ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ മുതല്‍ ഹോട്ട്-ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ വരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പല ഫോട്ടോഷൂട്ട് കണ്‍സെപ്റ്റുകളും കണ്ണുതള്ളിക്കുന്നതാണ്. മാത്രമല്ല ഇതില്‍ ചിലത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ്.ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്തമാക്കാനാണ് ഫോട്ടോഗ്രാഫേഴ്സും മോഡല്‍സും ശ്രമിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ആശയങ്ങള്‍, ചിത്രീകരിക്കുന്ന സ്ഥലങ്ങള്‍, വസ്ത്രാലങ്കാരം എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഫോട്ടോഷൂട്ടുകളിലും പ്രകടമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്‍ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ നമുക്ക് കാണാന്‍ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങള്‍ നല്കുന്ന ഫോട്ടോ ഷൂട്ടുകളും ഇതില്‍പ്പെടും. അതുപോലെ വിമര്‍ശനങ്ങള്‍ നേരിട്ട ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട മോഡല്‍സ് ആണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ശരീരം പ്രദര്‍ശിപ്പിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് തന്നെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണം. പ്രത്യേകിച്ചും സദാചാരവാദികളുടെ കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍ നിറയുന്നത്. കേരളത്തില്‍ അറിയപ്പെട്ട…
Read MoreDay: February 25, 2021
കടലിന്റെ മക്കൾക്കൊപ്പം ..! രാഹുൽ എന്നെയും കെസിയെയും വിളിച്ചു, വെള്ളത്തിൽ ചാടാൻ! വിസമ്മതം അറിയിച്ച് കെസിയും കൈകൂപ്പി ഞാനും; വലകെട്ടിയും വല വലിച്ചും രാഹുൽ ഗാന്ധിക്കൊപ്പം കടലിൽ പോയ ടി.എൻ. പ്രതാപൻ എം.പി എഴുതുന്നു…
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻപോയ രാഹുൽ ഗാന്ധി കൂടെയുണ്ടായിരുന്ന ടി.എൻ. പ്രതാപൻ എം.പി കടലിലെ അനുഭവങ്ങൾ വിവരിച്ച് എഴുതിയ കുറിപ്പ്: കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി എന്നൊരു പരിപാടി 2015ൽ ചാവക്കാട് നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം അനുഭവം നേരിട്ടറിയണമെന്നു രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും നടന്നില്ല. പിന്നീട്, തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽ യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി. മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: “എനിക്കവരുടെ അധ്വാനം അടുത്തറിയണം.” പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിനു വളരെ സൂക്ഷ്മമായി ഒരു പദ്ധതി…
Read Moreദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒന്നും കണ്ടെത്താനായില്ല; പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണ കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് കോടതിയിൽ വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഹർജി തള്ളിയത്. സാക്ഷികളായുള്ളവരെക്കൊണ്ട് മൊഴി മാറ്റാൻ ദിലീപ് ശ്രമിച്ചുവെന്നും കേസിൽ അവരെ ഭീഷണിപ്പെടുത്തിയാണ് ഇത് സാധിച്ചതെന്നും ഇതൊക്കെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന് ഹര്‍ജിയിൽ പറഞ്ഞിരുന്നത്.
Read Moreകണ്ടു പഠിക്കെടാ ! 10 ടണ്‍ മാലിന്യത്തില്‍ നിന്നും ദിനംപ്രതി ഉല്പാദിപ്പിക്കുന്നത് 500 യൂണിറ്റ് വൈദ്യുതി, 30 കിലോ ബയോഗ്യാസ്; രാജ്യത്തിന് അഭിമാനമാകുന്ന മാര്‍ക്കറ്റിനെക്കുറിച്ചറിയാം…
നമ്മുടെ നാട്ടിലെ മാര്‍ക്കറ്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ദൃശ്യങ്ങള്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്ന ഒരു സ്ഥലത്തിന്റെയാവും. എന്നാല്‍ ഹൈദരാബാദിലെ ബോവ്വനപള്ളി മാര്‍ക്കറ്റില്‍, ഇത് ശരിക്കും ഒരു ചന്ത തന്നെയാണോ എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം യാതൊരുവിധ മലിനീകരണങ്ങളും ഇല്ലാത്ത ഒരിടമാണ് ഈ മാര്‍ക്കറ്റ്. വൃത്തിയില്‍ പാശ്ചാത്യരാജ്യങ്ങളോടു കിടപിടിക്കുന്ന ഈ മാര്‍ക്കറ്റില്‍ ദിനംപ്രതി ബാക്കിയാകുന്നത് 10 ടണ്‍ മാലിന്യമാണ്. എന്നാല്‍ ഈ മാലിന്യം അവിടെ അങ്ങനെ കിടക്കുകയല്ല. ഇത് 500 യൂണിറ്റ് വൈദ്യുതിയും 30kg ബയോഗ്യാസുമായി മാറുന്നു. ഇവിടെയുള്ള 120 സ്ട്രീറ്റ് ലൈറ്റ് , 170 കടകള്‍ എന്നിവയിലേക്കെല്ലാം ആവശ്യമായ വൈദ്യുതി ഇതില്‍ നിന്നാണ്. കൂടാതെ മാര്‍ക്കറ്റിലെ കാന്റീന് കിച്ചന് പ്രവര്‍ത്തിക്കുന്നത് ഈ ബയോഗ്യാസ് ഉപയോഗിച്ചാണ്. മാര്‍ക്കറ്റിനുള്ളില്‍ തന്നെ 30m x 40m അടി സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. CSIR-IICT (Council Of…
