വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റി​ന്‍​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മൊ​ഹ​മ്മ​ദ് ഷാ​മി, ജ​സ്പ്രി​ത് ബും​റ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. പ​രി​ക്ക് മൂ​ലം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ ടീ​മി​ല്‍ തി​രി​കെ​യെ​ത്തി. പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ര​വീ​ന്ദ്ര ജ​ഡേ​ജ​യ​ക്ക് ടീ​മി​ല്‍ ഇ​ടം​നേ​ടാ​നാ​യി​ല്ല. ഹ​ര്‍​ദീ​ക് പാ​ണ്ഡ്യ​യും പ​ര​മ്പ​ര​യി​ലി​ല്ല. ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 16നാ​ണ് ട്വ​ന്‍റി20 ആ​രം​ഭി​ക്കു​ന്ന​ത്. ഏ​ക​ദി​ന ടീം: ​രോ​ഹി​ത് ശ​ർ​മ (c), കെ.​എ​ൽ. രാ​ഹു​ൽ (vc), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശി​ഖ​ർ ധ​വാ​ൻ, വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, ദീ​പ​ക് ഹൂ​ഡ, റി​ഷ​ഭ് പ​ന്ത് (wk), ദീ​പ​ക് ച​ഹാ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, യു​സ്വെ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് , വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വി ബി​ഷ്‌​നോ​യ്, മൊ​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്ണ, ആ​വേ​ശ് ഖാ​ൻ. ഇ​ന്ത്യ​ൻ ട്വ​ന്‍റി20 ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), കെ.​എ​ൽ.…

Read More

ഈ തെറ്റ് തിരുത്താൻ പറ്റാത്തതെന്തുകൊണ്ട്? ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി ഉ​യ​ർ​ത്തി​യ സംഭവം; വീഴ്ച വരുത്തിയ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

  കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി ഉ​യ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ജി​ക്കും എ​ഡി​എം ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്കും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി. എ​ആ​ര്‍ ക്യാ​മ്പി​ലെ ഗ്രേ​ഡ് എ​സ്‌​ഐ നാ​രാ​യ​ണ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി​ജു​മോ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഉ​ത്ത​ര​വാ​യി. കാ​സ​ര്‍​ഗോ​ട്ട് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലാ​ണ് ത​ല​കീ​ഴാ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് പ​താക തി​രി​ച്ചി​റ​ക്കി നേ​ര​യാ​ക്കി​യ​തി​ന് ശേ​ഷം വീ​ണ്ടും ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Read More

നീ​തി എ​പ്പോ​ഴും കീ​ഴ്കോ​ട​തി​യി​ൽ നി​ന്നും കി​ട്ടി​കൊ​ള്ള​ണ​മി​ല്ല; ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തിവിധി വന്നശേഷം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഫേസ്ബുക്കിൽ കുറിച്ചത്…

  തി​രു​വ​ന​ന്ത​പു​രം: മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രാ​യ അ​നു​കൂ​ല​മാ​യ സ​ബ് കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഓ​ഫീ​സ്. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ നീ​തി എ​പ്പോ​ഴും കീ​ഴ്കോ​ട​തി​യി​ൽ നി​ന്നും കി​ട്ടി​കൊ​ള്ള​ണ​മി​ല്ലെ​ന്ന മു​ൻ​കാ​ല നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ൽ പ​ല​തി​ലും ക​ണ്ട​താ​ണ്. സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് എ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​പ​കീ​ർ​ത്തി​പ​ര​മാ​യി​തോ​ന്നി എ​ന്ന​ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ൽ ആ​ണെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വി​എ​സി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. സോ​ളാ​ർ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ വ​സ്തു​ത​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ൽ പൊ​തു​ശ്ര​ദ്ധ​യി​ൽ കൊ​ണ്ട്‌ വ​രു​ന്ന​ത് പൊ​തു പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന ക​ർ​ത്ത​വ്യ​ബോ​ധം മു​ൻ​നി​ർ​ത്തി ഉ​ള്ള​ത് ആ​ണ് എ​ന്ന് അ​പ്പീ​ൽ​കോ​ട​തി ക​ണ്ടെ​ത്തും എ​ന്ന് ഉ​റ​പ്പ്‌ ഉ​ള്ള​തി​നാ​ലും, കീ​ഴ്കോ​ട​തി​യു​ടെ വി​ധി യു​ക്തി സ​ഹ​മ​ല്ലാ​ത്ത​തി​നാ​ലും ഇ​ത് കീ​ഴ്കോ​ട​തി വൈ​കാ​രി​ക​മാ​യി അ​ല്ല, നി​യ​മ​പ​ര​മാ​യും വ​സ്തു​നി​ഷ്ഠ​മാ​യും തെ​ളി​വു​ക​ൾ വി​ല​യി​രു​ത്തി​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​യി​രു​ന്നു അ​വ​ലം​ബി​ക്കേ​ണ്ടി​യി​രു​ന്ന​ത് എ​ന്ന ഒ​രു അ​ഭി​പ്രാ​യം​കൂ​ടി അ​പ്പീ​ൽ…

