‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. പ്രമുഖ ബ്രാന്‍ഡുകളുടെ 12,000രൂപ വരെയുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ 6000 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. 150ലധികം സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel. in/4gupgrade സന്ദര്‍ശിക്കുക.6000 രൂപ കാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് (പാക്കിന്റെ വാലിഡിറ്റി അനുസരിച്ച്) റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും കാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും. ഉദാഹരണത്തിന്, ഉപഭോക്താവ് 6000 രൂപയുടെ ഉപകരണമാണ്…
Read MoreDay: October 11, 2021
വിദ്യാർഥിനിയെ നഴ്സിംഗിംഗ് ഏജന്റ് ശാരീരികവും മാനസികവുമായി പീഡിച്ചു;പഠനം അവസാനിപ്പിച്ച വിദ്യാർഥിനി ഏജന്റിനെതിരെ പരാതി നൽകി;കൊല്ലംകാരൻ അനന്തുലാൽ ചില്ലറക്കാരനല്ല
മാവേലിക്കര: മാനസിക പീഡനം കാരണം പഠനം നിര്‍ത്തിയ നഴ്സിങ് വിദ്യാര്‍ഥിനി ഏജന്റിനെതിരെ പരാതി നല്കി. തെക്കേക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കുറത്തികാട് പോലീസ്, ഏജന്റിനെതിരെ കേസെടുത്തു. കരുനാഗപ്പള്ളിയില്‍ ഓഷ്യന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വരുന്ന ആലപ്പാട് ആയിരംതെങ്ങ് ശ്രുതി നിവാസില്‍ അനന്തുലാല്‍ (26) എന്നയാളിനെതിരെ ബാംഗ്ലൂര്‍ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് എന്ന കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് മുഖ്യമന്ത്രിക്കും വനിതാസെല്ലിനും കുറത്തികാട് പോലീസിനും പരാതി നല്‍കിയത്. 2020 സെപ്റ്റംബറിലാണ് വിദ്യാര്‍ഥിനി അനന്തുലാലിന്റെ ഏജന്‍സി വഴി അഡ്മിഷന് എടുത്തത്. കോളജ് ഹോസ്റ്റലില്‍ താമസിച്ചു വന്ന വിദ്യാര്‍ഥിനിയെയും സുഹൃത്തുക്കളെയും അനന്തുലാല്‍ പിന്നീട് ഇയാളുടെ പരിചയത്തിലുള്ള മറ്റൊരിടത്തേക്ക് പേയിങ് ഗസ്റ്റ് എന്ന നിലയില്‍ കൊണ്ടുപോയി താമസിപ്പിച്ചു. 30000 രൂപ ഡെപ്പോസിറ്റും താമസത്തിനും ഭക്ഷണത്തിനുമായി 7000 രൂപ മാസവാടകയും…
Read Moreപ്രളയഫണ്ട് തട്ടിപ്പ്: ചില നേതാക്കള്‍ ‘മുങ്ങി’യതായി ആക്ഷേപം; മുങ്ങിയ കാരണം കാരണം കിട്ടി, നേതാക്കൾ നിരീക്ഷണത്തിൽ
കോഴിക്കോട്: കോഴിക്കോട്ടെ പുതിയ ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ കണക്ക് ചോദിച്ച് നേതൃത്വം. പുതിയ ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിലേക്ക് ആരെയെല്ലാം ക്ഷണിച്ചിരുന്നു, എത്രപേര്‍ പങ്കെടുത്തു എന്നിവയുള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം. സമരത്തിൽ പങ്കെടുക്കാത്തവരില്‍ നിന്നു വിശദീകരണം ഉള്‍പ്പെടെ തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. പലപ്പോഴും കോണ്‍ഗ്രസ് ഏറ്റെടുത്തു നയിക്കുന്ന സമരങ്ങളില്‍ പോലും മുന്‍ ഡിസിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ വിട്ടുനില്ക്കാറാണു പതിവ്. ഇനിമുതല്‍ അതു നടക്കില്ലെന്നും വ്യക്തമായ കാരണമില്ലാതെ സമരത്തില്‍ പങ്കെടുക്കാത്തവരെ തല്‍സ്ഥാനത്തുനിന്നും നീക്കാനും ജില്ലാ പ്രസിഡന്റിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സിവില്‍ സ്റ്റേഷന് പരിസരത്ത് നടത്തിയ പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ധര്‍ണയില്‍ ചില നേതാക്കള്‍ വിട്ടുനിന്നതായാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വിവിധ യൂണിയന് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുര്‍ന്നായിരുന്നു ഇത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തില്‍ സമരം…
