എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read MoreDay: January 23, 2023
കുളിർക്കാറ്റായ്..! പൊളളുന്ന വെയിലിനെ മറച്ച് മഴമേഘങ്ങൾ; സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കനത്ത വേനലിൽ ആശ്വാസമായി മഴയെത്തുന്നു. നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വേനൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നത് കോട്ടയത്താണ്. അതേസമയം മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മഡഗാസ്കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് കാരണം. കൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.
Read Moreപോലീസുകാരുടെ മണ്ണുമാഫിയ ബന്ധം; മുപ്പത് പേരുടെ ലിസ്റ്റിൽ 14 ജില്ലകളിൽനിന്നുള്ളവരും; സ്വത്ത് വിവരങ്ങൾ അന്വേഷിച്ച് വിജിലൻസ്
തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള 25 പോലീസുകാര്‍ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിനു പിന്നാലെ മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30 പൊലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നു. ഡിവൈഎസ്പിമാര്‍ മുതൽ സിവില്‍ ഓഫീസര്മാര്വരെയുള്ളവരാണ് ഈ ലിസ്റ്റിലുള്ളത്. ഉദ്യോഗസ്ഥരുടെ വസ്തു ഇടപാടുകള്‍, സാമ്പത്തിക ഇടപാടുകള്‍, ചെലവ് രീതികള്‍ എന്നിവയും വിജിലന്‍സ് പരിശോധിക്കും. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പോലീസ് ആസ്ഥാനത്തെ എന്‍ ആര് ഐ സെല്‍ എസ്പിയുടെ നേതൃത്വത്തില്‍ തയാറാക്കുകയാണ്. അതേസമയം മണ്ണ് മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളെപ്പറ്റി ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. മണ്ണ് മാഫിയ ബന്ധമുള്ള പോലീസുകാരെപ്പറ്റി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളാണ് അന്വേഷിക്കുന്നത്. 30 പേരുടെ ലിസ്റ്റിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.
Read Moreഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു ! പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ മൂന്നു പേര് പിടിയില്‍…
കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പാലോട് എത്തിച്ചാണ് കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കുണ്ടറയിലെത്തിയ പെണ്‍കുട്ടിയെ, പ്രതികള്‍ കാറില്‍ പാലോടുള്ള വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജസീര്‍ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ കൊലപാതകം പിടിച്ചുപറി അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. പാലോടുള്ള വീട് പ്രതികള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreകുളിര്‍കാറ്റേറ്റ്, കുട്ടനാടന്‍ കാഴ്ചകള്‍ കണ്ട് പോകാം ആലപ്പുഴയ്ക്ക്; പരിസ്ഥിതി സൗഹൃദ യാത്രക്കാരുടെ എണ്ണത്തിൽ വർധന
കോട്ടയം: കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ടു യാത്രയ്ക്ക് തിരക്കേറി. നല്ല കുളിര്ക്കാറ്റേറ്റ്, മനോഹരമായ കുട്ടനാടന്‍ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യുന്നതിനായി നിരവധി യാത്രക്കാരാണ് എത്തുന്നത്. പതിവു യാത്രക്കാര്‍ക്കു പുറമേയാണ് വിനോദ സഞ്ചാരത്തിനായി കുട്ടികളും മുതിര്‍ന്നവരും ധാരാളമായി എത്തുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം. ഡിസംബര്‍ മാസത്തില്‍ 25,000 ആയി ഉയര്‍ന്നു. ഒപ്പം ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയുമുണ്ടായി. സാധാരണ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് വരുമാനമെങ്കില്‍ കഴിഞ്ഞ മാസം 3.25 ലക്ഷം വരുമാനം ലഭിച്ചു. കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും യാത്രയിലൂടെ സാധിക്കും. പരിസ്ഥിതി സൗഹൃദ യാത്രയായതിനാല്‍ ധാരാളം വിദേശികളും യാത്രയ്ക്കായി എത്തുന്നുണ്ട്. വിനോദ സഞ്ചാരികള്‍ക്കു പുറമേ പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷക തൊഴിലാളികളും…
Read Moreപാക്കിസ്ഥാനി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വന്ന് ഒളിവില്‍ താമസിപ്പിച്ചു ! യുവാവ് അറസ്റ്റില്‍…
പാകിസ്ഥാന് സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന് ഒളിവില്‍ താമസിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25കാരനാണ് ബംഗളൂരുവില്‍ പിടിയിലായത്. പാകിസ്ഥാന് സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായപ്പോള്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്നയിലുമെത്തി. പിന്നീട് ബംഗലൂരുവിലേക്കെത്തുകയായിരുന്നു. ഐഡന്റിറ്റി മറച്ചു വെച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ച പാകിസ്ഥാനി യുവതിയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വന്ന്…
Read Moreപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളില ജപ്തി: ന്യൂനപക്ഷ വേട്ടയാക്കി പ്രതിരോധിക്കാൻ സമസ്തയും ലീഗും
കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ചതിനെ തുടർന്ന് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും പരോക്ഷമായി വിമർശിച്ച് സമസ്തയും മുസ് ലിം ലീഗും. എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിലാണ് കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും അതിരൂക്ഷമായി വിമർശിച്ച് പോസ്റ്റിട്ടത്. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് മാത്രമല്ല ഹർത്താൽ നടത്തിയിട്ടുള്ളതെന്നും പോപ്പുലർ ഫ്രണ്ട് ഹർത്താലോടെ ഇത് അവസാനിക്കില്ലെന്നും സത്താർ പന്തല്ലൂർ പറയുന്നു. ‘പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്. എന്നാൽ പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചിട്ടുളളത്. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചിട്ടുണ്ട്. ഇതിലൊന്നും കാണിക്കാത്ത ജാഗ്രതയ്ക്ക് പിന്നിലുള്ള താത്പര്യം എന്താണ്’? ഇതായിരുന്നു സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം…
Read Moreഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം; ചെറുതോണിയിൽ വാടകയ്ക്ക് താമസിക്കുന്ന കമിതാക്കൾ ജീവനൊടുക്കി; ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ഇടുക്കി: ചെറുതോണിയില്‍ കമിതാക്കളെ വാടകകെട്ടിടത്തിന്റെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുതോണിയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് വര്‍ക്കല സ്വദേശികളായ അജിത്ത് (40), ഷാനി (39) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷമായി ഇവര്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട് ചെറുതോണിയില്‍ എത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. ബന്ധുക്കള്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറി അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു മുറി തുറന്ന് അകത്തു കടന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreപണി ‘പാല്’ച്ചുരത്തില് കിട്ടി ! ലോകം കാണാന്‍ കാരവനില്‍ ഇറങ്ങിത്തിരിച്ച ജര്‍മന്‍ സ്വദേശിയും കുടുംബവും ചുരത്തില്‍ കുടുങ്ങി…
ലോകംകാണാന്‍ കാരവനില്‍ ഇറങ്ങിത്തിരിച്ച ജര്‍മന്‍ സ്വദേശിയും കുടുബവും പാല്‍ച്ചുരത്തില്‍ കുടുങ്ങി. കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലെ ചുര ഭാഗത്താണ് കുടുങ്ങിയത്. ജര്‍മന്‍ സ്വദേശി കായും കുടുംബവുമാണ് ഈ ദുരവസ്ഥ നേരിട്ടത്. ചുരത്തില്‍ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിര്‍ത്തിയിടേണ്ടി വരികയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ചു വന്ന ഇവര്‍ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കാനാണ് ബോയ്സ് ടൗണ്‍ റോഡ് തിരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രിയാണു വാഹനം ചുരത്തില്‍ കുടുങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെ വാഹനം ആശ്രമം കവലയ്ക്കു സമീപം എത്തിച്ചു. ഇന്നലെ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം കായും കുടുംബവും യാത്ര തുടര്‍ന്നു. 15 വര്‍ഷമായി ദുബായില്‍ എന്‍ജിനീയര്‍മാരാണ് കായും ഭാര്യയും. ഇവരുടെ രണ്ട് മക്കളാണ് വാഹനത്തില്‍ കൂടെയുള്ളത്. ഒരു വര്‍ഷത്തെ അവധി എടുത്താണ് കുടുംബം നാട് ചുറ്റാനിറങ്ങിയത്. ലെയ്ലാന്‍ഡ് ബസ് വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് കാരവന് ഉണ്ടാക്കിയത്.…
Read Moreഅമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടം ഇന്നു പുലർച്ചെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ; കൂട്ടക്കുരുതി ഒരുക്കിയത് മേൽപ്പാലത്തിലെ കുഴികൾ
അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾക്കു ദാരുണാന്ത്യം. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ കാന്റീൻ നടത്തിപ്പുകാരാണ് മരിച്ച അഞ്ചു പേരും. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ. ആലപ്പുഴ ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), തിരുവനന്തപുരം മുട്ടട അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ്, കൊല്ലം മൺട്രോത്തുരുത്ത് അനുനിവാസിൽ രാധാമണിയുടെ മകൻ അമൽ (28) എന്നിവരാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. അമലാണ് ആശുപത്രിയിൽ മരിച്ചത്. കാറിൽ ഇവർ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ…
Read More