കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു സംഘത്തെ രൂപീകരിച്ചരിക്കുന്നത്. പങ്കാളി കൈമാറ്റക്കേസില്‍ 2022 ജനുവരിയില്‍ അഞ്ചു കേസുകളാണ് കറുകച്ചാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ചങ്ങനാശേരി, പാലാ, എളമക്കര, പുന്നപ്ര, ആലപ്പുഴ എന്നിങ്ങനെ അഞ്ച് കേസുകളാണ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു കേസുകള്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. മണര്‍കാട് മാലം തുരുത്തിപ്പടിയില്‍ കാഞ്ഞിരത്തുംമൂട്ടില്‍ (കൊത്തളം) ജേക്കബി(ജോയി)ന്റെ മകള്‍ ജൂബി ജേക്കബാ(26)ണു മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കങ്ങഴ പത്തനാട് സ്വദേശി ഷിനോ (32)യെ ഇന്നലെ രാത്രി ചങ്ങനാശേരിയിലെ സ്വകാര്യആശുപത്രിയില്‍ കണ്ടെത്തിയിരുന്നു. ജീവനൊടുക്കാനുള്ളശ്രമം പരാജയപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ ഇന്നു ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്. ഇന്നലെ രാവിലെ 10.30ന് മാലം കുറുപ്പംപടിയിലാണു സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ജൂബി സ്വന്തംവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്.…
Read MoreDay: May 20, 2023
കര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരത്തില്‍ ! ഉപമുഖ്യമന്ത്രിയായി ഡി.കെ; മലയാളിയായ കെ.ജെ ജോര്‍ജ് മന്ത്രിസഭയില്‍…
ബംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരമേറ്റു.ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മലയാളിയായ കെ.ജെ. ജോർജ് ഉൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലിംഗായത്ത്, വൊക്കലിഗ, മുസ് ലിം, എസ്സി, എസ്ടി, വനിതാ പ്രാതിനിധ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കൂടുതൽ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. താമസിയാതെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവഡി മന്ത്രിയായേക്കും. ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു…
Read Moreമാരകമയക്കുമരുന്നുമായി യുവാവ് പിടിയിലായ കേസ് ! എംഡിഎംഎ എത്തുന്നത് ബംഗളൂരുവില്‍നിന്ന്
കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായ കേസില്‍ എംഡിഎംഎ എത്തിച്ചിരുന്നത് ബംഗളൂരുവില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി പള്ളത്തു പറമ്പില്‍ എം.എസ്. അജയ് (23) ആണ് പിടിയിലായത്. ബംഗളൂരുവിലുള്ള ഇയാളുടെ സുഹൃത്തില്‍നിന്നാണ് എംഡിഎംഎ വാങ്ങുന്നതെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. അവിടെ നിന്നും കൊച്ചിയിലെത്തിക്കുന്ന രാസലഹരി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് വിതരണം ചെയ്തിരുന്നത്. ബംഗളൂരുവിലുള്ള സുഹൃത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി പോലീസ് ഇന്‍സ്പെക്ടര്‍ ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പൊന്നൂഞ്ഞാല് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ കൈയില്‍ സൂക്ഷിച്ചിരുന്ന 10.6 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ ലഭിക്കുകയും തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതിയുടെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന 7.5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
Read Moreകോഴിക്കോട് സ്വദേശിനിയുടെ മരണം ! വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകം ?
കാക്കനാട്: കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമെന്ന് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ വി.കെ. റോഡ് കുനിയില്‍ കെ. വൈഷ്ണവിയെ (22) മരിച്ച നിലയിലും ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വെമ്പേനില്‍ അലക്സ് ജേക്കബിനെ (24) കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടത്തിയത്. ചെന്പുമുക്ക് പറക്കാട്ട് അന്പലം എംഎല്‍എ റോഡിലുള്ള പിടിആര്ആര്എ 194 എം അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ വീട്ടില്‍ 19 ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. ഇരുവരെയും ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു. തുടര്‍ന്ന് തന്നെ വൈഷ്ണവി മുറിയില്‍ പൂട്ടിയിട്ടെന്നും രാത്രി വൈകി താന്‍ മുറി പൊളിച്ച് പുറത്തിറങ്ങിയപ്പോഴാണ് വൈഷ്ണവി തൂങ്ങിനില്ക്കുന്നത് കണ്ടത്. ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍…
Read Moreകെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചുപൂട്ടുന്നു
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചു പൂട്ടുന്നു. യൂണിറ്റിലുള്ള ബസുകളും സര്‍വീസുകളും തൊട്ടടുത്തുള്ള ഡിപ്പോകളിലേക്ക് കൈമാറാന്‍ ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പത്തനാപുരം ഗ്രാമ പഞ്ചായത്തുമായുള്ള പ്രശ്നങ്ങളാണ് യൂണിറ്റ് നിര്‍ത്തലാക്കുന്നതിന് കാരണമായിട്ടുള്ളത്. 39 സര്‍വീസുകളാണ് പത്തനാപുരം ഡിപ്പോയിലുള്ളത്. ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത 1.40 ഏക്കര്‍ സ്ഥലത്തും കെട്ടിടത്തിലുമാണ്കെഎസ്ആര്ടിസിഡിപ്പോ പ്രവര്‍ത്തിക്കുന്നത്. 15 വര്‍ഷത്തേയ്ക്കാണ് ഈ സ്ഥലവും കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്ത് കെ എസ്ആര്‍ടിസിക്ക് വിട്ടു കൊടുത്തിരുന്നത്. പത്തനാപുരം ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് പകരം സ്ഥലം കണ്ടെത്തി നല്കുന്ന മുറയ്ക്ക് സ്ഥലം പഞ്ചായത്തിന് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി തിരികെ നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിലും കരാറിലും അന്ന് സൂചിപ്പിച്ചിരുന്നു.
Read Moreയൂറോപ്പില്‍ നിന്ന് ഓണ്‍ലൈനായി മയക്കുമരുന്ന് വരുത്തി ! കൂത്തുപറമ്പ് സ്വദേശി പിടിയില്‍
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ വന്‍ മയക്ക് മരുന്ന് വേട്ട. ഓണ്‍ലൈനായി നെതര്‍ലാന്‍ഡില്‍ നിന്നും വരുത്തിച്ച മാരക മയക്ക് മരുന്നായ 70 എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കൂത്തുപറമ്പ് പാറാലിലെ കെ.പി. ശ്രീരാഗിനെ (26)യാണ് കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ്. ജനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില്‍ സംശയാസ്പദമായി എത്തിയ തപാല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മഫ്തിയില്‍ പ്രത്യേക സംഘം ഇയാളെ വീടിന് സമീപം വച്ച് പിടികൂടുകയായിരുന്നു. മേയ് ഒന്നിന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫീസില്‍ വന്നതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാര്‍ക് വെബ് സൈറ്റില്‍ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിന്…
Read Moreമയക്കുമരുന്ന് വിൽപന ! രണ്ടു പേർ പിടിയിൽ
കാട്ടാക്കട: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. കുറ്റിച്ചൽ സ്വദേശി ബോണ്ട്സ് അനു (24 ), മണ്ണൂർക്കര വാറുവിള സ്വദേശി തൻസീർ (25) എന്നിവരെയാണ് പിടികൂടിയത്. നെയ്യാർഡാം പോലീസ് സ്റ്റേഷനും വാഹനവും ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബോണ്ട്സ് അനു എന്ന് വിളിക്കുന്ന അനൂപ്. ആര്യനാട് കുറ്റിച്ചൽ പരുത്തിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പരുത്തിപള്ളിയിൽ വച്ചാണ് പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന എംഡിഎം എയുമായി അനൂപ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്നു 4 പോളിത്തീൻ കവറുകളിലായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 0.835 ഗ്രാം എംഡിഎം എ പിടിച്ചെടുത്തു. സംഭവസ്ഥലത്തു വച്ചു വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാൾ ഈ സമയത്ത് മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. പരിശോധനയിൽ വടിവാൾ ഉൾപ്പെടെ…
