കഴുത്തിലെ സ്വര്‍ണമാലയും പൊട്ടിച്ച് ഓട്ടോയില്‍ കയറി കള്ളന്‍ ! ഓടുന്ന ബസില്‍ നിന്ന് ചാടിയിറങ്ങി കള്ളനെ പിടികൂടി 19കാരി; സംഭവം ഇങ്ങനെ…

തന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ഓടിയ കള്ളനെ അതിസാഹസമായി പിടികൂടി 19 വയസുള്ള പെണ്‍കുട്ടി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് പെണ്‍കുട്ടിയുടെ മാല പൊട്ടിച്ച് ഓട്ടോയില്‍ കടന്നു കളയാന്‍ കള്ളന്‍ ശ്രമിച്ചത്.

ഈ അവസരത്തില്‍ പോലീസുകാരന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി കള്ളനെ പിടികൂടിയത്. മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന് ഓട്ടോയില്‍ കടന്നുകളയാന്‍ ശ്രമിച്ച മുകേഷ് ഗെയ്ക്ക്വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാന്‍ സാധിച്ചത്.

വെളളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കായിരുന്നു.

യുവാവ് സ്വര്‍ണ മാല കവര്‍ന്ന് ബസില്‍ നിന്ന് ചാടി രക്ഷപ്പെടുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ തന്നെ ഓടുന്ന ബസില്‍ നിന്ന് ചാടി മുറവിളി കൂട്ടിക്കൊണ്ട് 19കാരിയും പിന്നാലെ ഓടി.

ഇത് കണ്ട ട്രാഫ് പൊലീസ് കോണ്‍സ്റ്റബിള്‍ ഇടപെടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പിടികൂടിയത്. സംഭവത്തില്‍ പെണ്‍കുട്ടി കാണിച്ച ധൈര്യത്തെ നിരവധി ആളുകളാണ് അഭിനന്ദിച്ചത്.

Related posts

Leave a Comment