ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സിയുടെ കാലമാണ്. ഇത്തരത്തില്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് പലരും കോടീശ്വരന്മാരുമായിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ ഒരു മുപ്പത്തിമൂന്നുകാരന് സമൂഹമാധ്യമങ്ങളില്‍ താന്‍ ‘ഡോഗ്കോയിന്’ എന്ന ക്രിപ്റ്റോ കറന്‍സിയിലൂടെ കോടീശ്വരനായതിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ്. കോണ്ടസോട്ട എന്ന ഈ വ്യക്തി ടെസ്ലല മേധാവി ഇലോണ്‍ മസ്ക്കിന്റെ വാക്കുകളെ പിന്‍പറ്റിയാണ് ഇവിടെ നിക്ഷേപം നടത്തിയത്. വലിയ റിസ്ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണച്ചു. ഇന്ന് അയാള്‍ കോടിപതിയായിരിക്കുന്നു. ഡോഗ്കോയിന് പുതിയ ഹോട്ട് ക്രിപ്റ്റോകറന്‍സിയായി ഉയര്‍ന്നുവരുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. 2021ന്റെ തുടക്കം മുതല്‍ നിക്ഷേപകര്‍ക്ക് വലിയ റിട്ടേണുകള്‍ നല്കി. അങ്ങനെയാണ്, കോണ്ടസോട്ടയെ പോലെ പലരും പ്രഖ്യാപനങ്ങളുമായി മുന്നില്‍ നിന്നത്. പക്ഷേ, ഇദ്ദേഹം മാത്രമാണ് സമൂഹമാധ്യമത്തിലൂടെ ഇത് പങ്കുവച്ചത്. ഏപ്രില്‍ 15ന് താന്‍ ഡോഗ്കോയിന് കോടീശ്വരനായിത്തീര്‍ന്നുവെന്ന് കോണ്ടസോട്ട അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ 0.045 സെന്റ് വിലയുള്ളപ്പോള്‍ ഡോഗ്കോയിനില്‍ 180,000 ഡോളറില്‍ കൂടുതല്‍ നിക്ഷേപിച്ചതായി അദ്ദേഹം യൂട്യൂബ്…
Read MoreDay: May 1, 2021
നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി എന്നൊക്കെ പറയുന്നതു പോലെ തന്നെയാണിത് ! ശ്മശാന വിവാദത്തില്‍ ആര്യ രാജേന്ദ്രന് പിന്തുണയുമായി ഹരീഷ് പേരടി…
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു എന്ന് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് രംഗത്ത് എത്തിയത് വന്‍വിവാദമായിരുന്നു. പിന്നാലെ ആര്യ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. നിരവധി പേരാണ് ഔചിത്യമില്ലായ്മയുടെ പേരില്‍ ആര്യയെ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആര്യയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ആര്യാ നിങ്ങളാണ് ശരി… ആധുനിക കേരളത്തിന് നിങ്ങളില്‍ പ്രതീക്ഷയുണ്ട്… നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്… നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്,കുടുംബശ്രീ ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ്.. മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു…
Read Moreകൃഷ്ണവേണി നീ എവിടെയാ? പതിനേഴുകാരിയുടെ തിരോധാനം: ദുരൂഹത നീങ്ങാതെ അഞ്ചുമാസം; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
ചെങ്ങന്നൂർ: ദുരൂഹ സാഹചര്യത്തിൽ പതിനെഴുകാരിയെ കാണാതായിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും കണ്ടെത്താനാകാതെ പൊലിസും കുടുംബാംഗങ്ങളും കുഴങ്ങുന്നു. പാണ്ടനാട് പഞ്ചായത്ത് 12 -ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മഠത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് 2020 നവംബർ ആറു മുതൽ കാണാതായത്. അന്നേ ദിവസം രാവിലെ 11 മണിവരെ വീട്ടിലുണ്ടായിന്നു. അന്വേഷണം ഊർജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാണാതാകുമ്പോൾ മഞ്ഞ നിറമുള്ള ചൂരിദാറും കാലിൽ സ്വർണ പാദസ്വരം ,കഴുത്തിൽ സ്വർണമാല ,കാതിൽ സ്വർണ കമ്മൽ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കൾ ചെങ്ങന്നൂർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാരുടെ സംശയങ്ങളും നിഗമനങ്ങളും അനുസരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനകം പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കുംബാംഗങ്ങളും ബന്ധുക്കളും അവരുടേതായ വഴിയിലും അന്വേഷണം നടത്തി. യുവതിയുടെ തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം…
Read Moreഎന്റെ കാമുകനെ വളയ്ക്കാന്‍ നോക്കുന്നോ ! രേഖയ്ക്ക് രവീണ ടണ്ടന് കൊടുത്തത് ഉഗ്രന്‍ പണി; സംഭവം ഇങ്ങനെ…
