തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്കു മുപ്പതു വർഷവും മൂന്നു മാസവും കഠിനതടവും 40,000 രൂപ പിഴയും . മണ്ണന്തലയ്ക്കു സമീപം ലക്ഷം വീടു കോളനിയിൽ കാപ്പിപ്പൊടി മുരുകൻ (മുരുകൻ ,47) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒന്‍പതു മാസവും കൂടി ശിക്ഷ അനുഭവിക്കണം.2018 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കുട്ടിക്കു പിഴത്തുക നൽകണം. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസിലാക്കേണ്ടതു കോടതിയുടെ ചുമതലയാണെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. മണ്ണന്തല എസ്ഐ ആയിരുന്ന ജെ. രാകേഷാണ് കേസ് അന്വേഷിച്ചു…
Read MoreDay: October 26, 2021
ജോലിക്ക് നിൽക്കുന്ന വിട്ടിലെ കുട്ടിയുടെ സ്വർണം അടിച്ചുമാറ്റി; പിന്നെ കാമുകനുമായി കറക്കം; ഒടുവിൽ പോലീസ് വലയിലും
ശ്രീകാര്യം : ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. വിതുര ആനപ്പാറ തൈക്കാവിന് സമീപം തസ്മി മൻസിലിൽ തസ്മി (24) സുഹൃത്തായ മാങ്ങോട് പുതുശേരി ആര്യൻകുന്ന് അജ്മൽ മൻസിലിൽ അൽഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെപിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം തസ്മി വീട്ടുജോലി ചെയ്തിരുന്ന പാങ്ങപ്പാറ സംഗീത നഗർ എസ്എൻആർഎ2 അശ്വതി ഹൗസിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ നിന്നുമാണ് ഒന്നര വയസുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും ഉൾപ്പടെ മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണവുമായി ആറ്റിങ്ങലിലെത്തി അൽഫാസുമായി കാർ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു.വീട്ടുകാർ നൽകിയ പരാതിയിൽ ശ്രീകാര്യം സിഐ ആസാദ് അബ്ദുൾ കലാമിന്റെയും എസ്ഐ ബിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മോഷ്ടിച്ച സ്വർണം പോലീസ് കണ്ടെത്തി. പ്രതികളെ റിമാൻഡു ചെയ്തു.
Read Moreകലങ്ങി മറിഞ്ഞ് ഇന്ത്യൻ ടീം
പാക്കിസ്ഥാനെതിരേ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ടീമിനുള്ളിലും പുറത്തും നിരവധി പ്രശ്നങ്ങൾ തലപൊക്കി. ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനു മുന്നിൽ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു കഴിഞ്ഞദിവസത്തേത്. ഫോമിലില്ലാത്ത ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്തുന്നതിനെതിരേയും ഫോമിലുള്ള ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താതിരിക്കുന്നതുമെല്ലാമായി ഇന്ത്യൻ ടീമിന്റെ അന്തരീക്ഷം കലങ്ങി മറിഞ്ഞിരിക്കുന്നു. ഹാർദിക് വിഷയം ഇന്ത്യ ലോകകപ്പിൽ കളിക്കുന്നതിനു മുന്‍പുതന്നെ ഹാർദിക് പാണ്ഡ്യയുടെ വിഷയം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പരിക്കിൽനിന്നു പൂർണമായി മുക്തനാകാത്ത ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിനെ ക്രിക്കറ്റ് നിരീക്ഷകർ വിമർശിക്കുകയും ചെയ്തു. പാക്കിസ്ഥാനെതിരായ 10 വിക്കറ്റ് തോൽവിയിൽ ഹാർദിക്കിന്റെ റോൾ എടുത്തുപറയേണ്ടിയിരിക്കുന്നു. ഏഴാം നന്പർ ബാറ്ററായി ക്രീസിലെത്തിയ ഹാർദിക് 8 പന്തിൽ 11 റണ്‍സ് മാത്രമാണ് നേടിയത്. വന്പനടിക്കാരനെന്നു പേരുകേട്ട ഹാർദിക് ഫോമിലല്ലെന്ന് ഇന്ത്യൻ ടീം വൃത്തങ്ങൾക്കുതന്നെ അറിയാമെന്നതിന്റെ സൂചനയായിരുന്നു ഹാർദിക്കിനു മുന്‍പ് രവീന്ദ്ര ജഡേജയെ…
Read Moreഷമിക്കു നേരേ സൈബർ ആക്രമണം; രാഹുൽ ഗാന്ധി കുറിച്ചതിങ്ങനെ…
ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ 12ൽ പാക്കിസ്ഥാനെതിരേയുള്ള തോൽവിക്കു പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കുനേരേ സൈബർ ആക്രമണം. ചതിയൻ, ഒരു പാക്കിസ്ഥാനി ഇന്ത്യൻ ടീമിനൊപ്പം, പാക്കിസ്ഥാനിൽനിന്നു പണം മേടിച്ചാണു കളിച്ചത് എന്നിങ്ങനെ നീളുന്നു ഷമിക്കെതിരേയുള്ള വിദ്വേഷ കമന്റുകൾ. ഷമിയുടെ ദേശീയതയെ പോലും ചോദ്യം ചെയ്ത് ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരേ നായകൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ടീം അംഗങ്ങളോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. ഷമിക്കു പിന്തുണയുമായി പ്രമുഖർ രംഗത്തെത്തി. മത്സരത്തിൽ 3.5 ഓവർ എറിഞ്ഞ് 43 റണ്‍ വഴങ്ങിയ ഷമിക്കു വിക്കറ്റ് നേടാനായില്ല. ഷമി പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിൽ തോറ്റ 11 പേരിൽ ഒരാൾ മാത്രമാണ്. സമൂഹമാധ്യത്തിലൂടെ അസഭ്യവർഷങ്ങൾക്കും കളിയാക്കലുകൾക്കും ഇരയായ സഹകളിക്കാരനൊപ്പം ടീം ഇന്ത്യ നിൽക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന് ഇന്ത്യൻ ടീം പിന്തുണ നൽകുന്നതിൽ യുക്തിയില്ല- കാഷ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.…
Read Moreപാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം ! ബിഎസ്എഫ് ജവാന് അറസ്റ്റില്‍; പുറത്തു വരുന്നത് ഗുരുതരമായ വിവരങ്ങള്‍…
പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന് അറസ്റ്റില്‍. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും രഹസ്യവിവരങ്ങള്‍ വാട്സ് ആപ് വഴി കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. ചാരപ്രവര്‍ത്തനത്തിന് പ്രതിഫലമായി ലഭിക്കുന്ന തുക സഹോദരന് വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേര്‍ന്നത്.
Read Moreമുല്ലപ്പെരിയാർ നിറയുന്നു; അണക്കെട്ടിൽ ജലനിരപ്പ് 138 അടിയിലേക്ക്; സെക്കൻഡിൽ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അഞ്ച് അടികൂടി ഉയർന്നാൽ കോടതിയുടെ അനുവദനീയമായ 142 അടിയിലേക്ക് എത്തും. ജലനിരപ്പ് 137.5 അടി പിന്നിട്ടു. സെക്കൻഡിൽ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊഴുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുന്പോൾ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നൽകും.141-ൽ രണ്ടാമത്തെ മുന്നറിയിപ്പും 142-ൽ അവസാനത്തെ മുന്നറിയിപ്പും നൽകി വെള്ളംതുറന്നുവിടും. കേന്ദ്ര ജലകമ്മീഷൻ അനുവദിച്ചിരിക്കുന്നതനുസരിച്ച് തമിഴ്നാടിന് മുല്ലപ്പെരിയാറിൽ 142 അടിവെള്ളം സംഭരിക്കാനാകും.
Read Moreമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും പുതിയത് പണിയണമെന്നും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചുവെന്നും ഗവർണർ വ്യക്തമാക്കി. തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ പറഞ്ഞു. തമിഴ്നാട് സർക്കാരുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.5 അടി പിന്നിട്ടു. ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും. ജലനിരപ്പ് 138 അടിയിലെത്തുന്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുന്പോൾ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നൽകും.141-ൽ രണ്ടാമത്തെ മുന്നറിയിപ്പും 142-ൽ അവസാനത്തെ മുന്നറിയിപ്പും നൽകി വെള്ളംതുറന്നുവിടും.
Read Moreകാമുകന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചതല്ല കെട്ടി തൂക്കിയത്; പ്രതിയെ കുടുക്കിയത് ആ കുടുക്ക്; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സംശയം ശരിയായി; ആശ്വാസത്തോടെ കാമുകൻ
പത്തനംതിട്ട: പ്രതികളുടെ ശീലങ്ങളും രീതികളും അവരെത്തന്നെ കുടുക്കിലാക്കും എന്നതിനു മികച്ച ഉദാഹരണമായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലിൽ യുവതിയെ കാമുകന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. ആത്മഹത്യയല്ല കൊലപാതകമാണെന്നു ചുരുളഴിഞ്ഞ സംഭവത്തിൽ പ്രതിയിലേക്കു സംശയത്തിന്റെ മുന നീണ്ടത് യുവതിയുടെ കഴുത്തിൽ കാണപ്പെട്ട കുടുക്കിന്റെ പ്രത്യേകതകൊണ്ട്. ധാരണക്കാരിയായ യുവതി ആത്മഹത്യ ചെയ്യാൻ ഒരിക്കലും ഇത്തരം കുരുക്ക് ഇടാൻ സാധ്യതയില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. ലോക്കൽ പോലീസ് ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയ കേസാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തടിയിലെ കെട്ട്തടി കെട്ടുന്നവരാണ് സാധാരണ ഇത്തരം കുടുക്കുകൾ ഇടുന്നതെന്നും പോലീസ് അന്വേഷണത്തിൽ മനസിലാക്കി. അതോടെയാണ് സംശയം പ്രതി നസീറിലേക്കു നീണ്ടത്. യുവതിയെ കെട്ടിത്തൂക്കാൻ നസീർ കഴുത്തിലിട്ട കുരുക്ക് മരം മുറിക്കുന്നവരും തടി ലോറിയിൽ കെട്ടുന്നവരും ഉപയോഗിക്കുന്നതിനു തുല്യമായിരുന്നു. കുടുക്ക് ഉണ്ടാക്കിയവർക്കല്ലാതെ ഇത് അഴിക്കാനും പ്രയാസമാകുന്ന രീതിയിലുള്ള കുടുക്ക്…
Read More