മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 40 ലക്ഷം രൂപയുടെ സ്വര്‍ണം ! യാത്രക്കാരന്‍ അറസ്റ്റില്‍…

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് കുടുങ്ങിയത്. 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. ചെന്നെ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ ഡിസംബറില്‍ 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ജനുവരിയില്‍ മാത്രം ഒമ്പത് കിലോഗ്രാം സ്വര്‍ണവും കസ്റ്റംസ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Read More

പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ർ അ​തു മ​റ​ക്കി​ല്ല. വേ​ദ​ന ഉ​ണ്ടാ​യാ​ൽ ചി​കി​ത്സ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​നു​ഭ​വി​ക്കു​ക ത​ന്നെ; അ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. പരിധികടന്നാൽവേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. വേ​ദ​ന​യു​ടെ കാ​ര​ണം പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി പ​രി​ഹ​രി​ക്കാനാവും. പല്ലുവേദന…

Read More

ക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴിയില്‍ അതാ ഒരാള്‍ക്കൂട്ടം ! നോക്കിയപ്പോള്‍ ഒരു കൂറ്റന്‍ പാമ്പ്; പിന്നെ ഒന്നും നോക്കാതെ പാമ്പിനെ ചാക്കിലാക്കി മുന്‍മന്ത്രി;വീഡിയോ കാണാം

കൂറ്റന്‍പാമ്പിനെ അസാധാരണ വൈദഗ്ധ്യത്തോടെ ചാക്കിലാക്കിയ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗിരീഷ് മഹാജനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാരവിഷയം. ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഗിരീഷ് മഹാജന്‍ വഴിയില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പോയി നോക്കിയപ്പോള്‍ അഞ്ചടി നീളമുള്ള കൂറ്റന്‍പാമ്പ്. പിന്നെ ഒന്നും നോക്കിയില്ല, ക്ഷണം നേരം കൊണ്ട് അദ്ദേഹം പാമ്പിനെ ചാക്കിലാക്കി. ഒപ്പമുള്ളവര്‍ നേതാവിനെ പ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജാംനര്‍ നഗരത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെത്തേയും ഇത്തരം വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 2020ല്‍ ഒരു സ്ഥാപനം ബലമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളിലൊരാളാണ് ഗിരീഷ് മഹാജന്‍. എന്തായാലും പാമ്പുപിടിത്തം വൈറലായെന്നു പറഞ്ഞാല്‍ മതിയല്ലോ…

Read More

2032ലെ ​ഒ​ളി​മ്പി​ക്സ് ബ്രി​സ്ബേ​നി​ൽ

ടോ​ക്കി​യോ: 2032 ഒ​ളി​മ്പി​ക്സ് ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബേ​നി​ൽ ന​ട​ക്കും. ഒ​ളി​മ്പി​ക്സും പാ​രാ​ലി​മ്പി​ക്സും ബ്രി​സ്ബേ​നി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ക. ടോ​ക്കി​യോ​യി​ൽ വ​ച്ച് എ​തി​രി​ല്ലാ​തെ​യാ​ണ് രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്സ് ക​മ്മ​റ്റി ഓ​സ്ട്രേ​ലി​യ​ൻ പ​ട്ട​ണ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 32 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഒ​ളി​മ്പി​ക്സ് വീ​ണ്ടും ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന​ത്. 2000തി​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലാ​യി​രു​ന്നു ഒ​ളി​മ്പി​ക്സ്. 1956ൽ ​മെ​ൽ​ബ​ണും ഒ​ളി​ന്പി​ക്സി​ന് വേ​ദി​യാ​യി. 2024ൽ ​ന​ട​ക്കു​ന്ന അ​ടു​ത്ത ഒ​ളി​ന്പി​ക്സി​ന് പാ​രീ​സാ​ണ് വേ​ദി​യാ​കു​ന്ന​ത്. 2028ൽ ​ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് ഒ​ളി​ന്പി​ക്സ് അ​ര​ങ്ങേ​റു​ന്ന​ത്. 11 വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഓ​രോ സ്ഥ​ല​ത്തും ഒ​ളി​ന്പി​ക്സ് അ​ര​ങ്ങേ​റു​ന്ന​ത്.

