തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യമാണെന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ.ജെ. വിജയൻ. പദ്ധതിയുടെ തുടക്കം മുതൽതന്നെ താൻ അതിനെ എതിർക്കുന്നുവെന്നും ആന്റണി രാജുവിന്റെ സഹോദരൻ എന്നത് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ലെന്നും എ.ജെ.വിജയൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോദി സർക്കാർ കർഷകസമരത്തോട് ചെയ്തതാണ് പിണറായി സർക്കാർ വിഴിഞ്ഞം സമരത്തോടു ചെയ്യുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച് പദ്ധതിയോടുള്ള എതിർപ്പുകളെ അവഗണിക്കാനാവില്ല. പദ്ധതിയുടെ സത്യാവസ്ഥ തുറന്നുപറയുന്നത് കൊണ്ടാണ് തന്നോട് ശത്രുത. തന്നെ തീവ്രവാദിയെന്ന് വിളിച്ചാലും നിലപാടിൽ മാറ്റമില്ലെന്നും എ.ജെ.വിജയൻ പറഞ്ഞു. ചർച്ചയുടെ വാതിലുകൾ അടച്ചിട്ടില്ല: മന്ത്രി ആന്റണി രാജു തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് മന്ത്രി ആന്റണി രാജു. ചർച്ചയ്ക്കുള്ള വാതിലുകൾ സർക്കാർ അടച്ചിട്ടില്ല. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ സമരസമിതി നേതാക്കളുമായി ചർച്ചയ്ക്ക് മണിക്കൂറുകളോളം കാത്തിരുന്നിട്ട്…
Read MoreDay: December 2, 2022
ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. വാഹനം പൂർണമായി കത്തിനശിച്ചു. ഇന്നു രാവിലെ 10.15 നാണ് അപകടം. ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് സംഭവം. കോഴിക്കോട്ടു നിന്ന് വയനാട് ഭാഗത്തേക്കു പോവുകയായിരുന്ന ടെമ്പോ ട്രാവലറിൽ പതിനൊന്നു യാത്രക്കാരുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം സൈഡാക്കി നിർത്തി. യാത്രക്കാരെല്ലാം ഉടനെ തന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. താമരശേരിയിൽ നിന്ന് പോലീസ് എത്തുമ്പോഴേക്കും വാഹനം കത്തിയമർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു.
Read MoreAndy’s Top 5 Mobile Sex Cam Sites Of 2022
Let’s give a standing ovation for this innovative, perky adult webcam site. Phonemates is the right mixture of horny novice girls, feminine porn stars, low costs and naughty live sex reveals and it can be simply accessed from both PC and cellphones. If you’re on the lookout for one thing that’s totally different from the norm – this is it. SEX.SEX is greater than only a webcam site – it’s a full on experience. If you suppose you’ll have the ability to handle it, I suggest you come on in.…
Read Moreപണ്ടേ തുടങ്ങിയ തട്ടിപ്പ് ; കോഴിക്കോട് കോർപറേഷന്റെ പണം തട്ടിയ സംഭവം; പുറത്തുവരുന്നത് വന്‍ വെട്ടിപ്പ്; മകനെ കുടുക്കിയതെന്ന് മാതാപിതാക്കള്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ എം.പി. റിജിലിനായുള്ള പോലീസ് അന്വേഷണം തുടരുന്നു. റിജില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നു സൂചനയുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്താനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെന്നൈ സോണല്‍ ഓഫീസില്‍നിന്നെത്തിയ സംഘം ബാങ്കില്‍ ഇന്നും പരിശോധന തുടരും. 12 കോടി രൂപ നഷ്ടപ്പെട്ടതായാണ് ഇന്നലെ കോര്പറേഷന് പോലീസില്‍ നല്‍കിയിട്ടുള്ള പരാതി. ആദ്യ ദിവസം നല്കിയ രണ്ടരക്കോടിരൂപയുടെ പുറമേയാണിത്. എന്നാൽ തട്ടിപ്പിന്റെ വ്യാപ്തി ഓരോദിവസവും കൂടിവരികയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം റിജില്‍ നിരപരാധിയെന്ന് മാതാപിതാക്കള്‍ പറയുന്നു. മകന് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവനെ ആരോ കുടുക്കിയതാകാമെന്നുമാണ് അച്ഛൻ രവീന്ദ്രനും അമ്മ ശാന്തയും പറയുന്നത്. വീടുണ്ടാക്കാനായി ബാങ്കില്‍നിന്നു ലോണെടുത്തിരുന്നു. മറ്റ് കടബാധ്യതകൾ ഒന്നും ഇല്ല. മകനെക്കുറിച്ച്…
Read Moreകോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊന്ന കേസിലെ രണ്ടു പ്രതികളും കുറ്റക്കാർ; നാലര വർഷത്തിന് ശേഷം വിധിവരുമ്പോൾ നിർണായകമായത് സാഹചര്യ തെളിവുകൾമാത്രം
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്നു കോടതി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ നാല്‍പ്പതുകാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ ഉമേഷും ഉദയിനും കുറ്റക്കാരാണെന്നു കേടതി കണ്ടെത്തിയത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ പനത്തുറയിലുള്ള ഉമേഷും ഉദയനും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കണ്ടല്കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് കേസ്. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്.