അക്ഷയ് കുമാര്‍-രവീണ ടണ്ടന് ജോഡി ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ഹിറ്റ് ജോഡിയായിരുന്നു. സിനിമയ്ക്കു പുറത്തും ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. 1994ല്‍ പുറത്തിറങ്ങിയ മൊഹ്റ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നിന്നും ആരംഭിച്ച ഇവരുടെ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഒന്നിച്ചഭിനയിക്കുന്ന സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറുമ്പോള്‍ ഇവര്‍ക്കിടയിലെ ബന്ധവും വളര്‍ന്നു. എന്നാല്‍ അതേസമയത്ത് തന്നെ മറ്റു ചില താരങ്ങളുടെ പേരും അക്ഷയ്കുമാറുമായി ചേര്‍ത്ത് പറയാറുണ്ടായിരുന്നു. ഇങ്ങനെ നടന്നിരുന്നൊരു പ്രചരണമായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം. പിന്നീട് ഈ ബന്ധത്തിനെതിരെ രവീണ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. അക്ഷയ് കുമാറില്‍ നിന്നും അകലം പാലിക്കാന്‍ രേഖയ്ക്ക് രവീണ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. 1996 ല്‍ ഖില്ലാഡിയോം കാ ഖില്ലാഡി പുറത്തിറങ്ങിയ സമയത്തായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള…
Read Moreവിധിയറിയാൻ മണിക്കൂറുകൾ ..! കോഴിക്കോട് സ്ഥാനാർഥിനിരയിൽ മന്ത്രിമാർ മുതൽ സിനിമാതാരം വരെ…
കോഴിക്കോട് : ജനവിധി അറിയാനുള്ള വോട്ടെണ്ണലിനു ഇനി മണിക്കൂറുകൾ മാത്രം. രണ്ട് മന്ത്രിമാർ, സിനിമാതാരം, യുവജനസംഘടനയുടെ അഖിലേന്ത്യാനേതാവ്, വിദ്യാർഥിസംഘടനയുടെ സംസ്ഥാന ഭാരവാഹികളായ രണ്ടുപേർ എന്നിങ്ങനെ താരനിബിഡമായിരുന്നു ജില്ലയിലെ സ്ഥാനാർഥിനിര. തപാൽവോട്ടുകൾ25 നാൾ മുമ്പാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിലായി 96 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ 20,06,605 പേർ വോട്ട്ചെയ്തു. 78.42 മാനമായിരുന്നു പോളിങ്. തപാൽ വോട്ടുകൾകൂടി കണക്കിലാക്കുമ്പോൾ ശതമാനത്തിലും പോളിങ്ങിലും ചെറിയ മാറ്റമുണ്ടാകും.കൊടുവള്ളിയിലെ ‘തിരക്ക്’ 13 നിയമസഭാ മണ്ഡലങ്ങളിൽകൂടുതൽ സ്ഥാനാർഥികൾ കൊടുവള്ളിയിലായിരുന്നു. 11 പേർ. കോഴിക്കോട് സൗത്തിലും എലത്തൂരിലുമായിരുന്നു കുറവ്. അഞ്ചു പേർ വീതം. മന്ത്രി ടി.പി. രാമകൃഷ്ണനും(പേരാമ്പ്ര), എ.കെ. ശശീന്ദ്രനുമാണ് (എലത്തൂർ) വിധിതേടിയ മന്ത്രിമാർ. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്(കോഴിക്കോട് നോർത്ത്),…
Read Moreമരുമകളെയും കൊണ്ട് ഒളിച്ചോടിയ 61കാരന് അമ്മായിയപ്പനെ പോലീസ് പൊക്കി ! കമിതാക്കളെ കണ്ടെത്തിയത് ചാലക്കുടിയില്‍ നിന്ന്;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
പയ്യന്നൂരില്‍ മകന്റെ ഭാര്യയെയും കൊണ്ട് ഒളിച്ചോടിയ 61കാരന് പിടിയിലായി. ഇന്നലെ രാത്രി പത്ത് മണിയോടെ ചാലക്കുടിയില്‍ നിന്നാണ് ഇവരെ പോലീസ് പൊക്കിയത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ.പി. ബാബുമോന് എ. എസ്ഐ. എം.ജെ ജോസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സദന്, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തിയത്. മൂന്നുപേരെയും ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. ചാലക്കുടി പൊലീസ് കണ്ട്രോള് റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിന്‍സെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിലായിരുന്നു…
Read Moreകാമുകി മറ്റൊരാളെ വിവാഹം ചെയ്തതിന്റ വിരോധം; ഏഴിമല നാവിക അക്കാദമിക്ക് ബോംബാക്രമണ ഭീഷണി; അന്വേഷണത്തിൽ കണ്ടെത്തിയ സത്യങ്ങൾ ഇങ്ങനെ…
പയ്യന്നൂർ: ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ അന്തേരിയിലെ ഷെയര്‍ മാര്‍ക്കറ്റിംഗ് ബിസിനസുകാരനായ സുജിത്റാം കിഡ്വാനി (43) ക്കെതിരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം. സുനില്‍കുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടിബറ്റന്‍ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലായിരുന്നു കഴിഞ്ഞ നവംബര്‍ 12ന് ബോംബാക്രമണ ഭീഷണി ഭീഷണി സന്ദേശമെത്തിയത്. ഇതോടൊപ്പം എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും ഇത്തരത്തിലുള്ള കത്ത് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് ഏഴിമല നാവിക അക്കാദമി അധികൃതരെ അറിയിച്ചത്. ബോംബാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ നല്കിയ പരാതി ജില്ലാ പോലീസ് മേധാവി പയ്യന്നൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന്…
