ചാത്തന്നൂർ: കോവിഡ് ബാധയെ തുടർന്ന് വീട്ടുകാർ ക്വാറന്റൈനിൽ കഴിയുന്ന വീട്ടിലെ ഏഴു മാസം ഗർഭിണിയായ പശു കുഴഞ്ഞു വീണു. ഒരു ദിവസം എഴുന്നേല്‍ക്കാനാകാതെ കിടന്ന പശുവിനെ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പി പി ഇ കിറ്റ് ധരിച്ചെത്തി ചികിത്സിച്ച് രക്ഷപ്പെടുത്തി. കല്ലുവാതുക്കൽ പഞ്ചായത്ത് വരിഞ്ഞത്ത് ഷാജി ഭവനിൽ സണ്ണി പാപ്പച്ചന്റെ പശുവിനെയാണ് കല്ലുവാതുക്കൽ സീനിയർ വെറ്ററിനറി സർജൻ ഡോ.ശ്യാം സുന്ദർ, വേള മാനൂർ വെറ്ററിനറി സബ്ബ് സെന്ററിലെ അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ സുഭാഷ് എന്നിവർ രക്ഷപ്പെടുത്തിയത്. കാരംകോട് സഹകരണ സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനായ സണ്ണി പാപ്പച്ചൻ മികച്ച ക്ഷീര കർഷകൻ കൂടിയാണ്. ഭാര്യ ജയ സണ്ണി ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. കോ വിഡ് രോഗലക്ഷണം പ്രകടമായതിനെ തുടർന്ന് കുടുംബം ഒന്നോടെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കിടന്ന ഗർഭിണി പശു പിറ്റേ ദിവസവും എഴുന്നേല്ക്കാനാകെ…
Read MoreDay: May 11, 2021
‘ഒ’ രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് സാധ്യത കുറവ് ! എ ബി,ബി രക്തഗ്രൂപ്പുകാരില്‍ രോഗ സാധ്യത കൂടുതല്‍; സിഎസ്ഐആറിന്റെ പഠന റിപ്പോര്‍ട്ട് ഇങ്ങനെ…
മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ഒ’ രക്തഗ്രൂപ്പുള്ളവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്) ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഒ’ രക്ത ഗ്രൂപ്പുകാരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ പറയുന്നുണ്ട്. സി.എസ്.ഐ.ആര്, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് സൂചിപ്പിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് പറയുന്നത്. ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140-ഓളം…
Read Moreപോലീസ് പാസിനായി ഓൺലൈൻ സൈറ്റിൽ തിക്കും തിരക്കും; ഇതുവരെ അപേക്ഷിച്ചത് മൂന്ന് ലക്ഷത്തിന് മുകളിൽ
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്പോഴും പോലീസ് പാസിനായി ഓൺലൈൻ സൈറ്റിൽ തിക്കും തിരക്കും തുടരുന്നു. നിസാര കാര്യങ്ങൾ ഉന്നയിച്ച് അപേക്ഷിച്ചാൽ പാസ് അനുവദിക്കുകയില്ലെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാലും പാസിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. ഓൺലൈൻ പാസ് സംവിധാനം ആരംഭിച്ച് ആദ്യ 12 മണിക്കൂറിൽത്തന്നെ ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം വരെ 3,10,535 പേരാണ് പോലീസ് പാസിനായി അപേക്ഷിച്ചതെങ്കിലും 32, 631 പേർക്ക് മാത്രമാണ് അനുവദിച്ചത്. അതേസമയം ലോക്ക് ഡൗൺ നാലാം ദിവസത്തിലേക്ക് കടന്നപ്പോഴും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 2779 പേർക്കെതിരെ കേസെടുക്കുകയും 729 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Read Moreഇരു കുടുംബങ്ങളും എതിര്‍ത്തിട്ടും..! രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹം, വിവാഹ മോതിരത്തിനു പകരം റബർബാൻഡ്; താരമായിട്ടും വിവാഹം ഇങ്ങനെ…
