17കാരിയായ കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ! 19കാരന്‍ കാമുകനെ പോലീസ് പൊക്കി…

17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകനായ 19കാരന്‍ പിടിയില്‍.

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമീര്‍ ഖാന്‍ എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു.

സമീറും പെണ്‍കുട്ടിയും 2019ല്‍ ടിക് ടോക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. നിരന്തരം ടിക്‌ടോക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ടു പോയത്.

ജൂണ്‍ 18നാണ് യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

Leave a Comment