Read Moreബൈക്കിലെത്തി യാത്രക്കാരുടെ പേഴ്സും ബാഗും തട്ടിപ്പറിക്കുന്ന മൂവർ സംഘം അറസ്റ്റിൽ; ഇരകളാക്കിയിരുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ; പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും
മരട്: ബൈക്കിലെത്തി യാത്രക്കാരുടെ പേഴ്സും ബാഗും മൊബൈലുകളും തട്ടിപ്പറിക്കുന്ന മൂന്നംഗ സംഘത്തെ മരട് പോലീസ് പിടികൂടിയ സംഭവത്തിൽ പ്രതികൾ ഇരകളാക്കിയിരുന്നത് ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ. ബൈക്ക് റേസിൽ വിദഗ്ദ്ധരായ സംഘം നഗരത്തിൽ കറങ്ങി നടന്നാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടു വച്ച് പിടിച്ചുപറി നടത്തിയിരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തോപ്പുംപടി സ്വദേശി മൻസൂർ, ആലപ്പുഴ തിരുവാന്പാടി സ്വദേശി ഷുഹൈബ്, മരട് സ്വദേശി ആദർശ് എന്നിവരാണ് പിടിയിലായത്.പാലാരിവട്ടം, എളമക്കര, ഇൻഫോപാർക്ക്, ഹിൽപാലസ് എന്നീ സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സമാന രീതിയിലുള്ള മോഷണവും പിടിച്ചുപറിയും നടത്തിയത് ഇവരാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒന്നാം പ്രതി മൻസൂറിന് ആലപ്പുഴ പുന്നപ്ര സ്റ്റേഷനുകളിലും രണ്ടാം പ്രതി ഷുഹൈബിന് പുതുക്കാട് യൂബർ ടാക്സി ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചതിലും കേസുണ്ട്.ഡിസിപി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മേൽനോട്ടത്തിൽ എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ…
Read Moreമത്സ്യബന്ധന കരാറിന് പിന്നിൽ മുഖ്യമന്ത്രി; മന്ത്രി മേഴ്സികുട്ടിയമ്മ രാജിവയ്ക്കണം; പൂന്തുറയിൽ ഉപവാസ സമരം ആരംഭിച്ചു ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ടത്. ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്പ്രിംക്ലർ കരാറിലും ഇത് പോലെയാണ് സംഭവിച്ചത്. ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ സർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മന്ത്രി മേഴ്സികുട്ടിയമ്മ രാജിവയ്ക്കുക, പ്രോസസിംഗ് യൂണിറ്റിന് വേണ്ടി അമേരിക്കൻ കന്പനിക്ക് നൽകിയ നാല് ഏക്കർ ഭൂമി സർക്കാർ തിരിച്ചെടുക്കുക എന്നി ആവശ്യങ്ങളിൽ സർക്കാർ ഇതുവരെയും അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. മത്സ്യബന്ധന നയത്തിൽ സർക്കാർ സ്വീകരിച്ച നയം പിൻവലിക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് നടത്തുന്ന അന്വേഷണം സ്വീകാര്യമല്ല. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയും ചേർന്നാണ് കരാറിൽ ഏർപ്പെട്ടത്. അങ്ങനെയിരിക്കെ ടി.കെ. ജോസിന്റെ അന്വേഷണം പ്രഹസനമാകും. ജൂഡീഷ്യൽ…
Read Moreതരംഗമായി ഗോഡ്സില്ല വേഴ്സസ് കിംഗ് കോങ് ടീസര്‍ ! കൊടുംഭീകരന്മാരുടെ പോരാട്ടം ത്രസിപ്പിക്കുന്നത്…
ഗോഡ്സില്ല, കിംഗ് കോങ് സിനിമകള്‍ക്ക് എക്കാലവും ആരാധകരേറെയാണ്. ഇരുവരും കൊമ്പു കോര്‍ക്കുന്ന ഗോഡ്സില്ല വേഴ്സസ് കിങ് കോങ് എന്ന സിനിമയുടെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഇപ്പോള്‍. അവഞ്ചേര്‍സ് സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്സില്ലയും കിങ് കോങും. കിങ് കോങ് സീരിസിലെ 12-ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. അലക്സാണ്ടര്‍ സ്കര്‍സ്ഗാര്‍ഡ്, റെബേക്ക ബാള്‍, മിലി ബോബി ബ്രൗണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രം മാര്‍ച്ച് 26ന് എച്ച്ബിഓ മാക്സിലൂടെ പുറത്തിറങ്ങും. എന്തായാലും ചിത്രം വന്‍വിജയമാകുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്.