Read Moreടി.പി കേസ് പ്രതികൾക്ക് പോലീസ് സഹായം ലഭിച്ചെന്ന് കെ.കെ.രമ; പിണറായി വിജയനും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്ക് പോര്
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്ക് പോര്. ആർഎംപിയിലെ കെ.കെ.രമയാണ് ടി.പി കേസ് സഭയിൽ ഉന്നയിച്ചത്. ടി.പി കേസിലെ പ്രതികൾക്ക് പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സ്വർണകടത്ത് കേസിലെ പ്രതികൾക്ക് ഉൾപ്പെടെയുള്ള പല കേസുകളിലും പ്രതികൾക്ക് പോലീസിന്റെ സഹായം ലഭിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്നും കെ.കെ.രമ സഭയിൽ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനെതിരെയുള്ള പുതിയ നിയമത്തെ പരാമർശിച്ചായിരുന്നു കെ.കെ.രമയുടെ ചോദ്യം. ടി.പി കേസ് അന്വേഷിച്ചത് യുഡിഎഫ് ഭരണകാലത്താണെന്ന കാര്യം കെ.കെ.രമ മറന്നു പോയോ എന്ന് മുഖ്യമന്ത്രി സഭയിൽ മറുപടിയായി പറഞ്ഞു. അന്ന് കേസ് അന്വേഷണം നന്നായി നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി അക്കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. ടി.പി കേസിൽ നല്ല രീതിയിൽ അന്വേഷണം നടന്നുവെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ അഭിനന്ദിക്കുന്നുവെന്ന്…
Read Moreപാനൂരിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്; വിവാദം മുറുകുന്നു; സംസ്ഥാന നേതാവ് പാനൂരിൽ; അന്വേഷണത്തിന് ജില്ലാ നേതാവ്; തട്ടിപ്പ് പുറത്തു കൊണ്ടു വന്നത് രാഷ്ട്രദീപിക
തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മട്ടന്നൂരിലെ ജില്ലാ തല നേതാവിനെ പാർട്ടി ചുമതലപ്പെടുത്തി. സംസ്ഥാനതല നേതാവ് തട്ടിപ്പ് അരങ്ങേറിയ പ്രദേശത്ത് എത്തി അന്വേഷണം നടത്തുകയും ഏരിയാതല യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാതല നേതാവിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം ഇന്നലെ പാനൂരിലെത്തി വിവരങ്ങൾ ശേഖരിച്ചതായാണ് അറിയുന്നത്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ നിയമിച്ച സംഭവത്തിലും വിവാദം മുറുകുകയാണ്. ഒരു പോസ്റ്റിനായി അപേക്ഷ ക്ഷണിക്കുകയും തട്ടിപ്പ് നടത്തിയ നേതാവുൾപ്പെടെ രണ്ട് പേരെ സ്ഥാപനത്തിൽ നിയമിച്ചതായുള്ള വിവരവും പുറത്തു വന്നു. ഒരു പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുകയും രണ്ട് പേരെ നിയമിക്കുകയും ചെയ്ത സംഭവത്തിൽ തലശേരിയിലെ ഈ സഹകരണ സ്ഥാപനത്തിലെ ഉന്നതൻ കടുത്ത അതൃപ്തി രേഖപെടുത്തിയതായാണ് അറിയുന്നത്. ഈ നിയമനം…
Read Moreസ്വകാര്യ ബസുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകം; അഗ്നിഗോളമാകാൻ നിമിഷങ്ങൾ മതി; സാമ്പിളുകള്‍ ശേഖരിച്ചു; എന്താണ് വ്യാജ ഡീസലെന്നറിയാം…
