ചാത്തന്നൂർ. റിയാലിറ്റി ഷോയായ ബിഗ് ബോസിലെ താരവും നടനുമായ ഫിറോസ് ഖാന്റെ നിര്‍മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതി. ഇത് സംബന്ധിച്ച് നടന്റെ ഭാര്യ ചാത്തന്നൂർ ശാന്തിനഗർ എടി എസ് ഹൗസിൽ സജന ഫിറോസ് ചാത്തന്നൂർ പോലീസിന് പരാതി നല്കി. വീട് നിര്‍മാണത്തിന് കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തത് എന്നാണ് ഫിറോസും ഭാര്യ സജനയും ആരോപിക്കുന്നത്. കരാറുകാരനെതിരെയാണ് പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. ഫിറോസിന്റെയും സജനയുടേയും നിർമാണം പൂർത്തിയായിവരുന്ന ചാത്തന്നൂരിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലായിരുന്നു. കൊല്ലം സ്വദേശിയായ കോണ്ട്രാക്ടര് ഷഹീര്‍ പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്നു ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നല്കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് ഫിറോസും സജനയും പറയുന്നത്. എന്നാല്‍, വീട് അടിച്ചു തകര്‍ത്തുവെന്ന ആരോപണം കോണ്‍ട്രാക്ടറായ ഷഹീർ നിഷേധിച്ചു. സംഭവവുമായി…
Read MoreDay: December 27, 2022
High Eight Free Chat Rooms For Chatting Discreetly With Strangers
They can act as a way to satisfy new people sharing your pursuits, particularly in case you have a tool or system with an web functionality. There are both registration and anonymous-based free chat rooms available online. Free Christian chat rooms that demand no registration is a good way to begin chatting. All you have to perform is enter your nickname and luxuriate in chatting with other Christians. One of the favored courting sites out there, Flirt, is most undoubtedly meant for people who already have a bit of expertise…
Read Moreതാരരാജാക്കളെപ്പോലും വിരട്ടിയ സംവിധായകൻ! 2021 ഡിസംബർ24നു വിടവാങ്ങിയ സേതുമാധവന്റെ സ്മൃതികളിലൂടെ ഒരു യാത്ര..
എസ്. മഞ്ജുളാദേവി മനുഷ്യ മനസിന്റെ ചാഞ്ചല്യങ്ങൾ, സ്ത്രീ മനസിന്റെ ചാഞ്ചാട്ടങ്ങൾ, വൈകാരിക കയറ്റിറക്കങ്ങൾ, അങ്ങനെ പലതും കാമറ കണ്ണുകൾ ഒപ്പിയെടുക്കാതിരുന്ന കാലം…. നായികമാരെ ഒന്നുകിൽ ദേവതമാരായി ചിത്രീകരിക്കും അല്ലെങ്കിൽ സർവം സഹയായ ത്യാഗസ്വരൂപിണികളായും അവതരിപ്പിക്കും. എന്നാൽ ഇത്തരം പരിവേഷങ്ങളെ മുഴുവൻ തകർത്തുകൊണ്ട് മലയാള സിനിമയിൽ വന്ന കൗമാരക്കാരിയായ ഒരു നായികയുണ്ട്. കരകാണാകടൽ എന്ന കെ.എസ്. സേതുമാധവൻ ചിത്രത്തിലെ മേരിയാണത്. ജയഭാരതി ജീവൻ നല്കിയ മേരി കൗമാരക്കാരികളുടെ എല്ലാവിധ ദൗർബല്യങ്ങളും ചേർന്നതാണ്. അൽപക്കത്തെ ചെറുപ്പക്കാരെ കാണുന്പോൾ പ്രായത്തിന്റെ എല്ലാ ചാപല്യങ്ങളും പ്രകടിപ്പിക്കുന്ന പ്രകൃതം. ഇക്കാലഘട്ടത്തിൽ പോലും നായികമാരെ ഇങ്ങനെ അവതരിപ്പിക്കുവാൻ സംവിധായകൻമാർക്കു ധൈര്യം കാണുമോ എന്നറിയില്ല. ജീവിതത്തിൽനിന്നും അതുപോലെ പറിച്ചെടുത്തുവച്ച മേരി മലയാള സിനിമയിലെ നായികാ സങ്കല്പത്തിനെ തന്നെ തകർത്തുകൊണ്ട് ഇന്നും നിലനിൽക്കുന്നു. കരകാണാകടലിലെ സത്യൻ അവതരിപ്പിച്ച തോമയും കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രവും മധുവിന്റെ കറിയയുമെല്ലാം ഇങ്ങനെ…
Read Moreമക്കള്‍ക്കൊപ്പം ഇരുന്ന് അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട് ! അവളുടെ രാവുകളുടെ ‘ആദ്യരാത്രി’യില്‍ കണ്ട കാഴ്ചയെക്കുറിച്ച് സീമ…
മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് സീമ. അവളുടെ രാവുകള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു സീമയുടെ സിനിമ അരങ്ങേറ്റം. ഇപ്പോഴിതാ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് ജെ ബി ജംഗ്ഷന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തത് സീമയുടെ ഭര്‍ത്താവായ ഐവി ശശിയായിരുന്നു. കഥാപാത്രത്തിന് വേണ്ടി മേക്കപ്പൊക്കെ ഇട്ടു നോക്കിയപ്പോള്‍ ആദ്യം തന്നെ സെലക്ട് ചെയ്തിരുന്നില്ലെന്നും എന്നാല്‍ പിന്നീടാണ് അറിയുന്നത് സിനിമയിലേക്ക് എടുത്ത വിവരമെന്നും എന്നാല്‍ കഥാപാത്രം ഏതാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും സീമ പറയുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് ഒട്ടും പേടി തോന്നിയില്ലെന്നും ചിത്രം റിലീസ് ചെയ്ത ദിവസം താന്‍ നൈറ്റ് ഷോയ്ക്കായിരുന്നു പോയതെന്നും അന്ന് കണ്ടത്രയും ജനക്കൂട്ടത്തെ താന്‍ പിന്നീട് കണ്ടിട്ടില്ലെന്നും സീമ പറയുന്നു. അന്ന് തന്നെ സിനിമയിലേക്ക് എടുത്തപ്പോള്‍ ചിലര്‍ക്കൊക്കെ…
Read Moreകാമുകിയെ മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചുനിരത്തി! ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി
ഭോപ്പാൽ: കാമുകിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചുനിരത്തി. ധേര സ്വദേശിയായ പങ്കജ് ത്രിപാഠി (24)യുടെ വീടാണ് സർക്കാർ നിർദേശപ്രകാരം പൊളിച്ചുനീക്കിയത്. ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി. 19കാരിയായ കാമുകിയെ പങ്കജ് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കാമുകി വിവാഹാഭ്യർഥന നടത്തിയതിൽ അസ്വസ്ഥനായാണ് പങ്കജ് ത്രിപാഠി ആക്രമണം നടത്തിയത്. തന്നെ വിവാഹം കഴിക്കണമെന്നു കാമുകി ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം. പിന്നാലെ പെൺകുട്ടിയെ പങ്കജ് അടിച്ചുവീഴ്ത്തുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താൻ ഉത്തരവിടുകയായിരുന്നു. മധ്യപ്രദേശിലെ രേവ ജില്ലയിൽ ധേര ഗ്രാമത്തിലാണ് പ്രതിയുടെ വീട്. വീട് ബുൾഡോസറുപയോഗിച്ചു പോലീസ് പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അനാസ്ഥ കാണിച്ചതിന് മൗഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Read Moreഡിജെ പാർട്ടിക്കിടെ ചട്ടം ലംഘിച്ച് മദ്യവില്പന! ഹോട്ടൽ മാനേജർ അറസ്റ്റിൽ; പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിനെതിരേയും കേസ്
കൊച്ചി: ഡിജെ പാർട്ടിക്കായി അനധികൃതമായി മദ്യം സൂക്ഷിക്കുകയും അനുമതിയില്ലാതെ വില്പന നടത്തുകയും ചെയ്ത കേസിൽ ലിസി ജംഗ്ഷനിലെ ഫോർ സ്റ്റാർ ഹോട്ടൽ മാനേജറെ എക്സൈസ് അറസ്റ്റു ചെയ്തു. പാലക്കാട് ചിറ്റൂർ വണ്ടിത്താവളം തുറയോരത്ത് വീട്ടിൽ സതീഷ് (30) ആണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. പിഴയും ഈടാക്കി. ഡിജെ പാർട്ടി നടന്ന ഹാളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 40 ലിറ്റർ ബിയറും 8.9 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി. ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി അനുമതിയില്ലാത്തിടത്ത് മദ്യം വിതരണം ചെയ്തതിനാണ് കേസ്. പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാർട്ടിയിലും അനധികൃതമായി മദ്യം വിതരണം ചെയ്തതിനും ഹോട്ടലിനെതിരേ കേസ് എടുക്കുകയുണ്ടായി.
