ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല ! ഡ​ബ്ല്യു​സി​സി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​ടി​യ്ക്ക് കൂ​ടു​ത​ല്‍ പി​ന്തു​ണ ല​ഭി​ച്ചേ​നെ എ​ന്ന് ഇ​ന്ദ്ര​ന്‍​സ്…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ന​ടി​യ്ക്ക് പി​ന്തു​ണ കു​റ​യാ​ന്‍ കാ​ര​ണം വി​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന​യാ​ണെ​ന്ന് ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സ്. ഡ​ബ്ല്യു​സി​സി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​ടി​യ്ക്ക് കൂ​ടു​ത​ല്‍ പി​ന്തു​ണ ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​ന്ദ്ര​ന്‍​സ് പ​റ​ഞ്ഞ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ഇ​ന്ദ്ര​ന്‍​സ് പ​റ​ഞ്ഞു. സി​നി​മ മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് ഇ​ന്ദ്ര​ന്‍​സ് ഡ​ബ്ല്യു​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ച​ത്. സം​ഘ​ട​ന രൂ​പ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും നി​യ​മ പോ​രാ​ട്ടം​ന​ട​ക്കു​മാ​യി​രു​ന്നു എ​ന്നും ഇ​ന്ദ്ര​ന്‍​സ് പ​റ​ഞ്ഞു. പ്ര​ശ്‌​ന​ങ്ങ​ളെ എ​ത്ര​മാ​ത്രം ഒ​രു സം​ഘ​ട​ന​യ്ക്ക് ചെ​റു​ക്കാ​നാ​കും, സ്വ​യം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന​ല്ലാ​തെ ഇ​തി​ല്‍ മ​റ്റൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല എ​ന്നും ഇ​ന്ദ്ര​ന്‍​സ് ദി ​ന്യൂ ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. ഡ​ബ്ല്യൂ​സി​സി​യു​ടെ പ്ര​ധാ​ന്യ​ത്തെ എ​ങ്ങ​നെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ഇ​ന്ദ്ര​ന്‍​സ് മ​റു​പ​ടി ന​ല്‍​കു​ന്ന​ത്. സ്ത്രീ​സ​മ​ത്വ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്ദ്ര​ന്‍​സ്…

Read More

കോ​ണ്‍​ഗ്ര​സി​ന് ഇ​പ്പോ​ള്‍ ഇ​ന്ദ്ര​ന്‍​സി​ന്റെ വ​ലി​പ്പം ! ‘സാം​സ്‌​കാ​രി​ക’ മ​ന്ത്രി വാ​സ​വ​ന്റെ ആ​ക്ഷേ​പ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​കു​ന്നു…

ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സി​നെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി വി.​എ​ന്‍ വാ​സ​വ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​കു​ന്നു. ഹി​ന്ദി സി​നി​മ​യി​ലെ അ​മി​താ​ബ് ബ​ച്ച​ന്റെ പൊ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ ഇ​ന്ദ്ര​ന്‍​സി​ന്റെ വ​ലി​പ്പ​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്. 2022ലെ ​കേ​ര​ള സ​ഹ​ക​ര​ണ സം​ഘം മൂ​ന്നാം ഭേ​ദ​ഗ​തി ബി​ല്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലേ​യും ഗു​ജ​റാ​ത്തി​ലേ​യും തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ രാ​ഷ്ട്രീ​യം ച​ര്‍​ച്ച​യാ​ക്കി​യ​തോ​ടെ​യാ​ണ് വാ​സ​വ​ന്‍ ഈ ​രീ​തി​യി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ‘സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ല്‍ സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യം ഭ​ര​ണം കൈ​മാ​റി ത​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്. ഇ​പ്പോ​ള്‍ എ​വി​ടെ​യെ​ത്തി?. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സ്ഥി​തി പൊ​തു​വി​ലെ​ടു​ത്താ​ല്‍ ഹി​ന്ദി​സി​നി​മ​യി​ലെ അ​മി​താ​ബ് ബ​ച്ച​ന്റെ പൊ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ ഇ​ന്ദ്ര​ന്‍​സി​ന്റെ വ​ലി​പ്പ​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്നു.’ വാ​സ​വ​ന്‍ പ​റ​ഞ്ഞു.