വിവാഹത്തിന് മാറ്റിവച്ച പണം മുഴുവന്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്കി നടൻ വിരാഫ് പട്ടേല്‍. മേയ് 6 നായിരുന്നു നടന്റെ വിവാഹം. സലോനി ഖന്നയാണ് വധു. വിവാഹ ചടങ്ങിനായി മാറ്റി വച്ചിരുന്ന തുക മുഴുവന്‍ അദ്ദേഹം കോവിഡ് രോഗികള്‍ക്ക് സംഭാവന ചെയ്തു. വിവാഹ മോതിരത്തിനു പകരം റബർ ബാൻഡാണ് വിരാഫ് വധുവിനെ അണിയിച്ചത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. മൂന്നു സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കി എല്ലാവരും ഓൺലൈനിലൂടെയാണ് വിവാഹത്തിൽ പങ്കെടുത്തത്. നടന്റെ തീരുമാനത്തില്‍ ഇരു കുടുംബങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ താന്‍ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയെന്ന് വിരാഫ് പട്ടേല്‍ വ്യക്തമാക്കുന്നു. ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല. മാത്രവുമല്ല അങ്ങനെ ചെയ്യുന്നത് മനഃസാക്ഷിയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ്. വിവാഹചടങ്ങുകളില്‍ അല്ല, വിവാഹ ജീവിതത്തിനാണ് പ്രസക്തി. ആഡംബരമായി വിവാഹം നടത്താന്‍ എനിക്ക് നേരത്തേയും പദ്ധതിയുണ്ടായിരുന്നില്ല.…
Read Moreയുപിയില്‍ മതനേതാവിന്റെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍ ! കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതായി ആരോപണങ്ങള്‍…
കോവിഡ് അതിരൂക്ഷമായ യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മതനേതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മുസ്ലിം പുരോഹിതന് അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്കാര ചടങ്ങുകളിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആയിരങ്ങള്‍ പങ്കെടുത്തത്. സംസ്കാര ചടങ്ങുകളില്‍ പരമാവധി 20 പേര് മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുരോഹിതന്റെ സംസ്കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വിലാപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ബദൗന്‍ എസ്പി അറിയിച്ചു.
Read Moreരണ്ടാം തരംഗത്തിൽ മുന്നണിപ്പോരാളികളും കോവിഡ് പിടിയിലേക്ക്; പ്രതിരോധ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ മുന്നണിപ്പോരാളികളായി നിന്ന് കഠിനശ്രമം നടത്തുന്ന ആരോഗ്യവകുപ്പു ജീവനക്കാരും പോലീസും അടക്കമുള്ളവർ കൂട്ടത്തോടെ രോഗത്തിന്റെ പിടിയിലേക്ക്. ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട 1750 ജീവനക്കാരും പോലീസിലെ 1400 പേരും രോഗത്തിന്റെ പിടിയിലാണ്.പോലീസിന്റെ വിവിധ വിഭാഗങ്ങളിലായി 1400 പേർക്കാണു രണ്ടാം തരംഗത്തിൽ രോഗബാധയുണ്ടായത്. അമിത ജോലിഭാരവും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തയും കൃത്യമായ മാർഗനിർദേശങ്ങൾ ഇല്ലാതായതുമാ ണ് കോവിഡ്ബാധ രൂക്ഷമാക്കിയതെന്നാണു പോലീസുകാർ പറയുന്നത്. എഴുന്നൂറോളം പേർ ക്വാറന്റൈനിലുമായതോടെ പല സ്റ്റേഷനുകളിലും ആളില്ലാത്ത സ്ഥിതിയാണ്. കോവിഡ് ബാധിതരായവരിൽ ഭൂരിഭാഗവും സ്റ്റേഷൻ ഡ്യൂട്ടിയുള്ളവരാണ്- 970 പേർ. അതായത്, രണ്ടായിരത്തോളം പോലീസുകാർ രോഗമോ ക്വാറന്റൈനോ മൂലം ജോലിക്കു ഹാജരാകുന്നില്ല. ഇതോടെ സ്റ്റേഷൻ ഡ്യൂട്ടിക്ക് പോലും മതിയായ ആളില്ലാത്ത അവസ്ഥയാണ്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പോലീസുകാർക്ക് ഫേസ് ഷീൽഡും മാസ്കും കൈയുറകളും ഏർപ്പാടാക്കിയിരുന്നെങ്കിൽ രണ്ടാം വരവിൽ മതിയായ സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് സേനാംഗങ്ങളെ റോഡിലേക്ക്…
Read Moreപ്രതീക്ഷയാണ് ലോകത്തെ ജീവിപ്പിക്കുന്ന ഘടകം, ഇവരാണ് നാളേയ്ക്കായുള്ള തന്റെ പ്രതീക്ഷ’; ഇളയ മകന്റെ ചിത്രം പുറത്തുവിട്ട് കരീന കപൂർ
ഇളയ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം കരീന കപൂർ. ആദ്യമായാണ് ഇളയ മകന്റെ ചിത്രം താരം പങ്കുവയ്ക്കുന്നത്. “പ്രതീക്ഷയാണ് ലോകത്തെ ജീവിപ്പിക്കുന്ന ഘടകം. ഇവർ രണ്ടുപേരുമാണ് മികച്ച നാളേയ്ക്കായുള്ള എന്റെ പ്രതീക്ഷ. സുന്ദരികളും, കരുത്തരുമായ എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ. വിശ്വാസം മുറുകെ പിടിക്കുക,” ചിത്രത്തോടൊപ്പം കരീന കുറിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തൈമൂറാണ് ഇവരുടെ മൂത്ത മകൻ.