Read Moreകോന്നി ഒപ്പംപോരുമെന്ന് എന്‍ഡിഎ, യുഡിഎഫിനു പ്രതീക്ഷ മൂന്ന് സീറ്റിൽ, എല്‍ഡിഎഫിന് അഞ്ച്
പത്തനംതിട്ട: ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ ഉറപ്പായി വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എല്‍ഡിഎഫാകട്ടെ അഞ്ച് മണ്ഡലങ്ങളും ഇത്തവണ ഒപ്പമുണ്ടാകുമെന്ന് കരുതുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മത്സരിച്ച കോന്നിയില്‍ ബിജെപി ഇപ്പോഴും വിജയ പ്രതീക്ഷയിലുമാണ്. എക്സിറ്റ്പോളുകള് ജില്ലയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം പ്രവചിച്ചതെങ്കിലും അത്രകണ്ട് വിട്ടുകൊടുക്കാന്‍ യുഡിഎഫ് തയാറല്ല. രാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നുവെന്ന് യുഡിഎഫ് കരുതുന്നു. റാന്നി, കോന്നി, ആറന്മുള എന്നിവയാണ് യുഡിഎഫ് ഉറപ്പിച്ചു പറയുന്ന മണ്ഡലങ്ങള്‍. കേരള കോണ്‍ഗ്രസ് മത്സരിച്ച തിരുവല്ലയും അടൂരും അട്ടിമറിയിലൂടെ ഒപ്പം നിന്നാല്‍ അത്ഭുതപ്പെടാനില്ലെന്നും യുഡിഎഫ് നേതാക്കള്‍ കരുതുന്നു.എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ സാഹചര്യം അനുകൂലമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. സ്ഥാനാര്‍ഥികളുടെ മികവും അടിയൊഴുക്കുകളുമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. കൈവിടുമെന്ന് കരുതിയ റാന്നിയില്‍ അടിയൊഴുക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമായിരുന്നുവെന്ന് വിലയിരുത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കെതിരെ ഉയര്‍ന്ന വികാരങ്ങളും രാഷ്ട്രീയമായി അവസനനിമിഷം ഉണ്ടായ അടിയൊഴുക്കും ഗുണം ചെയ്തുവെന്നാണ് എല്‍ഡിഎഫ് പക്ഷം. ജില്ലയിലെ…
Read Moreപ്രാണവായു കിട്ടാതെ ഡൽഹിയിൽ വീണ്ടും ദുരന്തം; ഡോക്ടർ ഉൾപ്പെടെ എട്ടു പേർ മരിച്ചു; കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഡോക്ടർ ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലാണ് ഇത്രയധികം മരണം സംഭവിച്ചത്. ആശുപത്രിയിലെ ഓക്സിജൻ വിതരണം പൂർണമായും നിലച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 327 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 48 പേർ ഐസിയുവിലാണ്. എട്ടു പേരുടെ നില അതീവ ഗുരുതരവുമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ ആളുകൾ മരിക്കുന്നതിൽ ഡൽഹി ഹൈക്കോടതി വീണ്ടും ആശങ്ക പ്രകടിപ്പിച്ചു. ഡൽഹിയിലെ എല്ലാ ആശുപത്രികളും ഏപ്രിൽ ഒന്നു മുതലുള്ള ചികിത്സാ വിവരങ്ങൾ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും രംഗത്തെത്തി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും…
Read Moreസനു മോഹനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും; മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി: വൈഗ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതി സനുമോഹനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. അതേസമയം മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ കേസില്‍ മൊഴി നല്‍കിയവരുടെ സാന്നിധ്യത്തില്‍ സനു മോഹനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യും. കേസില്‍ പോലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. വൈഗയെ കൊലപ്പെടുത്തും മുന്‍പ് ആലപ്പുഴയില്‍നിന്ന് കൊച്ചിയിലേക്ക് സനു മോഹന്‍ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കാനിറങ്ങിയ തുറവൂരിലെ ഹോട്ടലിലാണ് ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കേസിനെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണായകമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൂന്നിന് ഇപ്പോഴത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ മുംബൈ പോലീസ് കോടതിയെ സമീപിച്ചേക്കും.
Read More