നെയ്യാറ്റിന്‍കരയില്‍ 15കാരി ജീവനൊടുക്കിയ സംഭവം ! 18കാരനായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരേ പോക്‌സോ കേസും…

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 15 കാരിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോന്‍ ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടികൂടിയിലായത്.

നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വന്നിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു.

തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇതിനിടെ പതിനെട്ടുകാരനായ ജോമോനും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായി.

ഇതേത്തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും, ജോമോനും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ ജോമോന്‍ കടന്നുകളഞ്ഞു. പെണ്‍കുട്ടിയെ ജോമോന്‍ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment