കറാച്ചി: ഒരു കലണ്ടർ വർഷത്തിൽ ട്വന്റി-20 ക്രിക്കറ്റിൽ (രാജ്യാന്തരം+ലീഗ്) 2000 റണ്‍സ് നേടുന്ന ആദ്യ കളിക്കാരൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കി പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20യിൽ 87 റണ്‍സ് നേടിയതോടെയാണിത്. രാജ്യാന്തര ട്വന്റി-20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റണ്‍സ് കടക്കുന്ന ആദ്യ താരം എന്ന നേട്ടവും ഈ വർഷം റിസ്വാൻ സ്വന്തമാക്കിയിരുന്നു. 2021ൽ 29 രാജ്യാന്തരങ്ങളിൽ നിന്ന് റിസ്വാൻ 1326 റണ്‍സ് നേടി. മൂന്നാം ട്വന്റി-20യിൽ ഏഴ് വിക്കറ്റ് ജയം നേടിയ പാക്കിസ്ഥാൻ പരന്പര തൂത്തുവാരി. സ്കോർ: വെസ്റ്റ് ഇൻഡീസ് 207/3 (20). പാക്കിസ്ഥാൻ 208/3 (18.5). ഇരു രാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരന്പര കോവിഡ് ഭീഷണിയെത്തുടർന്നു മാറ്റിവച്ചു.
Read MoreDay: December 18, 2021
ഉറപ്പാണ് വെള്ളി; ചരിത്ര മെഡൽ നേട്ടത്തിൽ പോരാടുന്നത് ഇന്ത്യൻ പുരുഷ താരങ്ങൾ
മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ പുരുഷ താരങ്ങൾ. ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ഇരുപതുകാരൻ ലക്ഷ്യ സെന്നും സെമിയിൽ പ്രവേശിച്ചു. അവസാന നാലിൽ ഇടംപിടിച്ചതോടെ രണ്ടു പേരും വെങ്കലം ഉറപ്പാക്കി. സെമിയിൽ ശ്രീകാന്തും ലക്ഷ്യയുമാണ് നേർക്കുനേർ ഇറങ്ങുന്നത്. അതിനാൽ, 2021 ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പ്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പിന്നിലായെങ്കിലും ശക്തമായി തിരിച്ചെത്തിയായിരുന്നു ലക്ഷ്യ സെൻ ക്വാർട്ടറിൽ ജയം സ്വന്തമാക്കിയത്. ശ്രീകാന്ത് ഏകപക്ഷീയ പോരാട്ടത്തിലൂടെ ക്വാർട്ടർ കടന്ന് സെമിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. ചരിത്ര മെഡൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പുരുഷ വിഭാഗത്തിൽ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ വെള്ളി ഉറപ്പിക്കുന്നത്. പുരുഷ വിഭാഗത്തിൽ പ്രകാശ് പദുക്കോണും സായ് പ്രണീതും നേടിയ വെങ്കലമാണ് ഇന്ത്യയുടെ അക്കൗണ്ടിൽ ഇതുവരെയുള്ളത്. 1983 ലോക ചാന്പ്യൻഷിപ്പിലാണ് പ്രകാശ് പദുക്കോണിന്റെ വെങ്കലം. 2019ൽ ബി. സായ് പ്രണീത്…
Read Moreഒമിക്രോൺ വകഭേദം വലിയ ഭീഷണിയാകുന്നു; ബ്രിട്ടണിൽ തുടർച്ചയായ മൂന്നാം ദിവസവും റിക്കാർഡ് കോവിഡ് കേസുകൾ; ആശങ്ക
ലണ്ടൻ: ബ്രിട്ടണിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് റിക്കാർഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.
Read Moreപതിനേഴുകാരി പ്രസവിച്ചു, കാരണക്കാരൻ ബന്ധുവായ യുവാവെന്ന് യുവതി; ഡിഎൻഎ പരിശോധനയിൽ കള്ളം പൊളിഞ്ഞു; ശരിയായ അച്ഛനെ കണ്ട് ഞെട്ടി പോലീസും മാതാവും
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്. ഡിഎൻഎ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുന്ന 48 കാരന് 19 വയസുള്ള മകനും 17 കാരിയായ മകളുമുണ്ട്. ദിണ്ടിക്കലിൽ അമ്മയ്ക്കൊപ്പമായിരുന്നു അവർ താമസം. ഈവർഷം ഫെബ്രുവരിയിലാണ് പെൺകുട്ടി തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ചത്. ബന്ധുവായ 22കാരൻ തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പെൺകുട്ടി പരാതി നൽകിയത്. ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് നിരപരാധിത്വം തെളിയിക്കാൻ നടത്തിയ ശ്രമത്തിന് പോലീസും സഹായമായി നിന്നു. ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ കുഞ്ഞല്ല എന്നു തെളിഞ്ഞതോടെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തപ്പോൾ കഴിഞ്ഞവർഷം ഏതാനും മാസം മകൾ പിതാവിനൊപ്പം താമസിച്ചതായി കണ്ടെത്തി.…
Read Moreപിറന്നാൾ സമ്മാനം നൽകാൻ മോഷണം; സാധനം കാമുകിയുടെ കൈയിൽ എത്തും മുമ്പ് പണി കിട്ടി; ശുഭത്തിനും സംഘത്തിനും പറ്റിയ അബദ്ധം ഇങ്ങനെ…
ന്യൂഡൽഹി: പെണ്‍സുഹൃത്തിന് വിലകൂടിയ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സരോജിനി നഗര്‍ മേഖലയിലാണ് സംഭവം. മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍കെപുരം സ്വദേശി ശുഭം(20), നിസാമുദീന്‍ സ്വദേശി ആസിഫ്(19), ജാമിയനഗര്‍ സ്വദേശി ഷരിഫുള്‍ മുല്ല(41) എന്നിവരാണ് അറസ്റ്റിലായത്. ആദിത്യ കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. ഇയാള്‍ ഒറ്റയ്ക്കായിരുന്ന സമയമാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനു ശേഷം ഇയാളെ മര്‍ദിച്ച് കീഴ്പ്പെടുത്തി. പിന്നീട് കൈകാലുകൾ ബന്ധിച്ചു. ആദിത്യയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, തുണികള്‍, ജാക്കറ്റ്, ഷൂ, വാച്ച്, സ്കൂട്ടര്‍ എന്നിവയുമായാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മോഷ്ടാക്കള്‍ പോയതിനു ശേഷം കെട്ടഴിച്ച ആദിത്യ കൈവശമുണ്ടായിരുന്ന മറ്റൊരു ലാപ്ടോപ്പ് വഴി ബന്ധുക്കളെ വിവരമറിയിച്ചു. ഇവരാണ് പോലീസുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ചെടുത്ത സ്കൂട്ടറില്‍ കറങ്ങി നടക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരുടെ…
Read Moreഅവൾക്ക് പിന്നാലെ അവനും മരണത്തിന് കീഴടങ്ങി;തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു; യുവാവിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ
കോഴിക്കോട്: പ്രണയ നൈരാശ്യം മൂലം തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. അയൽവാസി വലിയ മഠത്തിൽ നന്ദകുമാർ (30) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി തിക്കോടി കാട്ടുവയൽ കൃഷ്ണപ്രിയ (22)യെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിലെ പ്ലാനിംഗ് വിഭാഗത്തിൽ പ്രൊജക്ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിരുന്നുള്ളൂ. രാവിലെ രാവിലെ 9.50 ന് പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം. രാവിലെ ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ വാതുക്കൽ നന്ദകുമാർ തടഞ്ഞുനിർത്തി. വാക്കുതർക്കം നടക്കുന്നതിനിടെ കൈയിൽ കരുതിയ കുപ്പിയിലെ പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്ത് ഒഴിച്ച ശേഷം സ്വന്തം…
Read More