Read Moreവയലാറിലെ നന്ദുവിന്റെ കൊലപാതകം; പോലീസിന്റെ കൃത്യമായ നടപടിയുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു; പോലീസിനെതിരെ ചൂണ്ടുവിരലുമായി നാട്ടുകാർ
ചേർത്തല: ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബിജെപിയും ഹൈന്ദവ സംഘടനകളും ആലപ്പുഴയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ടു ആറുവരെ ഹർത്താൽ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പിഎസ്സി പരീക്ഷകൾ നടക്കുന്നതിനാൽ വാഹനങ്ങൾ തടയില്ലെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം, സംഭവസമയത്തു പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം എസ്ഡിപിഐയും ആര്‍എസ്എസും നാഗംകുളങ്ങരയില്‍ പ്രകടനം നടത്തിയിരുന്നു. ഈ സമയം രണ്ടു ജീപ്പ് പോലീസ് സംഘവും ഉണ്ടായിരുന്നു. പോലീസ് കാവലില്‍ നടന്ന പ്രകടനങ്ങള്‍ സമാപിച്ചതിനു ശേഷം പ്രവര്‍ത്തകര്‍ പിരിയുമ്പോഴാണ് സംഘര്‍ഷം ഉണ്ടാകുന്നത്. പുറത്തുനിന്നു മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആർഎസ്എസ് പ്രവർത്തകരുടെ പരാതി. സ്ഥലത്തു പോലീസ് സംഘം ഉണ്ടായിട്ടും ഇതു തടയാന്‍ കഴിയാതിരുന്നതു പോലീസിനു നാണക്കേടുണ്ടാക്കി. പോലീസിന്റെ കൃത്യമായ നടപടിയുണ്ടായിരുന്നെങ്കില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
Read Moreനന്ദുവിന്റെ കൊലപാതകം; നന്ദുവിന്റെ മൃതദേഹവുമായി വിലാപയാത്ര നടത്തും;പ്രദേശത്തു സംഘര്‍ഷാവസ്ഥ; കനത്ത ജാഗ്രതയിൽ പോലീസ്; ഹർത്താൽ തുടരുന്നു
ചേർത്തല: വയലാറിൽ എസ്ഡിപിഐ-ആർഎസ്എസ് ഏറ്റുമുട്ടലിൽ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രദേശത്തു സംഘര്‍ഷാവസ്ഥ തുടരുന്നു.വൻ സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നു പ്രദേശത്തു കനത്ത ജാഗ്രത തുടരുകയാണ്. അതേസമയം, കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് നന്ദുവിന്റെ മൃതദേഹവുമായി വിലാപയാത്ര നടത്തുമെന്ന പ്രഖ്യാപനം കൂടുതൽ ജാഗ്രത പുലർത്താൻ പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ വെട്ടേറ്റു മരിച്ച ആര്‍എസ്എസ് നേതാവ് വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദു കൃഷ്ണ(22)ന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു താലൂക്കാശുപത്രിയില്‍നിന്നു നാഗംകുളങ്ങരയിലുള്ള വീട്ടിലേക്കു വിലാപയാത്രയായി എത്തിക്കും. വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്ണൻ.സംഘര്‍ഷത്തില്‍ കൈക്കു വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ച ആർഎസ്എസ് പ്രവർത്തകനും സുഹൃത്തുമായ കെ.എസ്. നന്ദുവിന്റെ (22) അടിയന്തരശസ്ത്രക്രിയ രാവിലെ തുടങ്ങി. ഉച്ചയോടെ തുടക്കംഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. എസ്ഡിപിഐയുടെ പ്രചരണ ജാഥയ്ക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഇതിന്റെ…
Read Moreബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നു ‘സാധനം’ വാങ്ങാനുള്ള ആവേശം പണിയായി ! ഇരുചക്ര വാഹനം വെച്ച സ്ഥലം മറന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി…
മദ്യപാനം ദിവസേന നിരവധി ആളുകളെയാണ് കുഴപ്പത്തിലാക്കുന്നത്. വാഹനം മോഷണം പോയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ്, വാഹനം കണ്ടെത്തിയപ്പോഴാണ് യഥാര്‍ഥ വില്ലനെ തിരിച്ചറിഞ്ഞത്. മദ്യം വാങ്ങാന്‍ പോയ യുവാവിനാണ് അബദ്ധം പിണഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയില് നിന്നും മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പൊലീസിലെത്തിയത്. മദ്യം അകത്താക്കാനുള്ള വ്യഗ്രത കാരണം ഇരുചക്രവാഹനത്തിന്റെ കാര്യം ഇയാള്‍ മറക്കുകയായിരുന്നു. പിന്നീട് പലയിടങ്ങളിലും തിരഞ്ഞുവെങ്കിലും വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. മദ്യപിച്ച് ഉന്മത്തനായ ഇയാളുടെ മനസ്സിലേക്ക് വാഹനം മോഷണം പോയി എന്ന ചിന്ത ഇതോടെ കടന്നു വരികയായിരുന്നു. തുടര്‍ന്ന് വാഹനം മോഷണം പോയതായി ഇയാള്‍ പോലീസില്‍ പരാതി നല്കി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍…
Read More