ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍. വീട്ടുജോലിക്കാരിയായ ഈശ്വരിയുടെയും (40) ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ പലപ്പോഴായി നടന്ന വന്‍ തുകകളുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. കഴിഞ്ഞ 18 വര്‍ഷമായി ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഈശ്വരി, ഡ്രൈവര്‍ വെങ്കിടേശന്റെ സഹായത്തോടെ ലോക്കറില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. 100 പവന് സ്വര്‍ണാഭരണങ്ങള്‍, 30 ഗ്രാം വജ്രാഭരണങ്ങള്‍, നാലു കിലോ വെള്ളി, വസ്തുക്കളുടെ രേഖ എന്നിവയാണ് കളവു പോയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 2019 മുതല്‍ ഈശ്വരി മോഷണം നടത്തിയിരുന്നെന്നും ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ചെന്നൈയില്‍ വീടു വാങ്ങിയെന്നും പോലീസ് കണ്ടെത്തി. സഹോദരി സൗന്ദര്യയുടെ…
Read MoreDay: March 23, 2023
പാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ ചിന്നംവിളിച്ച് കാട്ടാനാക്രമണം; തോട്ടം തൊഴിലാളിക്കു വീണ് പരിക്ക്
പാലപ്പിള്ളി(തൃശൂർ): പാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ വീണ്ടും കാട്ടാനയിറങ്ങി. കാട്ടാന വീണ്ടും തൊഴിലാളിയെ ഓടിപ്പിക്കുന്നതിനിടെ വീണ് യുവാവിന് പരിക്ക്. പ്രസാദ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം. ടാപ്പിംഗിനായി പ്രസാദ് തോട്ടത്തിലൂടെ വരുമ്പോള്‍ കാട്ടാനക്കൂട്ടത്തിനു മുന്പില് പെടുകയായിരുന്നു. ഓടി രക്ഷപ്പെട്ടതിനിടെ വീണാണ് പ്രസാദിന് പരിക്കേറ്റത്. ഇയാൾ പിന്നീട് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തോട്ടത്തിലെ 89 ഫീല്‍ഡില്‍ ഇറങ്ങിയ 15 ഓളം കാട്ടാനകളെ തുരുത്താന്‍ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഇതിനിടെ പിള്ളതോടിനു സമീപം റോഡില്‍ ഒറ്റയാനും ഭീതി വിതച്ചു. പിള്ളത്തോടിന് സമീപത്തെ ആനത്താരയിലൂടെയാണ് ആനകള്‍ തോട്ടത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആനക്കൂട്ടത്തിന്റെ മുന്പില്പ്പെട്ട് ബൈക്ക് മറിഞ്ഞ് തൊഴിലാളികളായ ദമ്പതികള്‍ക്ക് പരിക്കേറ്റതും ആനത്താരിക്ക് സമീപമാണ്. മാസങ്ങള്‍ക്ക് മുന്‍പ് ടാപ്പിംഗിനായി എത്തിയ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കാടിറങ്ങുന്ന ആനക്കൂട്ടം പകല്‍ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാര്‍ക്കും…
Read More“മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ പ്രചാരണവുമായി ആപ്പ്; ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൂടെയെന്ന് ബിജെപി
ന്യൂഡൽഹി: “മോദി ഹഠാവോ, ദേശ് ബച്ചാവോ’ (മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) പ്രചാരണത്തിന് ആംആദ്മി. രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിക്കെതിരേ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് നൂറു പേർക്കെതിരേ കേസ് എടുത്ത് അന്വേഷണം നടക്കുന്നതിനു പിന്നാലെയാണ് മോദി വിരുദ്ധ ക്യാംപെയ്നുമായി ആംആദ്മി രംഗത്തെത്തുന്നത്. ഡൽഹിയിൽ ഇന്നു വൈകിട്ട് ആരംഭിക്കുന്ന പരിപാടിയിൽ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആംആദ്മി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ വിഷയമാക്കാനാണു തീരുമാനം. അതേസമയം, ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു കൂടേയെന്നാണ് ആംആദ്മി പാർട്ടിയോടുള്ള ബിജെപിയുടെ ചോദ്യം. മോദിക്കെതിരെയുള്ള പോസ്റ്റർ ഡൽഹിയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പോസ്റ്ററിൽ മുദ്രാവാക്യം ഉയര്‍ത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ വ്യക്തമാക്കിയിരുന്നില്ല. ഇതോടെയാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്.
