14കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി കൈ​യും കാ​ലും കെ​ട്ടി തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചു ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

അ​സ​മി​ല്‍ 14കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി. കൈ​യും കാ​ലും ബ​ന്ധി​ച്ച നി​ല​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ തേ​യി​ല തോ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ല്‍ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പെ​ണ്‍​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.

ഭൈ​ജാ​ന്‍ അ​ലി, സ​ഫ​ര്‍ അ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ദി​ബ്രു​ഗ​ഢ് എ​സ്.​പി ശ്വേ​ത​ക് മി​ശ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

കൈ​യും കാ​ലും ക​യ​ര്‍​കൊ​ണ്ട് കെ​ട്ടി​യ നി​ല​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി അ​സം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഭൈ​ജാ​ന്‍ അ​ലി എ​ന്ന​യാ​ള്‍ ഫെ​ബ്രു​വ​രി മൂ​ന്നി​ന് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ര​ണ്ട് ദി​വ​സം തേ​യി​ല​തോ​ട്ട​ത്തി​ല്‍​വ​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ഭൈ​ജാ​ന്‍ അ​ലി എ​ന്ന​യാ​ള്‍ ത​ന്റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​ലി​യ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പോ​ക്സോ കേ​സ​ട​ക്കം ചു​മ​ത്തി​യാ​ണ് ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment