തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായേക്കും. വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഇന്ന് തീവ്ര ന്യൂനമര്ദ്ദമായേക്കുമെേന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തീവ്ര ന്യൂനമര്‍ദ്ദം കാരണം തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാകും മഴ ശക്തമാകും. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുളളത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ കേരള , കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്,
Read MoreDay: June 6, 2023
എഐ കാമറ; ആദ്യദിനത്തിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇന്നു മുതൽ നോട്ടീസ് അയയ്ക്കും
തിരുവനന്തപുരം: എഐ കാമറയിൽ പകർത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ച് തുടങ്ങും. നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിർദേശം. ഇന്നലെ മുതലാണ് എഐ കാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നടപടികൾക്ക് തുടക്കമായത്. ആദ്യദിനമായ ഇന്നലെ 38,520 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് വാഹനത്തിന്റെ ആർസി ഉടമയുടെ വിലാസത്തിൽ നോട്ടീസ് അയയ്ക്കുന്നത്. നോട്ടീസിന് മുൻപ് എസ്എംഎസ് വഴി നിയമലംഘനം വാഹനഉടമയെ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreമൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാഭീഷണി; താഴെ മക്കളെ എത്തിച്ച് പോലീസിന്റെ അനുനയിപ്പിക്കൽ ശ്രമം…
മറയൂർ: മറയൂർ പെട്രോൾ പമ്പ് ജംഗ്ഷനിൽ മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മറയൂർ മിഷൻവയൽ സ്വദേശി നരി എന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെത്തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മണികണ്ഠപ്രഭു ടവറിൽ കയറിയത്. മറയൂർ സിഐ ടി.സി. മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ച് സംസാരിച്ചശേഷം ഇയാൾ താഴെ ഇറങ്ങുകയായിരുന്നു.
Read Moreരാവിലെ ജോലിക്കുപോയ ബാബുവും ഭാര്യയും തിരികെ വന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; അയൽ വാസിയുടെ ക്രൂരയയിൽ തലചായ്ക്കാൻ ഇടമില്ലാതെ ഒരു കുടുംബം
രാജകുമാരി: എസ്റ്റേറ്റ് പൂപ്പാറയിൽ വയോദന്പതികളുടെ കുടിൽ ഒരു സംഘം ആളുകൾ ഇടിച്ചുനിരത്തിയതായി പരാതി. ചേരാടിയിൽ ബാബുവും ഭാര്യ സരോജവും താമസിച്ചിരുന്ന കുടിലാണ് സമീപത്തെ സ്ഥലം ഉടമയുടെ നേതൃത്വത്തിൽ പൊളിച്ചതായി പരാതിയുള്ളത്. 14 വർഷം മുന്‍പ് വണ്ടിപ്പെരിയാറിൽനിന്ന് ഇവിടെയെത്തി കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ബാബുവും ഭാര്യയും. എട്ടു വർഷം മുന്‍പ് എസ്റ്റേറ്റ് പൂപ്പാറയിൽ മൂന്നു സെന്റ് കോളനിക്കു സമീപം പുറന്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. കുടിലിന്റെ ഒരു ഭാഗം സമീപത്തെ പട്ടയഭൂമിയിലാണെന്ന് ആരോപിച്ചാണു കുടിൽ പൊളിച്ചതെന്നാണ് ബാബു പറയുന്നത്.ഞായറാഴ്ച പകൽ ബാബുവും ഭാര്യയും കൂലിപ്പണിക്കു പോയ സമയത്താണ് കുടിൽ പൊളിച്ചത്. കുടിൽ പൊളിച്ചതോടെ ഇവർക്ക് അന്തിയുറങ്ങാൻ സ്ഥലമില്ലാത്ത അവസ്ഥയായി. ബാബുവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ശാന്തൻപാറ സിഐ പറഞ്ഞു.