Read More

വ​ലി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്താ​ൽ സി​നി​മ​യു​ടെ പ​രാ​ജ​യം ന​മ്മ​ളെ വേ​ട്ട​യാ​ടുമെന്ന് ഇന്ദ്രൻസ്

വ​ലി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്താ​ൽ സി​നി​മ​യു​ടെ പ​രാ​ജ​യം ന​മ്മ​ളെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും. വ​ലി​യ ക​ഥാ​പാ​ത്രം ചെ​യ്താ​ൽ ആ​ൾ​ക്കാ​ർ​ക്ക് ആ​ധി ആ​ണ്. ഓ​ടാ​ത്ത​തി​ന് അ​പ്പു​റം ഒ​രാ​ളു​ടെ രൂ​പ അ​ത്ര​യും പോ​യി​ല്ലേ. ചി​ല്ല​റ കാ​ശാ​ണോ. അ​താ​ലോ​ചി​ക്കു​മ്പോ​ൾ ​കൂ​ട്ട​ത്തി​ലു​ള്ള​വ​രു​ടെ മു​ഖ​ത്ത് നോ​ക്കാ​നും പ​റ്റി​ല്ല. അ​ങ്ങ​നെ ആ​ലോ​ചി​ക്കു​മ്പോ​ൾ കു​ഞ്ഞുകു​ഞ്ഞ് ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ലി​യ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ചെ​യ്ത് പോ​യാ​ൽ സേഫ് ആ​ണ്. സെ​ല​ക്ഷ​ൻ പ്രോ​സ​സ് ഒ​ന്നും പ്ര​ത്യേ​കി​ച്ച് ഇ​ല്ല. ആ​ദ്യം ക​ഥാ​പാ​ത്രം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​മാ​യി​രു​ന്നി​ല്ല. അ​വി​ടെ ചെ​ന്നാ​ണ് എ​നി​ക്ക് എ​ന്തു​വാ എ​ന്ന് ചോ​ദി​ക്കു​ക​യു​ള്ളൂ. ആ​ദ്യ​മൊ​ക്കെ ഞാ​ൻ അ​ത്ര സീ​രി​യ​സ് ആ​യി​ട്ട് എ​ടു​ത്തി​രു​ന്നി​ല്ല. എ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​രു​പാ​ട് പി​ഴ​വു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്. മൊ​ത്തം സി​നി​മ​യെ ബാ​ധി​ക്കു​ന്ന​ത​ല്ലേ. അ​തെ​ന്നെ വി​ഷ​മി​പ്പി​ച്ചു, ഇ​പ്പോ​ൾ ഞാ​ൻ ക​ഥ പ​റ​യു​മ്പോ​ൾ എ​ന്താ​ണെ​ന്ന് ചോ​ദി​ക്കും. കൂ​ടെ ആ​രൊ​ക്കെ ഉ​ണ്ടെ​ന്ന് ചോ​ദി​ക്കും. ഒ​റ്റ​യ്ക്കുനി​ന്നു ചെ​യ്യാം, പ​ക്ഷേ ആ ​ക​രു​ത്ത് വി​ഷ​യ​ത്തി​നും ചെ​യ്യു​ന്ന സം​വി​ധാ​യ​ക​നും ഉ​ണ്ടാ​വ​ണം.ന​ല്ല സം​വി​ധാ​യ​ക​രു​ടെ അ​ടു​ത്ത് എ​ത്ത​ണം.…

Read More

അമ്മ വിളമ്പിയ ഓണരുചി..! ഒ​രു വ​ർ​ഷത്തെ കാ​ത്തി​രിപ്പിനൊടുവിൽ പു​ത്ത​നു​ടു​പ്പും നി​ക്ക​റും അ​ച്ഛ​ൻ വാ​ങ്ങി​ത്ത​രു​മെ​ന്ന സന്തോഷ​ദിനം; മനസ് തുറന്ന് ഇന്ദ്രൻസ്…

ഇ​ല്ലാ​യ്മ​ക​ളു​ടെ ബാ​ല്യ​കാ​ല​ത്തെ ഓ​ണ​ം. അ​ത്തം മു​ത​ൽ വീ​ട്ടി​ൽ ഓ​ണ​സ​ദ്യ​യുണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്തെ ചെ​റി​യ​തും പ​ഴ​യ​തു​മാ​യ വീ​ടിന്‍റെ തി​ണ്ണ​യി​ൽ ഞ​ങ്ങ​ൾ ഏ​ഴു സ​ഹോ​ദ​ര​ങ്ങ​ൾ നി​ര​യാ​യി​രു​ന്നാ​ണ് തൂ​ശ​നി​ല​യി​ൽ ഉ​ണ്ണു​ക. അ​ച്ഛ​ൻ തി​രു​വോ​ണ​നാ​ളി​ൽ മാ​ത്ര​മേ ഞ​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ണാ​നി​രി​ക്കൂ. പാവം അ​ച്ഛ​ൻ കൂ​ലി​പ്പ​ണി​ക്കു​പോ​യി​ല്ലെ​ങ്കി​ൽ ഓ​ണ​ത്തിനെന്നല്ല, ഒ​രു നേ​രംപോ​ലും ഉ​ണ്ണാ​ൻ വ​ക​യുണ്ടാകി​ല്ല. അ​ന്നും ഇ​ന്നും ഞാ​ൻ ത​നി വെ​ജി​റ്റേ​റി​യ​നാ​ണ്. അ​രി​യാ​ഹാ​രം മാ​ത്രം ക​ഴി​ക്കു​ന്ന മ​ല​യാ​ളി എ​ന്നു പ​റ​യാം. ഓ​ണവി​ഭ​വ​ങ്ങ​ളി​ൽ ഏ​റ്റ​വും ഇ​ഷ്ടം പ​രി​പ്പും പ​പ്പ​ട​വു​മാ​ണ്. ചോ​റി​നു മു​ക​ളി​ൽ മ​റ​യി​ടുംപോ​ലെ പ​രി​പ്പുകറി നി​ര​ത്തിയൊഴിക്കും. അ​തി​ൽ ഒ​ന്നുരണ്ടു പപ്പടം പൊ​ടി​ച്ചിള​ക്കി അ​വി​യ​ലും തീ​യ​ലും അച്ചാറും തൊ​ട്ട് ക​ഴി​ക്കും. ഉണ്ടുതീ​രും വ​രെ ഇടയ്ക്കിടെ കടിക്കാൻ ഇ​ട​തു​കൈ​യി​ൽ ഒ​രു പ​പ്പടം ക​രു​ത​ലാ​യുണ്ടാകും. എ​ല്ലാ​ത്ത​രം പാ​യ​സ​വും ഇ​ഷ്ട​മാ​ണ്. സേ​മി​യ പാ​യ​സ​ം കിട്ടിയാൽ ഒന്നല്ല, രണ്ടു ​ഗ്ലാ​സ് കു​ടി​ക്കും. ബാ​ല്യ​ത്തി​ലെ ഓ​ണ​ക്കാ​ല​ത്തെ​ക്കു​റി​ച്ച് ഇ​നി​യും പ​റ​യാ​നുണ്ട്. അ​ച്ഛ​ൻ കൊ​ച്ചു​വേ​ലു​. അ​മ്മ ഗോ​മ​തി​. മൂ​ന്നാ​ണും നാ​ലു…

Read More

അവാര്‍ഡിന് പരിഗണിക്കപ്പെടുമ്പോൾ താൻ ആ സീറ്റിൽ പാടില്ല;  ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽനിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയർമാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യ ത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇന്ദ്രൻസ് അവശ്യപ്പെടുന്നത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുണ്ട്.  എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

Read More

മോ​ഹം പ്ര​ണ​യ​വി​വാ​ഹം

വി​വാ​ഹ​ത്തി​ന് മു​ന്പ് ശാ​ന്ത എ​ന്‍റെ മു​ഖം ശ​രി​ക്ക് ക​ണ്ടി​രു​ന്നു പോ​ലു​മി​ല്ലാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് മു​മ്പു പ​ല​രും ശാ​ന്ത​യോ​ട് സി​നി​മാ​ക്കാ​ര​നാ​യാ​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മ​ദ്രാ​സി​ല്‍ വേ​റെ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടു​ണ്ട്. മ​ന​സി​ല്‍ പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ങ്കി​ലും ആ​രെ​യും ഒ​ത്തി​ല്ല. അ​ങ്ങ​നെ ഏ​റെ നാ​ള്‍ പെ​ണ്ണ് കാ​ണാ​ന്‍ ന​ട​ന്നു. കൂ​ടെ അ​ച്ഛ​നൊ​ക്കെ ഉ​ള്ള​തി​നാ​ല്‍ കാ​ണാ​ന്‍ പോ​കു​ന്ന പെ​ണ്ണി​ന്‍റെ മു​ഖ​ത്തു​പോ​ലും നോ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്നി​ട്ടു​ണ്ട്. ​ന്ത​യു​ടെ വീ​ടി​ന്‍റെ ന​ട​യി​ലൂ​ടെ​യൊ​ക്കെ ക​യ​റി​യി​റ​ങ്ങി അ​ടു​ത്ത വീ​ട്ടി​ലൊ​ക്കെ പെ​ണ്ണ് ക​ണ്ടി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് ശാ​ന്ത​യെ പെ​ണ്ണ് ക​ണ്ട​തെന്ന് -ഇ​ന്ദ്ര​ന്‍​സ്

Read More