Read Moreതുടര്‍നടപടികളുമായി ഗതാഗത വകുപ്പ് ! ജൂണ്‍ അഞ്ചു മുതല്‍ കാമറ തെളിയും; നിലവിൽ പ്രതിദിനം രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ കാമറയിൽ…
കോഴിക്കോട്: എഐ കാമറയ്ക്ക് ക്ലീന്‍ചിറ്റുമായി വ്യവസായ വകുപ്പ് എത്തിയതോടെ ജൂണ്‍ അഞ്ചുമുതല്‍ നിരത്തുകളില്‍ കാമറ തെളിയുമെന്നുറപ്പായി. സര്ക്കാരരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്ക്കിടെതന്നെ കാമറ പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം. വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീൻചിറ്റോടെ കാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. പിഴ ഈടാക്കി തുടങ്ങാൻ സജ്ജമാണെന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസ് അയയ്ക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ ഇപ്പോൾ കാമറയിൽപ്പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടീസ് അയയ്ക്കേണ്ടി വരും. നിലവിൽ 146 ജീവനക്കാരെയാണ് നോട്ടീസ് അയയ്ക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പരമാവധി 25,000 നോട്ടീസ് മാത്രമേ ഒരു ദിവസം അയയ്ക്കാനാവു. അതിനാൽ…
Read More2000 രൂപ നോട്ട് പിൻവലിച്ചത് നല്ല തീരുമാനമെന്നു ചന്ദ്രബാബു നായിഡു
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മേധാവിയുമായ ചന്ദ്രബാബു നായിഡു. 2000 രൂപ നോട്ടുകൾ നിരോധിച്ച തീരുമാനം ശുഭസൂചനയാണ്. ഡിജിറ്റൽ കറൻസിയെക്കുറിച്ച് താൻ വളരെ മുമ്പുതന്നെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നോട്ട് അസാധുവാക്കൽ തീർച്ചയായും അഴിമതി തടയും. രാഷ്ട്രീയക്കാർ വോട്ടർമാർക്കു പണം വിതരണം ചെയ്തു വിജയിക്കാൻ ശ്രമിക്കുന്നു. ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്ന് “ഇദെമി ഖർമ മന രാഷ്ട്രനികി’ പരിപാടിയുടെ ഭാഗമായി അനകപ്പള്ളിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചന്ദ്രബാബു നായിഡു പറഞ്ഞു. സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ രൂക്ഷവിമർശനമാണ് ചന്ദ്രബാബു നായിഡു ഉന്നയിച്ചത്. സംസ്ഥാനം മുഴുവൻ കൊള്ളയടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ സാധനങ്ങളുടെയും വില…
Read Moreട്രോളുകളില്‍ മുങ്ങി ‘രണ്ടായിരം’ നോട്ട്
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളായി രണ്ടായിരം. ഇന്നലെ രാത്രിമുതല്‍ സോഷ്യല്‍ മീഡിയ കൈയടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടും പഴയകാലത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പരിഹാസ ട്രോളുകളാണ്. ഇതില്‍ അധികവും കൊള്ളുന്നത് ബിജെപി അനുകൂലികള്‍ക്കും. കോണ്‍ഗ്രസ്, സിപിഎം സൈബര്‍ പേരാളികള്‍ക്ക് ഒരുപോലെ കിട്ടിയ വടിയായി രണ്ടായിരം പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം. ”ഏത് മറ്റേ ചിപ്പും ജിപിഎസുമൊക്കെയുള്ള, ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ രണ്ടായിരത്തിന്റെ നോട്ടോ…അത് പിന്‍വലിക്കോ അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ”’എന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ”പഴയ രണ്ടായിരം മണ്ണിനടിയില്‍ കുഴിച്ചിട്ടാല്‍ പോരെ, അതു കണ്ടുപിടിച്ച് ബാങ്ക് കൊണ്ടുപോയ്ക്കുള്ളില്ലേ” എന്ന് മറ്റൊന്ന്… ഇത്രയും ചിപ്പുകള്‍ ഇനി എന്തുചെയ്യുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ സംശയം… ‘2000 രൂപ പിന്‍വലിക്കുന്നൂന്ന്, ഒറ്റക്കാര്യം ചോദിച്ചോട്ടെ… ആ ചിപ്പ് തിരിച്ച് തരാന്‍ പറ്റോ ഇല്ല ലേ….” യൂത്ത്…
Read More