കോഴിക്കോട്: ഡീസല്‍ വില സെഞ്ച്വറി കഴിഞ്ഞതോടെ സ്വകാര്യ ബസുകളില്‍ വ്യാപകമായി വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍.കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാര്‍ സജീവമായുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. യാത്രക്കാരുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയായി മാറുന്ന വ്യാജ ഡീസല്‍ ഉപയോഗം ഇല്ലാതാക്കാന്‍ മിന്നല്‍ പരിശോധനയുമായി പോലീസ് രംഗത്തെത്തി.ഇന്ന് പുലര്‍ച്ചെ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലെ 10 ബസുകളില്‍നിന്ന് പോലീസ് ഡീസലുകള്‍ ശേഖരിച്ചു. ഇവ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയയ്ക്കും. പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ കേസെടുത്ത് അന്വേഷണം നടത്താനും വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്താനുമാണ് പോലീസ് തീരുമാനിച്ചത്. ഡീസലിന്റെ വിലയേക്കാള്‍ പകുതി വില നല്കിയാല് വ്യാജ ഡീസലുകള്‍ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. കോവിഡും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണും സ്വകാര്യ ബസ് മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഭീമമായ നഷ്ടം കാരണം നിരത്തിലിറങ്ങാന്‍ പോലും…
Read Moreപ്രിയരാമന്റെ പൊള്ളൽ, മമ്മൂക്കയുടെയും ജോർജിന്റേയും കൂടെ..! സൈന്യം സിനിമയുടെ സെറ്റിൽ ഉണ്ടായ ചില സംഭവങ്ങൾ വെളിപ്പെടുത്തി മുകേഷ്…
മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് 1993 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എയർ ഫോഴ്സിനെ പ്രമേയമാക്കിയുള്ള സൈന്യം എന്ന സിനിമ. സൈന്യം സിനിമയുടെ സെറ്റിൽ ഉണ്ടായ ചില രസകരമായ സംഭവങ്ങൾ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മുകേഷ്. സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ കഥ പറയുമ്പോലെ ആളുകളിലേക്ക് എത്തിക്കാൻ അടുത്തയിടെ ഒരു യുട്യൂബ് ചാനൽ കൂടി അദ്ദേഹം ആരംഭിച്ചിരുന്നു. മുകേഷ് സ്പീക്കിങ് എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. സൈന്യം സിനിമയുടെ ചിത്രീകരണത്തിനായി നടി പ്രിയരാമന്റെ മുഖത്ത് പൊള്ളലേറ്റ തരത്തിൽ മേക്കപ്പ് ഇടാൻ സംവിധായകൻ ജോഷി ആവശ്യപ്പെട്ടപ്പോൾ സിനിമയിലെ മൂന്ന് മേക്കപ്പ്മാൻമാർക്കും അത് സാധിച്ചില്ലെന്നും ഒടുവിൽ പ്രശ്നം പരിഹരിച്ചത് മമ്മൂട്ടിയുടെ ബുദ്ധി ഉപയോഗിച്ചാണെന്നുമാണ് മുകേഷ് പറയുന്നത്. ചിത്രത്തിൽ ഒരു അപകടത്തിൽ പ്രിയയ്ക്ക് പൊള്ളലേൽക്കുന്ന രംഗമുണ്ട്. സിനിമയിൽ മൂന്ന് മേക്കപ്പ്മാൻമാരാണുണ്ടായിരുന്നത്. അവരെ വിളിച്ചിട്ട് സംവിധായകൻ ജോഷി പൊള്ളലെങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്ന് കാണിക്കൂ എന്ന്…
Read Moreഅനുശ്രീയുടെ താര