Read Moreപത്തു ദിവസം മുമ്പ് കാണാതായ ബാങ്ക് ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍ ! ആണ്‍സുഹൃത്ത് അറസ്റ്റില്‍…
ഛത്തീസ്ഗഢില്‍ പത്തുദിവസം മുമ്പ് കാണാതായ ബാങ്കുജീവനക്കാരിയുടെ മൃതദേഹം കാടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തനു കുറെ (26) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ ഒഡിഷയിലെ വനത്തില്‍ വച്ച് കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒഡിഷയിലെ ബാലംഗീറിലെ കാട്ടിനുള്ളിലാണ് മൃതദേഹം കിടന്നത്. ഛത്തീസ്ഗഢ് കോര്‍ബ സ്വദേശിനിയാണ് തനു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ് സുഹൃത്ത് സച്ചിന് അഗര്‍വാളിനെ (30) പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. റായ്പുരിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്നു തനു. നവംബര്‍ 21 മുതലാണ് ഇവരെ കാണാതായത്. സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ 22-ാം തീയതി കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. ഛത്തീസ്ഗഢ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളില്‍ പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കിടക്കുന്നതായി വിവരം…
Read Moreനോക്കൗട്ടില്‍ നെഞ്ചിടിപ്പ്; നടക്കുമോ നെയ്മര്‍- ക്രിസ്റ്റ്യാനോ പോരാട്ടം
ദോഹ: നെയ്മറില്ലാത്തതിന്റെ ആശങ്ക ബ്രസീലിന് ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇന്ന് കാമറൂണിനോട് വിജയിക്കുകയോ സമനില നേടുകയോ ചെയതാല്‍ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എന്നാല്‍ പ്രീക്വാര്‍ട്ടര്‍ മുതല്‍ ദുര്‍ഘടം പിടിച്ചപാതയാണ് മുന്നിലുള്ളത്. ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാംസ്ഥാനത്തുള്ള പോര്‍ച്ചുഗല്‍ ഇന്ന് നടക്കുന്ന ദക്ഷിണകൊറിയയുമായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ എതിരാളിയായി വരിക പോച്ചുഗലായിരിക്കും. അതായത് നിലവിലെ സാഹചര്യത്തില്‍ ഘാന, ഉറുഗ്വേ, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരില് ഒരാളുമായിട്ടായിരിക്കും ബ്രസിലീന്റെ മല്‍സരം. അതുകഴിഞ്ഞാല്‍ എല്ലാം ശരിയാവുകയാണെങ്കില്‍ സ്പെയിന്- ബ്രസീല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനും സാധ്യതയുണ്ട്. അതേസമയം അര്‍ജന്റീനയ്ക്ക് മുന്നില്‍ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ , അമേരിക്ക, നെതര്‍ലാന്‍ഡ് ഇവരിലൊരാളായിരിക്കും എതിരാളികള്‍.കണക്കൂകുട്ടി കാത്തിരിക്കുകയാണ് ആരാധകര്‍ . നോക്കൗട്ടല്ലേ… ഒന്നുപതറിയാല് എല്ലാം തീര്‍ന്നു.