Read Moreരണ്ടുവട്ടം ആലോചിക്കണമെന്ന് പൃഥിരാജ് പറഞ്ഞുവെങ്കിലും അന്നത് കാര്യമാക്കിയില്ല ! എന്നാല്‍ പിന്നീട് അത് ശരിയാണെന്ന് മനസ്സിലായെന്ന് സാനിയ
നൃത്ത റിയാലിറ്റിഷോയിലൂടെ എത്തി മലയാള സിനിമയില്‍ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. അഭിനേത്രിയും മികച്ചൊരു നര്‍ത്തകിയുമായ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചു. താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പാഴും താരം സൈബര്‍ ആക്രമണങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ലൂസിഫര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് സാനിയ. ജാന്‍വി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇത് അഭിനയിക്കാന്‍ വളരെ…
Read Moreഐസിയുവിലെ പീഡനം; കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമെന്ന് യുവതിയുടെ ഭര്‍ത്താവ്; ആരോപണം വനിതാജീവനക്കാർക്കതിരെ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്കുമേല്‍ സമ്മര്‍ദം. കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായും ആക്ഷേപമുണ്ട്. ഇപ്പോള്‍ സസ്പെഷനിലുള്ള പ്രതി ഗ്രേഡ് 1 അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശി എം.എം. ശശീന്ദ്രനുമായി അടുപ്പമുള്ളവരാണ് ‘ഒത്തുതീര്‍പ്പ്’ ചര്‍ച്ചകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണവുമായി പോലീസ് മുന്നോട്ടുപോകുകയാണ്. ആശുപത്രിയിലെ 16 നഴ്സുമാരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. അതിജീവിതയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. സ്ത്രീയുടെ വസ്ത്രങ്ങള്‍ സ്ഥലം മാറിക്കിടക്കുന്നത് കണ്ടപ്പോള്‍ എന്താണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പോലീസിനോട് വ്യക്തമാക്കി. എന്നാല്‍, രോഗിക്ക് യൂറിന്‍ ബാഗ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്ന് അറ്റന്‍ഡര്‍ പറഞ്ഞുവെന്നും നഴ്സ് പറഞ്ഞു. നേരത്തെ ആശുപത്രിയിലെ ഒരു…
Read Moreമാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് 2 വർഷം തടവ്; ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു
സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. സൂറത്തിലെ സിജെഎം കോടതിയുടേതാണ് നിർണായക വിധി. 2019ൽ കർണാടകയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് കേസിനാധാരം. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പമാണ് മോദിയെന്ന പേര് എന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. വിധി ന്യായം കേൾക്കാൻ സൂറത്തിലെ കോടതിയിൽ രാഹുൽ എത്തിയിരുന്നു. ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Read Moreസിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലെത്തിച്ച് ജ്യൂസ് നല്കി മയക്കി പീഡിപ്പിച്ച സംഭവം ! രണ്ടു പേര് പിടിയില്‍…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്കി പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. കോഴിക്കോട് എത്തിച്ചത് സീരിയില്‍ നടിയാണെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്. പിന്നീട് സിനിമയുടെ സ്ക്രീനിംഗ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ചു. ഫ്ളാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഫ്ളാറ്റിലുണ്ടായിരുന്ന…
Read Moreവിദ്യാർഥിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ പിടിയിൽ; നിരന്തരമായ പീഡനത്തിന് ഇരായായ കുട്ടി ഒടുവിൽ എല്ലാം വിളിച്ചു പറഞ്ഞു; വിഷ്ണു ഇനി അകത്ത് കിടക്കും…
പള്ളിക്കത്തോട്: സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ പതിന്നാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. പ്രതിയായ ചെറുവള്ളി സ്വദേശി വിഷ്ണു (30) ആണ് പിടിയിലായത്. നിരന്തര പീഡനത്തിന് ഇരയായ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന്‍ ഓൺലൈനായി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ചശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവീട്ടിലെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ! യുവാവിനെ കയ്യോടെ പൊക്കി വീട്ടുകാര്‍…
വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ കേസില്‍ യുവാവ് പിടിയില്‍. കന്യാകുമാരി കിള്ളിയൂര്‍ നെടുവിളാം തട്ടുവിള വീട്ടില്‍ മെര്‍സില്‍ ജോസിനെ(40) മ്യൂസിയം പോലീസാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിനായി എത്തിയ മെര്‍സില്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈല്‍ കാമറ വച്ചത്. തുടര്‍ന്ന് മതിലിന് സമീപത്ത് പതുങ്ങി നില്‍ക്കുകയായിരുന്ന മെര്‍സിലിനെ വീട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയതായി മ്യൂസിയം സിഐ പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്തു.
Read Moreരക്ഷിക്കണേയെന്ന കുട്ടികളുടെ നിലവിളി; കനാലിലെ വെള്ളപ്പാച്ചിലിൽ ഒഴുകിയ വിദ്യാർഥിനികൾക്ക് രക്ഷകരായി വൈദ്യുതി ജീവനക്കാർ
ചെങ്ങന്നൂർ: വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ വിദ്യാർഥിനികളെ വൈദ്യുതി വകുപ്പിലെ ജീവനക്കാർ രക്ഷപ്പെടുത്തി. കൊല്ലകടവ് മുഹമ്മദൻസ് സ്കൂളിലെ വിദ്യാർഥിനികളായ ഷമീറ, ആയിഷ എന്നിവർക്കാണ് ഇവരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജന്മം ലഭിച്ചത്. ഇന്നലെ രാവിലെ കൊല്ലകടവ് കനാലിൽ കുളിച്ചുകൊണ്ടിരുന്ന രണ്ടു വിദ്യാർഥിനികളും പെട്ടെന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിലൂടെ ഒഴുകിപ്പോയി. കനാലിനു സമീപമുള്ള ട്രാൻസ്ഫോർമറിൽ മെയിന്റനൻസ് ജോലികൾ ചെയ്തുകൊണ്ടിരുന്ന കെഎസ്ഇബി ജീവനക്കാരായ സുനിൽ, വിജേഷ്, വിനു എന്നിവർ വിദ്യാർഥിനികളുടെ കരച്ചിൽ കേട്ട് ഓടി എത്തി. വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെയാണ് ഇവർ കണ്ടത്. ഉടൻ ഇവർ കനാലിലേക്കു ചാടി രണ്ടു വിദ്യാർഥിനികളുടെയും ജീവൻ രക്ഷിച്ച് കരയ്ക്കെത്തിച്ചു. മൂന്നു കെഎസ്ഇബി ജീവനക്കാരെയും നാട്ടുകാർ അഭിനന്ദിച്ചു. ജീവനക്കാരെ മന്ത്രി സജി ചെറിയാനും അഭിനന്ദിച്ചു.
Read More