Read More

സൂപ്പർ ചാഹർ

കൊ​ളം​ബൊ: ട്വ​ന്‍റി-20​യു​ടെ ആ​വേ​ശ​ത്തി​ര​യി​ള​ക്കം ക​ണ്ട ഏ​ക​ദി​നപോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇ​ന്ത്യ​ക്ക് മൂ​ന്ന് വി​ക്ക​റ്റ് ജ​യം. പ​രാ​ജ​യം ഉ​റ്റു​നോ​ക്കി​യ ഇ​ന്ത്യ​യെ ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത് എ​ട്ടാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ദീ​പ​ക് ചാ​ഹ​ർ. 82 പ​ന്തി​ൽ ഒ​രു സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 69 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ചാ​ഹ​റി​ന്‍റെ ക​രു​ത്തി​ൽ ഇ​ന്ത്യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ജ​യ​മാ​ഘോ​ഷി​ച്ചു. 19 റ​ൺ​സു​മാ​യി ഭൂ​വ​നേ​സ്വ​ർ കു​മാ​ർ ചാ​ഹ​റി​ന് അ​ടി​യു​റ​ച്ച പി​ന്തു​ണ ന​ൽ​കി. ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ഇ​ന്ത്യ​യെ ആ​വേ​ശോ​ജ്വ​ല ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. സ്കോ​ർ: ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ 275/9. ഇ​ന്ത്യ 49.1 ഓ​വ​റി​ൽ 277/7. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (44 പ​ന്തി​ൽ 53), കൃ​ണാ​ൽ പാ​ണ്ഡ്യ (54 പ​ന്തി​ൽ 35), മ​നീ​ഷ് പാ​ണ്ഡെ (31 പ​ന്തി​ൽ 37), ശി​ഖ​ർ ധ​വാ​ൻ (38 പ​ന്തി​ൽ 29) എ​ന്നി​വ​രും ണ് ​ഇ​ന്ത്യ​ക്കാ​യി പൊ​രു​തി. അ​സ​ല​ങ്ക,…

Read More

പ്രസവവേദന എന്താണെന്ന് മനസ്സിലായത് പ്രസവിച്ചതിനു ശേഷം ! സിനിമയും യഥാര്‍ഥ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലായത് അപ്പോള്‍; മനസ്സു തുറന്ന് ഉര്‍വശി…

ചെറുപ്രായത്തില്‍ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ താരമാണ് ഉര്‍വശി. നിരവധി മികച്ച കഥാപാത്രങ്ങളെ നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല താന്‍ സിനിമയില്‍ ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് നടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്. എന്റെ പ്രായത്തിനൊത്ത വേഷങ്ങള്‍ വളരെ കുറച്ച് മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാന്‍ അമ്മ വേഷം ചെയ്തു.ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മള്‍ ഇത്രയും നാളും സിനിമയിലഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്. വളരെ വ്യത്യസ്തമായിട്ടാണ് യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം. അവന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടിട്ട് ഞാന്‍ നിശ്ചലമായി നില്‍ക്കുകയാണ്.…

Read More

അ​ക​ക്ക​ണ്ണി​ന്‍റെ പ്ര​കാ​ശ​ത്തി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത മൂ​സ മാ​സ്റ്റ​ര്‍ ഇ​നി കോ​ട്ട​യ​ത്തെ സ്‌​കൂ​ളി​ലേ​ക്ക്

എ​ട​പ്പാ​ള്‍: അ​ക​ക്ക​ണ്ണി​ന്‍റെ പ്ര​കാ​ശ​ത്തി​ല്‍ അ​റി​വു നേ​ടു​ക​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​റി​വു പ​ക​ര്‍​ന്നു ന​ല്‍​കു​ക​യും ചെ​യ്യു​ന്ന പി.​കെ മൂ​സ മാ​സ്റ്റ​ര്‍ ഇ​നി പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ളി​ന​ടു​ത്തു വ​ട്ടം​കു​ളം നെ​ല്ലി​ശേ​രി സ്വ​ദേ​ശി​യാ​യ പി.​കെ മൂ​സ മാ​സ്റ്റ​ര്‍ കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ച്ചൂ​ര്‍ ഗ​വ​ണ്‍​മെന്‍റ് ദേ​വി വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റി​രി​ക്കു​ക​യാ​ണ്. 1992 സെ​പ്തം​ബ​ര്‍ മു​ത​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ള്‍, പാ​ല​പ്പെ​ട്ടി, മൂ​ക്കു​ത​ല, കാ​ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു മൂ​സ മാ​സ്റ്റ​ര്‍. 2021 ജൂ​ലൈ 15ന് ​പു​റ​ത്തി​റ​ങ്ങി​യ സ്ഥാ​ന​ക്ക​യ​റ്റ ഉ​ത്ത​ര​വി​ല്‍ മൂ​സ മാ​സ്റ്റ​റെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യെ​ങ്കി​ലും ഒ​രേ സ്‌​കൂ​ളി​ലേ​ക്കു ത​ന്നെ മൂ​സ മാ​സ്റ്റ​റെ കൂ​ടാ​തെ മ​റ്റൊ​രാ​ള്‍​ക്കു കൂ​ടി നി​യ​മ​നം ന​ല്‍​കു​ക​യും ര​ണ്ടാ​മ​ത്തെ ആ​ള്‍ നേ​ര​ത്തെ വ​ന്നു ചു​മ​ത​ല​യേ​ല്‍​ക്കു​ക​യും ചെ​യ്ത​തി​നാ​ല്‍ മൂ​സ മാ​സ്റ്റ​ര്‍​ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​ല്‍​ക്കാ​ന്‍…