Read Moreടാ റ്റാ…ബൈബൈ… ജപ്പാന് പണിയില്‍ ജര്‍മനിക്ക് ഖത്തർ എ ക്സിറ്റ്
ദോഹ: ജപ്പാന് ഇങ്ങനെ ഒരു പണി തരുമെന്ന് ഓര്‍ത്തില്ല. ജപ്പാന് അടിച്ച രണ്ട് ഗോളുകള്‍ പ്രത്യക്ഷത്തില്‍ സ്പെയിനിനെതിരേ ആയിരുന്നുവെങ്കിലും വെടിയേറ്റത് ജര്‍മനിക്കായിരുന്നു. കോസ്റ്റാറിക്കക്കെതിരേ രണ്ടിനെതിരേ നാലുഗോള്‍ അടിച്ച് വജയിച്ചപ്പോഴേ വിധി ജര്‍മനി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്ത്. സ്പെയിനിനും ജപ്പാനും നാലു പോയിന്റു വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ സ്പെയിൻ ക്വാർട്ടറിലെത്തി. ഇതേ ഗ്രൂപ്പിൽ നിന്നു ജപ്പാനും നോക്കൗട്ട് റൗണ്ടിലെത്തി. പ്രീക്വാർട്ടറിലെത്തുന്ന ഏക ഏഷ്യൻ ടീമും ജപ്പാൻ തന്നെ. അതെ.. ഖത്തർ ലോകകപ്പിലെ ഗ്ലാമർ ടീമുകളിലൊന്ന് പോയി. ജര്‍മന്‍ ആരാധകരെ അടുത്ത നാലുവര്‍ഷം കഴിഞ്ഞ് വീണ്ടും കാണാം…
Read Moreഭീമമായ ചെലവും കടലസിൽ അച്ചടിക്കുമ്പോൾ പരിസ്ഥിതിക്ക് കോട്ടവും ഉണ്ടാവും ..! സർക്കാർ ചെലവിൽ ഇനി ‘ഓസിലുള്ള ആശംസ’ ഇല്ല; സർക്കാർ തീരുമാനം ഇങ്ങനെ…
നിശാന്ത് ഘോഷ്കണ്ണൂർ: ക്രിസ്മസ്, പുതുവത്സരം, വിഷു, ഓണം, ബക്രീദ് ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ ജനപ്രതിനിധികളും സർക്കാർ പ്രതിനിധികളും സ്ഥാപനങ്ങളും സർക്കാർ ചെലവിൽ ആശംസാ കാർഡുകൾ അച്ചടിച്ച് അയയ്ക്കുന്നരീതി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. വിശേഷദിവസങ്ങളിൽ മന്ത്രിമാർ, എംഎൽഎമാർ, വകുപ്പു മേധാവികൾ, പൊതുമേഖല, അർധസർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പു മേധാവികൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ സർക്കാർ സംവിധാനത്തിൽ ആശംസാ കാർഡുകൾ അച്ചടിപ്പിച്ച് ഓഫീസ് സെക്ഷനുകളിൽ അയയ്ക്കുന്ന രീതിയാണ് അവസാനിപ്പിച്ചത്. ആശംസാ കാർഡുകളുടെ അച്ചടി, തപാൽച്ചെലവ് തുടങ്ങിയ ഇനത്തിൽ പ്രതിവർഷം സർക്കാരിനു ഭീമമായ ചെലവ് വരുന്നുണ്ട്. ചെലവു ചുരുക്കലിന്റെയും കടലാസിൽ അച്ചടിക്കുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി കോട്ടവും കണക്കിലെടുത്താണ് ഈ രീതി അവസാനിപ്പിക്കുന്നത്. വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി മാർഗങ്ങൾ ആശംസകൾ അറിയിക്കാൻ നിലവിലുണ്ടെന്നിരിക്കെ സർക്കാർ ചെലവിൽ ആശംസകൾ അച്ചടിച്ച് അയച്ചുനൽകുന്നതിന്റെ ആവശ്യമില്ലെന്ന് പൊതുഭരണ (രഹസ്യ വിഭാഗം) വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇനി ആശംസകൾ അയച്ചേ മതിയാകൂവെന്ന നിർബന്ധബുദ്ധിയുള്ള…
Read Moreഎന്റെ കാറല്‍ മാക്സ് മുത്തപ്പാ ! മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയതിന്റെ ചെലവ് 43.14 ലക്ഷം രൂപ…
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ ടൂറിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായിയും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചെലവഴിച്ചത് 43.14 ലക്ഷം രൂപ. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന് കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന് ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്,…
Read More