൽ ചു​മ​ന്നാ​ണ് പ്ര​ധാ​ന നി​ര​ത്തി​ൽ എ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്. വ​ഴി​യൊ​രു​ക്കാ​ൻ ഊ​ർ​ജി​ത ശ്ര​മം ന​ട​ത്തു​മെ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം ഫ​ബീ​ന​നി​സാ​ർ

Related posts

Leave a Comment