ജ​യി​ൽ​ച്ചാ​ട്ടം; ത​മി​ഴ്നാ​ട്ടി​ൽ റി​മാ​ന്‍റി​ലാ​യ ബാ​ല​മു​രു​ക​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നൊ​രു​ങ്ങി വി​യ്യൂ​ർ പോ​ലീ​സ്

തൃ​ശൂ​ർ: ജ​യി​ൽ​ചാ​ടി ഒ​ളി​വി​ൽ ക​ഴി​യ​വേ അ​റ​സ്റ്റി​ലാ​യി ത​മി​ഴ്നാ​ട്ടി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡി​ലാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ബാ​ല​മു​രു​ക​നെ(44) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ഒ​രു​ങ്ങി വി​യ്യൂ​ർ പോ​ലീ​സ്. എ​ന്നാ​ൽ ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ൽ ന​ട​പ​ടി അ​വ​സാ​നി​ച്ച​ശേ​ഷ​മേ ക​സ്റ്റ​ഡി അ​പേ​ക്ഷ​യു​മാ​യി വി​യ്യൂ​ർ പോ​ലീ​സ് മ​ധു​ര​പാ​ള​യം​കോ​ട്ട​യി​ൽ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കൂ.

വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ബാ​ല​മു​രു​ക​ൻ വി​യ്യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​വ​ച്ചാ​ണു ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടാ​ണു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി വി​യ്യൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. മ​റ്റൊ​രു സ്കൂ​ട്ട​ർ മോ​ഷ​ണ​ക്കേ​സ് മാ​ത്ര​മാ​ണു ബാ​ല​മു​രു​ക​നെ​തി​രേ വി​യ്യൂ​ർ പോ​ലീ​സി​ലു​ള്ള​ത്.

മൂ​ന്നാം​ത​വ​ണ​യും ജ​യി​ൽ​ചാ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ഇ​ത്ര​യും​നാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തും സം​ബ​ന്ധി​ച്ചു ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സൗ​ഹൃ​ദ​വ​ല​യ​മാ​ണു ബാ​ല​മു​രു​ക​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ തു​ണ​യൊ​രു​ക്കി​യ​തെ​ന്നു ത​മി​ഴ്നാ​ട് പോ​ലീ​സി​നു സൂ​ച​ന​യു​ണ്ട്.

അ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്നും ക്യു ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ​ക്കാ​യി ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ കേ​സി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ൻ​റെ അ​നു​മ​തി​യോ​ടെ വി​യ്യൂ​ർ പോ​ലീ​സ് കേ​സി​ൽ ഇ​ട​പെ​ടൂ.

അ​ഞ്ചു​കൊ​ല​പാ​ത​ക​ങ്ങ​ള​ട​ക്കം 53 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി ആ​ല​ങ്കു​ളം കാ​ട​യം അ​മ്മ​ൻ​കോ​വി​ൽ സ്വ​ദേ​ശി ബാ​ല​മു​രു​ക​ൻ കേ​ര​ള​ത്തി​ലെ മോ​ഷ​ണ​ക്കേ​സി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്പോ​ൾ ന​വം​ബ​ർ ആ​ദ്യ​മാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു കേ​സ​ന്വേ​ഷ​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി വി​യ്യൂ​ർ ജ​യി​ലി​ൽ​നി​ന്ന് ബാ​ല​മു​രു​ക​നെ ത​മി​ഴ്നാ​ട് പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. തി​രി​ച്ച് വി​യ്യൂ​ർ ജ​യി​ലി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണു ബാ​മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത്.

ജ​യി​ലി​ന​ടു​ത്തു​വ​ച്ച് ഇ​യാ​ൾ മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്നു പ​റ​യു​ക​യും ഇ​തി​നാ​യി പോ​ലീ​സ് വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​ടു​ത്തു​ള്ള മ​തി​ൽ​ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണു ത​മി​ഴ്നാ​ട് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്ന​ത്.ര​ക്ഷ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​യാ​ൾ തെ​ങ്കാ​ശി​യി​ലെ​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബാ​ല​മു​രു​ക​ന്‍റെ ഭാ​ര്യ തെ​ങ്കാ​ശി സ്വ​ദേ​ശി​നി ജോ​സ്ബി​ൻ (35) ഒ​രാ​ഴ്ച​മു​ന്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Related posts

Leave a Comment