Read Moreഐസിയു നോക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു ! രോഗം കൂടിയാല്‍ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല; കണ്ണീരോടെ മകനൊപ്പം ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ്…
മലയാൡകളുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണ് ഇരുവരും. ഇപ്പോള്‍ ബീന ആന്റണിക്ക് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചതെന്ന് മകനോടൊപ്പമുള്ള യൂട്യൂബ് വീഡിയോയില്‍ മനോജ് കണ്ണീരോടെ പറയുന്നു. പലപ്പോഴും സംസാരത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന മനോജിനെയാണ് വീഡിയോയില്‍ കാണുക. മകനും ഒപ്പം കരയുന്നുണ്ട്. മനോജിന്റെ വാക്കുകള്‍ ഇങ്ങനെ…”ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു ബീന. എന്നാല്‍ ശാരീരിക വിഷമതകള്‍ കൂടിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റില്‍ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും…
Read Moreറണ്ണൗട്ട്! കങ്കണയുടെ അക്കൗണ്ട് പൂട്ടിയതിൽ സന്തോഷം; റിമ കല്ലിങ്കല്‍
ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയയായ താരമാണ് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍. ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗട്ട് സസ്പെന്‍ഡ് ചെയ്തതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു റിമയുടെ പ്രതികരണം. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന് റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്കിയ മറുപടി. ഈ മറുപടി തന്റെ സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവച്ചത്. റണ്‍ ഔട്ട് എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ, ഇത്തരം അധികാര പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രങ്ങളോട് എനിക്ക് എതിര്‍പ്പുകളുണ്ട്. നമുക്കാര്ക്കെതിരേയും…
Read Moreമന്ത്രിസഭയിലേക്ക് കണ്ണൂരിൽനിന്നും മുഖ്യനും കെ.കെ.ശൈലജയും എം.വി. ഗോവിന്ദനും; ജലീൽ ഇല്ലെങ്കിൽ ഷംസീർ..?
റെനീഷ് മാത്യുകണ്ണൂർ: ഘടകകക്ഷികളായ എൽജെഡിക്കും കോണ്‍ഗ്രസ് എസിനും ഇത്തവണ മന്ത്രിസ്ഥാനം നൽകാൻ സാധ്യത ഇല്ലാത്തതിനാൽ കണ്ണൂരിൽ മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടാകും. കഴിഞ്ഞ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നും അഞ്ചുപേർ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എസിൽ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും എൽജെഡിയിൽ നിന്നും കെ.പി.മോഹനനും ഇത്തവണ മന്ത്രി സ്ഥാനം ലഭിക്കുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു കടന്നപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ എൽജെഡിയിൽ കെ.പി. മോഹനൻ മാത്രമേ ജയിച്ചിട്ടുള്ളൂ. അതിനാൽ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. കണ്ണൂരിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.കെ.ശൈലജയും എം.വി. ഗോവിന്ദനും മന്ത്രി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കെ.ടി.ജലീലിന് ഇത്തവണ മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ തലശേരിയിൽ നിന്നും രണ്ടാം തവണയും വിജയിച്ച എ.എൻ.ഷംസീറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്. ഷംസീറിൻറെ പേര് ഇതിനകം തന്ന മന്ത്രിമാരുടെ സാധ്യത പട്ടികയിൽ…
Read More