മൊ​ബൈ​ല്‍ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്ത​തി​ന്റെ പ​ക​യി​ല്‍ 17കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി ! ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു…

കോ​ളേ​ജ് വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. ഇ​യാ​ള്‍ വ​ഴി​യി​ല്‍ വെ​ച്ച് 17കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം പാ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫി​റോ​സി​നെ(25) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഫി​റോ​സി​ന്റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പെ​ണ്‍​കു​ട്ടി ബ്ലോ​ക്ക് ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വൃ​ത്തി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ഫി​റോ​സ് ക​ത്തി​ക്കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​യി​ലും ക​ഴു​ത്തി​ലും ഇ​ട​ത്തെ കൈ​യി​ലും തോ​ളി​ലും കാ​ല്‍​വി​ര​ലു​ഖ​ക​ളി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്. കൈ ​അ​റ്റു​ത്തൂ​ങ്ങി​യ​താ​യും ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം പാ​ല​പ്പു​റം അ​ഴി​ക്ക​ല​പ്പ​റ​മ്പി​ല്‍ സു​ഹൃ​ത്താ​യ യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഫി​റോ​സ്.

ഫി​റോ​സി​നെ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment