ഏ​ഴു മാ​സ​ത്തി​നി​ടെ തീ​വ​ണ്ടി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17 കോ​ടി​യു​ടെ വ​ർ​ധ​ന

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഏ​ഴ് മാ​സ​ത്തി​നി​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17 കോ​ടി​യു​ടെ വ​ർ​ധ​ന. റെ​യി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ വ​രു​മാ​ന​വും 94,927 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.
2025 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17.61 കോ​ടി​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്ത് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം 12,617 ആ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ആ​ദ്യം മു​ത​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വ​രെ 425.41 കോ​ടി പേ​ർ യാ​ത്ര ചെ​യ്ത​താ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​ത്.അ​തേ സ​മ​യം ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 443.02 കോ​ടി ആ​ൾ​ക്കാ​രാ​ണ് യാ​ത്ര ചെ​യ്തി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 31 വ​രെ യാ​ത്രാ​ക്കൂ​ലി ഇ​ന​ത്തി​ൽ മാ​ത്രം ല​ഭി​ച്ച​ത് 70,693 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലു​ള ടി​ക്ക​റ്റ് വ​രു​മാ​നം 94,927 കോ​ടി രൂ​പ​യാ​യാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. വി​വി​ധ ഉ​ത്സ​വ സീ​സ​ണു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തും കൂ​ടാ​തെ പ്ര​തി​ദി​ന ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കൂ​ട്ടി​യ​തു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ട്രെ​യി​ൻ​സ് ഓ​ൺ ഡി​മാ​ൻ​ഡ് എ​ന്ന ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ രാ​ജ്യ​ത്താ​ക​മാ​നം ഓ​ടി​ച്ച​ത്. ഇ​തി​ൽ ത​ന്നെ ന​ല്ലൊ​രു പ​ങ്കും സ്പെ​ഷ​ൽ ഫെ​യ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ആ​യി​രു​ന്നു. ഇ​തി​ലൂ​ടെ പ്ര​തീ​ക്ഷി​ച്ച​തി​ല​ധി​കം വ​രു​മാ​നം നേ​ടാ​ൻ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

2025 ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ 35,000 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പു​തി​യ ട്രാ​ക്കു​ക​ളും സ്ഥാ​പി​ച്ചു. ഇ​തു​വ​ഴി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ള​ട​ക്കം നി​ര​വ​ധി വ​ണ്ടി​ക​ളു​ടെ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. ഇ​ങ്ങ​നെ​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

ഇ​ക്കാ​ല​യ​ള​വി​ൽ വി​വി​ധ ഫാ​ക്ട​റി​ക​ളി​ൽ നി​ർ​മി​ച്ച കോ​ച്ചു​ക​ളു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം കോ​ച്ചു​ക​ൾ കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ള്ള​ത്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment