പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : പ്രതിസന്ധികളിൽ നിന്നും കരകയറാത്ത കെഎസ്ആർടിസിയ്ക്ക് ബജറ്റ് ടൂറിസം സെൽ ആശ്വാസം പകരുന്ന സംരംഭമായി മാറുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ പദ്ധതിയിലൂടെ കഴിഞ്ഞ വർഷം ലക്ഷ്യത്തിൽ കവിഞ്ഞ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ബജറ്റ് ടൂറിസത്തിലൂടെ 10 കോടിയെങ്കിലും നേടണമെന്നായിരുന്നു മാനേജ്മെന്റിന്റെ ലക്ഷ്യം. റിസം സെൽ അഭിമാനാർഹമായ പ്രവർത്തനം നടത്തി. വിനോദ സഞ്ചാര കേ ന്ദ്രങ്ങളിലേയ്ക്കുള്ള ബജറ്റ് ടൂറിസം പാക്കേജായിരുന്നു നടത്തിയിരുന്നത്. ഇനി ജല വിനോദ സഞ്ചാരത്തിന് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കായൽ യാത്രയ്ക്ക് അവസരമൊരുക്കുകയാണ്. ഇതിന് വേണ്ടി ബോട്ടുടമകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മണിക്കൂറുകൾ കണക്കാക്കിയോ ദിവസവാടകയടിസ്ഥാനത്തിലോ കമ്മീഷൻ വ്യവസ്ഥയിലോ ബോട്ടുടമകൾക്ക് ഇതിൽ പങ്കാളികളാകാം. തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിലായിരിക്കും കായൽ വിനോദയാത്ര സംഘടിപ്പിക്കുന്നത്. കായൽ യാത്ര, ഭക്ഷണം, ബോട്ടിലെ താമസം…
Read MoreDay: February 6, 2023
100 രൂപ കൈക്കൂലി വാങ്ങിയത് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ! 82കാരനായ റിട്ട.ഗവണ്മെന്റ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് കോടതി…
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 100 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വയോധികന് ശിക്ഷ വിധിച്ച് കോടതി. റിട്ട. റെയില്‍വെ ജീവനക്കാരനായ രാം നാരായണ്‍ വര്‍മ എന്ന 82കാരനാണ് ശിക്ഷിക്കപ്പെട്ടത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് ലഖ്നൗ സ്പെഷ്യല്‍ കോടതിയുടെ വിധി. ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസില്‍ പ്രതി നേരത്തെ രണ്ട് ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്താന്‍ നോര്‍ത്തേണ്‍ റെയില്‍വെയില്‍ ലോക്കോ പൈലറ്റായിരുന്ന രാം കുമാര്‍ തിവാരി എന്ന വ്യക്തിയില്‍ നിന്നും 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. 100 രൂപ നല്കിയ ശേഷം തിവാരി കേസ് നല്‍കിയിരുന്നു. 1992ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreപാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നു; ഒരാൾക്കെതിരെയും നടക്കാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം; മകന്റെ ഫേസ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വേദനയുളവാക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും മുൻമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്കിൽ ലൈവിലാണ് ഉമ്മൻചാണ്ടി പ്രതികരണവുമായെത്തിയത്. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മകന് ചാണ്ടി ഉമ്മന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.യാതൊരു വിധത്തിലുമുള്ള വീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു അഭ്യൂഹം പരക്കാനിടയുണ്ടായ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി എല്ലാവരെയും അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഒരാൾക്കെതിരെയും നടക്കാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.…
Read Moreദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ല ! ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയ്ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ എന്ന് ഇന്ദ്രന്‍സ്…
നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയ്ക്ക് പിന്തുണ കുറയാന്‍ കാരണം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയാണെന്ന് നടന് ഇന്ദ്രന്‍സ്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടംനടക്കുമായിരുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നും ഇന്ദ്രന്‍സ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡബ്ല്യൂസിസിയുടെ പ്രധാന്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിനാണ് ഇന്ദ്രന്‍സ് മറുപടി നല്‍കുന്നത്. സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ഇന്ദ്രന്‍സ്…
Read Moreഎനി ടൈം മണി തട്ടിപ്പ് കേസ്: മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്
കോഴിക്കോട്: പാലാഴിയിലെ എനി ടൈം മണി (എടി.എം) തട്ടിപ്പുകേസിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് (കെയുഎൻഎൽ) തട്ടിപ്പുകേസിൽ റിമാൻഡിലായ മൂന്നു പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിക്കാൻ കോഴിക്കോട് സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനും അപേക്ഷ നൽകും. തട്ടിപ്പിൽ പന്തീരാങ്കാവ് പോലീസ് മാത്രം 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. 2021 ജൂണിൽ പാലാഴിയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം അരലക്ഷവും അതിലധികവും ശമ്പളം നൽകി നിയമിച്ച യുവതീയുവാക്കളോട് ഒമ്പതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചതും തട്ടിപ്പ് നടത്തിയതും. പാലാഴിയിലെ എനി ടൈം മണിയുടെ ഓഫിസ് പന്തീരാങ്കാവ് പോലീസ് പൂട്ടി…
Read MoreCamsurf Date, Flirt And Have Enjoyable With Random Folks
You may even profit from gender filter should you pay for a weekly subscription. As a extraordinarily unique random video chat platform, CamSurf hopes to carry up simplicity whereas also providing a quantity of of the best, must-have decisions of video chat. In the brief paced modern world, making new pals may be extraordinarily troublesome. CamSurf supplies camsurf com a welcoming house so that you simply can be a part of with individuals from across the globe that you in another case on no account would have met. Aside from…
Read More14കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൈയും കാലും കെട്ടി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു ! ഞെട്ടിക്കുന്ന സംഭവം…
അസമില്‍ 14കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കൈയും കാലും ബന്ധിച്ച നിലയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ തേയില തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഭൈജാന്‍ അലി, സഫര്‍ അലി എന്നിവരാണ് അറസ്റ്റിലായതെന്ന് ദിബ്രുഗഢ് എസ്.പി ശ്വേതക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്. കൈയും കാലും കയര്‍കൊണ്ട് കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭൈജാന്‍ അലി എന്നയാള്‍ ഫെബ്രുവരി മൂന്നിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം തേയിലതോട്ടത്തില്വച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭൈജാന്‍ അലി എന്നയാള്‍ തന്റെ മകളെ…
Read Moreആത്മഹത്യക്കു ശ്രമിച്ച യുവതിക്കുനേരേ ആംബുലൻസിൽ വെച്ച് പീഡനശ്രമം; അവശനിലയിൽ നേരിട്ടത് സഹിക്കാൻ പറ്റുന്നതിലും അപ്പുറം; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ
മുളങ്കുന്നത്തുകാവ് (തൃശൂർ): ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.’ സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി താൽകാലിക ജീവനക്കാരൻ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി ദയാലാലിന്റെ അറസ്റ്റ് മുളങ്കുന്നത്തുകാവ് പോലീസ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂരിൽ നിന്നു മെഡിക്കൽ കോളജ് യാത്രക്കിടെ ആംബുലൻസിൽ വച്ചും, മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു പീഡനശ്രമമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കൈപ്പമംഗലം സ്വദേശിയായ യുവതിക്കുനേരെയാണ് പീഡനശ്രമം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കയ്പമംഗലം സ്വദേശിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് യുവിതയെ ആദ്യം കൊടുങ്ങല്ലൂര്‍…
Read More6 Best Online Video Chat Websites To Chat With Strangers
While discovering contacts and beginning conversations is the primary objective of the app, it additionally offers tons of interesting content and leisure. 1-on-1 video name – video calls allow you to stay linked with your new connections. Let’s see the top 15 apps like Omegle for free video chat and live call you’ll find a way to count on in the course of the coronavirus outbreak. It’s one of the only ways to meet new folks and make pals in a safe and comfy setting. Now you’ll find true love…
Read Moreനടത്തവും ഇരുത്തവും വസ്ത്രധാരണവും സംസാരവുമടക്കം അവർ തീരുമാനിക്കും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷണമൊത്ത നേതാക്കളെ സൃഷ്ടിക്കാൻ ഹൈടെക് ഏജൻസികൾ
നവാസ് മേത്തർതലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങുമ്പോൾ നേതാക്കളെ ജനഹൃദയങ്ങളിലെത്തിക്കാൻ നൂതന സാങ്കേതിക വിദ്യകളുമായി അന്താരാഷട്ര ഇവന്റ് മാനേജ്മെന്റ് കമ്പനികൾ കേരളത്തിലേക്ക്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സാധ്യതയുളളവരേയും ഒപ്പം പ്രചാരണ പ്രവർത്തനങ്ങളിലൂടെ ജനമനസുകളിൽ ഇടം നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നേതാക്കളെയും ലക്ഷ്യമിട്ടാണ് വിദേശങ്ങൾ രാജ്യങ്ങളിൽ വരെ വേരുകളുള്ള ഹൈടെക് ഇവന്റ് മാനേജ്മെന്റ് ഏജൻസികൾ കേരളത്തിൽ എത്തിയത്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും മൂന്നാറിലേയും പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസി പ്രതിനിധികൾ ഇതിനകം നിരവധി നേതാക്കളുമായി ബന്ധപ്പെട്ടു ചർച്ചയാരംഭിച്ചു കഴിഞ്ഞു. പ്രമുഖ ചാനലുകളിൽനിന്നും പല കാരണങ്ങളാൽ വിട പറഞ്ഞ പ്രമുഖരായ ചില മാധ്യമ പ്രവർത്തകരും ഈ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നുണ്ട്. കവല പ്രസംഗങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നതിന് പരിമിതിയുണ്ടെന്ന് നേതാക്കളെ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്ന ഏജൻസി പ്രതിനിധികൾ ഹൈടെക് പ്രചാരണ തന്ത്രങ്ങൾ ഡമോൺസ്ട്രേഷനിലൂടെയാണ് നേതാക്കളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ…
Read More