അന്റോണിയോ മോഷൻ പിക്ചേഴ്സ് ആൻഡ് സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ആൺ – പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു. ചെന്നൈ നഗരത്തിൽ നിന്നു കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ മൂവി ‘തൊടുപ്പി’യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്. ഇതിനകം നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയെ ഇളക്കിമറിച്ച ‘രാക്ഷസൻ’ എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിൽ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി ‘താര’യ്ക്കുണ്ട്. കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അനുശ്രീയുടേത്. ശിവ എന്ന നായക…
Read Moreസുന്ദരനാണ്, പക്ഷ ഭീകരനുമാണ്..! ബ്രിട്ടൺ സമുദ്ര തീരങ്ങളിൽ ഭീതി പടർത്തി പടുക്കൂറ്റൻ ജെല്ലി ഫിഷുകൾ
വിശാലമായ കടലോരങ്ങളും തിരമാലകളും ആസ്വദിക്കാത്തതായി ആരും കാണില്ല. എങ്കിലും ഒരേ സമയം വിനോദവും, ഭീതിയും പരത്താൻ കടലുകൾക്ക് കഴിയും എന്നതാണ് വാസ്തവം. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് സമുദ്രങ്ങളുടെ അടിത്തട്ടുകൾ, കണ്ണുകൾകൊണ്ടു കാണാൻ കഴിയാത്ത വിധം ആഴമേറിയതും വത്യസ്തമായ ജല ജീവികളാലും സസ്യാജാലങ്ങളാലും സമ്പന്നവുമാണ് ഇവിടം. എന്നാൽ ഈ ജീവികൾ എല്ലാം ഒരു സുപ്രഭാതത്തിൽ കടലിന്റെ സമനിലങ്ങളിൽ അടിയുറപ്പിച്ചാൽ മനുഷ്യ ജീവനു അത് വലിയ ഭീഷണിയാണെന്ന കാര്യം നാം മറന്നുപോകരുത്. ഭംഗിയുണ്ട് പക്ഷേ…ബ്രിട്ടൺ സമുദ്ര തീരങ്ങളിൽ മിന്നിമറയുന്ന ജെല്ലി ഫിഷുകളാണ് ബ്രിട്ടൻകാരുടെ ഇപ്പോഴത്തെ ആശങ്ക. ജെല്ലി ഫിഷുകളിൽ കാഴ്ചയിൽ അതി ഭംഗിയേറിയ പോർച്ചുഗീസ് ന്ധമെൻ ഓ വാർന്ധ ഇനമാണ് ബ്രിട്ടൻ തീരത്ത് എത്തിയിരിക്കുന്നത്. ഭംഗിയിൽ മയങ്ങേണ്ട ആളിത്തിരി ഭീകരനാണെന്നാണ് ആളുകൾ പറയുന്നത്.ഇവയുടെ ചെറിയ ഒരു കടി പോലും മനുഷ്യ ശരീരത്തെ അതി തീവ്രമായി തളർത്തുമെന്നാണ് സൂചന.…
Read Moreസിപിഎം നടപടി; പത്തനംതിട്ടയിലെ കൗണ്‍സിലര്‍ക്ക് സമൂഹമാധ്യമ പിന്തുണ; നഗരഭരണത്തിലെ എസ്ഡിപിഐ ബന്ധം വിവാദം വീണ്ടും
പത്തനംതിട്ട: ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയതയ്ക്കു ശ്രമിച്ചുവെന്ന പേരില്‍ സിപിഎം നടപടിക്കു ശിപാര്‍ശ ചെയ്ത നഗരസഭ കൗണ്‍സിലര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുന്നു. സിപിഎം പത്തനംതിട്ട നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും കൗണ്‍സിലറുമായ വി.ആര്. ജോണ്‍സണെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞദിവസം ലോക്കല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരത്തിനു ശ്രമം നടത്തിയെന്നാരോപണമാണ് ജോണ്സണെതിരെയുള്ള നടപടിക്കു കാരണമായി പറയുന്നത്. മത്സരം ഉറപ്പായതോടെ സമ്മേളനം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി. തുടര്‍ന്ന് ജോണ്‍സന്റെ വോയ്സ് ക്ലിപ്പ് പുറത്തുവന്നതോടെ പാര്‍ട്ടി വിശദീകരണം തേടി. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന പേരിലാണ് നടപടിക്കു ശിപാര്‍ശ ചെയ്തത്. ലോക്കല്‍ കമ്മിറ്റി ശിപാര്‍ശ ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ അതിനു മുമ്പേ ജോണ്‍സണു താരപരിവേഷം നല്കി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നഗര ഭരണത്തിലെ എസ്ഡിപിഐ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലെ കൗണ്‍സിലറെ പുറത്താക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഏറെയും പ്രചരിക്കുന്നത്. പത്തനംതിട്ടയില്‍…
Read More