Read More

 അമ്പടാ, നീയോ…!  നാ​ലു വ​ർ​ഷ​മായി ബൈ​ക്ക് മോ​ഷ​ണം; ഒടുവിൽ ആലുവ പോലീസിന്‍റെ പിടിയിൽ

ആ​ലു​വ: നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​ക്കി​യ അ​തി​ഥി തൊ​ഴി​ലാ​ളി ആ​ലു​വ​യി​ൽ പി​ടി​യി​ലാ​യി. പെ​രു​മ്പാ​വൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി ഇ​ക്ബാ​ൽ ഹു​സൈ​ൻ (25) ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ പു​ളി​ഞ്ചോ​ട്ടി​ലു​ള്ള സ​ർ​വീ​സ് ഷോ​റൂ​മു​ക​ളി​ൽ നി​ന്ന് സ​ർ​വീ​സി​നെ​ത്തി​യ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ളാ​ണ് ക​ഴി​ഞ്ഞ മാ​സം ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. 2017 മു​ത​ൽ ഇ​യാ​ളു​ടെ പേ​രി​ൽ ക​ള​മ​ശേ​രി, കു​റു​പ്പം​പ​ടി, പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ സു​ധീ​ർ, എ​സ്.​ഐ. രാ​ജേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സോ​ജി, സി​പി​ഒ മാ​രാ​യ മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ , മു​ഹ​മ്മ​ദ് അ​മീ​ർ, ഹാ​രി​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

ചൂ​ടു​വെ​ള്ള​ത്തി​ലോ പാ​ലി​ലോ ഗു​ളി​ക ഇ​ട്ടാ​ൽ ഫി​ൽ​ട്ട​ർ കാ​പ്പിയോ..! കാപ്പിയെ ക്യാപ്സൂളിലാക്കി പെൺകുട്ടികൾ

കൊ​ച്ചി: യാ​ത്ര​ക​ള്‍​ക്കി​ട​യി​ലും കാ​പ്പി ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ലേ, വി​ഷ​മി​ക്കേ​ണ്ട. ഒ​രു ഗു​ളി​ക കൈ​യി​ൽ ക​രു​തി​യാ​ൽ മ​തി. ഫ്ളാ​സ്കി​ൽ ക​രു​തി​യ ചൂ​ടു​വെ​ള്ള​ത്തി​ലോ പാ​ലി​ലോ ഗു​ളി​ക ഇ​ട്ടാ​ൽ ഫി​ൽ​ട്ട​ർ കാ​പ്പി റെ​ഡി. “വി​ത്തൗ​ട്ടു’​കാ​ര്‍​ക്കു പ്ര​ത്യേ​കം ഗു​ളി​ക ഉ​ണ്ടാ​കും. എ​റ​ണാ​കു​ളം ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ നാ​ലു വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. കാ​പ്പി​ഫൈ​ല്‍ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​തി​ന് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ടൈ ​ഗ്ലോ​ബ​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ജ​ന​പ്രീ​തി​ക്കു​ള്ള പോ​പ്പു​ല​ര്‍ ചോ​യ്സ് അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ടൈ ​ഗ്ലോ​ബ​ല്‍ കേ​ര​ള ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച മ​ത്‌​സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും നേ​ടി. തൃ​പ്പൂ​ണി​ത്തു​റ ശ്രീ​അ​ന്ന​പൂ​ര്‍​ണ​യി​ല്‍ വെ​ങ്കി​ടേ​ശ്-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ വി. ​സൗ​ന്ദ​ര്യ ല​ക്ഷ്മി (കൊ​മേ​ഴ്‌​സ്), ഇ​ട​ക്കൊ​ച്ചി കു​ടു​വ​ശേ​രി പി​ന്‍റോ ക​ടു​ത്തൂ​സ്-​ഷെ​ല്‍​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ എ​ലീ​ഷ അ​നോ​റി ക​ടു​ത്തൂ​സ് (ഹ്യു​മാ​നി​റ്റീ​സ്), ക​ലൂ​ര്‍ റെ​സി​ഡ​ന്‍​സി കോ​ര്‍​ട്ടി​ല്‍ ര​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി വി​ക്രം​സിം​ഗ്-​സം​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ വി. ​ഡിം​പ​ല്‍ (ഹ്യു​മാ​നി​റ്റീ​സ്), മു​ള​വു​കാ​ട്…

Read More

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന് ഐസിഎംആര്‍ ! ആദ്യഘട്ടത്തില്‍ തുറക്കേണ്ടത് പ്രൈമറി സ്‌കൂളുകള്‍; പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും ഇതില്‍ തെറ്റില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവന്‍. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തന്നെ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അവരുടെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നില്ലായെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഐസിഎംആറിന്റെ നിര്‍ദേശം. ‘ഇന്ത്യയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാവാം. എന്നാല്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, അധ്യാപകര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.’ എന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ 1-5 വരെയുള്ള ക്ലാസുകള്‍ തുറക്കാനും ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ് ആണെന്നും അദ്ദേഹം പറഞ്ഞു. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ…

Read More