Read More

ഇ​ന്ത്യ​യി​ലേത് ഏ​റ്റ​വും ബൃ​ഹ​ത്താ​യ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് ; ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വി​ന് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നെ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ൻ ദു​ജാ​റി​ക് വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ്യ​ത്തെ 60 കോ​ടി​യോ​ളം ജ​ന​ങ്ങ​ളി​ലേ​ക്ക് വാ​ക്‌​സി​ൻ എ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം പറഞ്ഞു. യു​എ​ന്നി​ന്‍റെ പ്ര​തി​ദി​ന മാ​ധ്യമസ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഇ​ന്ത്യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷോം​ബി ഷാ​ർ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​ർ​വൈ​ല​ൻ​സ് ശ​ക്തി​പ്പെ​ടു​ത്തു​ക, പ്ര​തി​രോ​ധ ഘ​ട​ക​ങ്ങ​ൾ നീ​രീ​ക്ഷി​ക്കു​ക, ലാ​ബ് ക​പ്പാ​സി​റ്റി ത്വ​രി​ത​പ്പെ​ടു​ത്തു​ക, കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ക, ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘം ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും യു​എ​ൻ വ്യ​ക്ത​മാ​ക്കി.…

Read More

പ്രമോദിന്‍റെ ബംബർ തട്ടിപ്പിൽ വീണത് ”ചില്ലറക്കാറല്ല”; മാന്യനായ കസ്റ്റമറുടെ ഇടപാടിൽ നഷ്ടപ്പെട്ടത് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ; ഒടുവിൽ സംഭവിച്ചത്…

ന്യൂഡൽഹി: വാഹനവായ്പ കന്പനിയിൽനിന്ന് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ വാങ്ങാൻ വായ്പ എടുത്തിട്ടു മുങ്ങിയ ആളെ മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിച്ചു. 2.18 കോടിയുടെ തട്ടിപ്പ് നടത്തിയ 42കാരനെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. കന്പനിയുടെ പരാതിയെത്തുടർന്നു 2018ൽത്തന്നെ ഗുരുഗ്രാം സ്വദേശി പ്രമോദ് സിംഗിനെതിരേ കേസെടുത്തിരുന്നു. ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങാനാണ് സിംഗ് ആദ്യം സ്ഥാപനത്തെ സമീപിച്ചത്. ഇടപാടുകളെല്ലാം വളരെ മാന്യമായ രീതിയിലാണ് ഇയാൾ നടത്തിയിരുന്നത്. ആദ്യ കാറിനായി 27.5 ലക്ഷം രൂപ ലോൺ എടുത്തു. ഇതിന്‍റെ പ്രാരംഭ ഗഡുക്കൾ കൃത്യമായി അടയ്ക്കുകയും ചെയ്തു. ഇതുവഴി കന്പനിയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം അദ്ദേഹം നാലു കാറുകൾക്കൂടി വാങ്ങാൻ വായ്പയ്ക്കായി സമീപിച്ചു. നല്ല കസ്റ്റമർ എന്ന നിലയിൽ വിശ്വാസ്യത നേടിയിരുന്ന പ്രമോദ് സിംഗിന് നാലു കാറുകൾകൂടി വാങ്ങാനുള്ള വായ്പ കന്പനി അനുവദിച്ചു. ഒരാൾ എന്തിനാണ് നാലു…

Read More