Read Moreദേഹം മുഴുവൻ മുറിവുകള്‍! മർദനമേറ്റു വഴിയിൽ കിടന്ന യുവാവ് മരിച്ചു; കൊലപാതകമെന്നു സംശയം
കൈപ്പറന്പ് (തൃശൂർ): പുറ്റേക്കരയിൽ മർദനമേറ്റ് വഴിയിൽ കിടന്ന യുവാവ് ഇന്നു പുലർച്ചെ മരിച്ചു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറ്റേക്കര സ്വദേശി വലിയപുരയ്ക്കൽ കുഞ്ഞിരാമൻ മകൻ അരുണ്‍ലാൽ(38) ആണ് മരിച്ചത്. ഇന്നലെ രാത്രി പുറ്റേക്കരയിൽ റോഡിന്റെ വശത്താണ് യുവാവിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്. രാത്രി പത്തരയ്ക്കുശേഷമാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. അതുവരെ ഈ ഭാഗങ്ങളിൽ ആളുകളുണ്ടായിരുന്നു. പതിനൊന്നോടെ ഇതുവഴി ഫുട്ബോൾ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നവരാണ് യുവാവ് വഴിയരുകിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആക്ട്സ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. ആംബുലൻസിൽ കയറ്റുന്പോഴും ആശുപത്രിയിലെത്തുന്പോഴും ബോധമറ്റ നിലയിലായിരുന്നു. ഇന്നു പുലർച്ചെ മൂന്നരയോടെ യുവാവ് മരിച്ച വിവരം പേരാമംഗലം പോലീസിൽ ആശുപത്രി അധികൃതർ വിളിച്ചറിയിക്കുകയായിരുന്നു. ദേഹം മുഴുവൻ മുറിവുകളുണ്ട്. കൂടാതെ കന്പികൊണ്ടോ മറ്റോ അടിച്ചതിനെ തുടർന്ന് ചതഞ്ഞ നിലയിൽ പാടുകളും കാണാം. മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് പോയതാണോയെന്നാണ്…
Read Moreകൊറിയന്‍ യുവതിയെ കരിപ്പൂരില്‍ പീഡിപ്പിച്ചു ! സംഭവം പുറത്താകാനുള്ള കാരണം ഇങ്ങനെ…
കോഴിക്കോട്: വിദേശ ടൂറിസ്റ്റിനെ കരിപ്പുര്‍ വിമാനത്താവളത്തില്‍വച്ചു പീഡിപ്പിച്ചതായി ആക്ഷേപം. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കൊറിയന്‍ യുവതിയാണു പീഡനത്തിനിരയായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശാരീരിക പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറുടെയും പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദ്വിഭാഷിയുടെ സഹായത്തോടെ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് നഗരത്തിലെ വിവിധഹോട്ടലുകളില് യുവതി ഈ മാസം താമസിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് പീഡനത്തിനിരയായെന്നാണു യുവതി ടൗണ്‍ പോലീസിനോടു പറഞ്ഞത്. അതേസമയം, കരിപ്പൂര്‍ പോലീസിനോടു യുവതി പറഞ്ഞത് കോഴിക്കോട് ബീച്ചില്‍വച്ച് പീഡനത്തിനിരയായെന്നാണ്. മൊഴികളിലുള്ള ഈ വൈരുധ്യം പോലീസിനെയും കുഴക്കുന്നുണ്ട്. യുവതി മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അലസമായി നടക്കുന്നതു കണ്ടാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. ടൂറിസ്റ്റ് വീസയില്‍ കോഴിക്കോട്ട് എത്തിയ കൊറിയന്‍…
Read Moreട്രൂ ലബ്ബ് ! കാമുകനു വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ യുവതി പിടിയില്‍; ചതിച്ചത് ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി…
ഗുജറാത്തില്‍ കാമുകനു വേണ്ടി ആള്‍മാറാട്ടം നടത്തി ഡിഗ്രി പരീക്ഷയെഴുതാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഉത്തരാഖണ്ഡില്‍ അവധിയില്‍ കഴിയുന്ന കാമുകനു പകരമായാണ് 24കാരി യുവതി പരീക്ഷയെഴുതാന്‍ എത്തിയത്. മൂന്നാം വര്‍ഷ ബി.കോം. ഡിഗ്രി പരീക്ഷയെഴുതാനായിരുന്നു ആള്‍മാറാട്ടം. കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷ നടന്നത്. സംഭവം പുറത്തായതോടെ വേണ്ട ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഫെയര്‍ ഫെയര്‍ അസസ്മെന്റ് ആന്‍ഡ് കണ്‍സല്‍ട്ടേറ്റീവ് ടീം വിഭാഗം (ഫാക്ട്), വീര്‍ നര്‍മാദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന് നിര്‍ദേശം നല്കി. ഹാള്‍ ടിക്കറ്റില്‍ കൃത്രിമത്വം വരുത്തിയാണ് യുവതി പരീക്ഷാഹാളില്‍ പ്രവേശിച്ചത്. ഹാള്‍ ടിക്കറ്റില്‍ യുവാവിന്റെ സ്ഥാനത്ത് യുവതിയുടെ ഫോട്ടോ പതിക്കുകയും പേരില്‍ ചെറുതായി മാറ്റം വരുത്തുകയും ചെയ്തു. പരീക്ഷാ ഹാളിലെ സൂപ്പര്‍വൈസര്‍മാര്‍ ഓരോ ദിവസവും വെവ്വേറെ ആളുകളായതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചറിയുമായിരുന്നില്ല. എന്നാല്‍ പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ആള്‍മാറാട്ടം പിടികൂടുന്നതിലേക്ക് നയിച്ചത്. ആ സീറ്റില്‍ സ്ഥിരമായി…
Read Moreഡിവൈഎഫ്ഐ നേതാവ് പ്രതിയായ പോക്സോ കേസ് ! ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടി…
ഡിവൈഎഫ്ഐ നേതാവ് മുഖ്യപ്രതിയായ പോക്സോ കേസില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടിയുമാ നേതൃത്വം. വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മലയം ബിജു ഉള്‍പ്പടെയുള്ളവര്‍ക്കു നേരെയാണ് നടപടി. മലയം ബിജുവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. കൂടാതെ അച്ചടക്കനടപടി പ്രകാരം താക്കീതും നല്കി. രണ്ടു ലോക്കല്‍ കമ്മറ്റി അംഗങ്ങളോടും സമാനമായ താക്കീത് നടപടി സ്വീകരിച്ചു. ലോക്കല്‍ കമ്മറ്റി അംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. പോക്സോ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവി് ജിനേഷിനെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടും നടപടി എടുക്കാതെയിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ്…
Read More