കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിയും ആറ് സിനിമാപ്രവർത്തകരും തൃണമൂൽ കോൺഗ്രസിൽ. ഹൂഗ്ലി ജില്ലയിൽ നടന്ന ഇലക്ഷൻ റാലിക്കിടെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലാണ് ഇവർ ടിഎംസിയിൽ ചേർന്നത്. ഇന്ത്യക്കായി 12 ഏകദിന മത്സരങ്ങൾ കളിച്ച മനോജ് തിവാരി ഒരു സെഞ്ചുറി നേടിയിട്ടുണ്ട്. രാജ് ചക്രവർത്തി, സയോനി ഘോഷ്, കാഞ്ചൻ മാലിക്, സുധേഷ്ന റോയ്, മണാലി ഡേ, ജൂൺ മാലിയ എന്നിവരാണ് ടിഎംസിയിൽ ചേർന്ന സിനിമ പ്രവർത്തകർ.
Read MoreDay: February 25, 2021
മെസിക്ക് ഇരട്ടഗോള്‍; ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം
ബാഴ്സലോണ: ലാലിഗയിൽ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാമ്പ് നൂവിൽ എൽചെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സ തോൽപ്പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളും ജോർദി ആൽബയുടെ ഗോളുമാണ് ബാഴ്സയുടെ പട്ടിക തികച്ചത്. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലാണ് മെസിയും ആൽബയും ആഞ്ഞടിച്ചത്. 48-ാം മിനിറ്റിൽ മെസിയിലൂടെ ബാഴ്സ അക്കൗണ്ട് തുറന്നു. 69-ാം മിനിറ്റിൽ ഡിയോംഗിന്റെ അസിസ്റ്റിൽ മെസി ലീഡ് ഇരട്ടിയാക്കി. 73-ാം മിനിറ്റിൽ ആൽബയിലൂടെ ബാഴ്സലോണ മൂന്നാം ഗോളും നേടി.ജയത്തോടെ ബാഴ്സലോണ ലീഗിൽ 50 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.ജയത്തോടെ ബാഴ്സലോണ ലീഗിൽ 50 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
Read Moreവയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറ് എസ്ഡിപിഐക്കാർ പിടിയിൽ
ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ ആറുപേര്‍ പിടിയിൽ. പാണവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തലക്കാരായ അൻസിൽ, സുനീർ എന്നിവരാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.വയലാര്‍ സ്വദേശിയായ നന്ദു ആർ.കൃഷ്ണയാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.ചൊവ്വാഴ്ച വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ കൃഷ്ണ ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു. കൊലപാതകത്തിൽ…
Read Moreസംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നു; കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണെന്ന ആരോപണവുമായി കെ. സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണ്. ക്രൂരമായ കൊലപാതകത്തിൽ സർക്കാരും കണ്ണടയ്ക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നതാണ് ബിജെപിയുടെ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ സർക്കാർ ഭീകരാന്തരീക്ഷമുണ്ടാക്കി ഭക്തന്മാരെ ആക്രമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഭീകരവാദികളുടെ സമരത്തെ ശബരിമല പ്രക്ഷോഭത്തോട് ചേർക്കുന്നത് അനീതിയാണ്. കേരളത്തിൽ അധികാരം കിട്ടാൻ 35 സീറ്റുകൾ ധാരാളം മതി. ബിജെപിയുടെ പേരു പറഞ്ഞ് ചിലർ അപ്പുറത്ത് വില പേശുന്നുവെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Read Moreകേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി: തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം; ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റൈനും നിർബന്ധം
ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി തമിഴ്നാടും പശ്ചിമ ബംഗാളും. തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. അതിർത്തികളിൽ കർശന പരിശോധനത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി. അതേസമയം, ബംഗാളിൽ ആർടിപിസിആർ രേഖ നിർബന്ധമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം.
Read Moreപച്ച കണ്ട ആശ്വാസത്തോടെ ഇന്ത്യക്കാർ; കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ; ഗ്രീൻ കാർഡ് പുനരാരംഭിച്ചു; ഇന്ത്യക്കാർക്ക് ആശ്വാസം
വാഷിംഗ്ടൺ ഡിസി: യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വച്ചു കൊണ്ടുള്ള ഡോണൾഡ് ട്രംപ് സർക്കാരിന്റെ ഉത്തരവ് നീക്കി ജോ ബൈഡൻ ഭരണകൂടം. വിലക്ക് അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പറഞ്ഞു. ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനരാരംഭിക്കുകയും ചെയ്തു. ഈ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും. കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പാക്കുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് സാരമായി ബാധിച്ചിരുന്നു.
Read More