Read Moreസുധി വിടപറഞ്ഞത് വീടെന്ന സ്വപ്നം ബാക്കിയാക്കി; വേദികളില്‍ ആസ്വാദകരെ നിറയെചിരിപ്പിച്ചത് നീറുന്ന ദുഖം മനസിലൊളിപ്പിച്ച്…
കോട്ടയം: വീടെന്ന സ്വപ്നം ബാക്കിയാക്കിയാണു കൊല്ലം സുധി വിടപറയുന്നത്. വേദികളില്‍ ആസ്വാദകരെ നിറയെചിരിപ്പിക്കുമ്പോഴും ഉള്ളില്‍ നീറുന്ന നിരവധി ദുഃഖങ്ങളാണു സുധിയെ പിന്തുടര്ന്നിരുന്നത്. സുധി താമസിച്ചിരുന്നത് വാകത്താനം ഞാലിയാകുഴിയ്ക്കുസമീപം പൊങ്ങന്താനത്തെ വാടക വീട്ടില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു. സ്വന്തമായി വീടെന്ന സ്വപ്നത്തിനായി നാളുകളായി നെട്ടോട്ടത്തിലായിരുന്നു സുധി. ഇതിനായി പ്രദേശത്തും അന്വേഷണം നടത്തിവരുന്നതിനിടെയാണ് അപകടം ജീവന് കവര്‍ന്നത്. ആറു വര്‍ഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസമായിരുന്നു സുധിയും കുടുംബവും. ജനിച്ചത് കൊല്ലത്ത് ആണെങ്കിലും സുധി സ്ഥിരതാമസമാക്കിയത് പൊങ്ങന്താനത്തായിരുന്നു. വടകരയില്‍ ഫ്ളവേഴ്സ് 24 ചാനലിന്റെ കണക്ട് കേരള പരിപാടിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച രാവിലെയാണ് സുധി വീട്ടില്‍നിന്നു പോയത്. ഭാര്യയുടെ സഹോദരി ഭര്‍ത്താവ് ലിബുവാണു വാഹനത്തില്‍ കോട്ടയത്ത് എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ സുധി വരുന്നതു കാത്തിരുന്ന ഭാര്യയും മക്കളും അറിയുന്നതു വിയോഗ വാര്‍ത്തയും. തിരക്കില്ലാത്ത ദിവസങ്ങളില്‍ ഞാലിയാകുഴിയില്‍ എത്തിയിരുന്ന സുധി നാട്ടുകാര്‍ക്കൊപ്പം കുശലം…
Read Moreടോട്ടനം പരിശീലകനാകാൻ പോസ്റ്റെകോഗ്ലു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടനം ഹോട്ട്സ്പറിന്റെ പുതിയ പരിശീലകനായി സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റിക് എഫ്സിയുടെ അമരക്കാരൻ ആൻജെ പോസ്റ്റെകോഗ്ലു എത്തുന്നു. കരാറിലെ വ്യവസ്ഥകൾ ഉറപ്പിച്ച ശേഷം പോസ്റ്റെകോഗ്ലുവിന്റെ നിയമനം ക്ലബ് ഔദ്യോഗികമായി പുറത്തുവിടും. സ്ഥിരം പരിശീലകനായ അന്റോണിയോ കോന്റെ മാർച്ചിൽ ക്ലബ് വിട്ടതിന് ശേഷം സ്പർസ് നാഥനില്ലാക്കൂട്ടമായി തുടരുകയാണ്. സ്കോട്ടിഷ് ലീഗിലെ ട്രെബിൾ നേട്ടം സെൽറ്റിക്കിനായി സ്വന്തമാക്കിയ വ്യക്തിയാണ് ഓസീസ് പൗരനായ പോസ്റ്റെകോഗ്ലു. ഓസ്ട്രേലിയൻ ലീഗിൽ സൗത്ത് മെൽബൺ ടീമിന്റെ കിരീടനേട്ടത്തിലും പോസ്റ്റെകോഗ്ലു പങ്കാളിയായിരുന്നു. ജാപ്പനീസ് ലീഗിലും പോസ്റ്റെകോഗ്ലു മുഖം കാണിച്ചിട്ടുണ്ട്.
Read Moreഅനിമൽ ആംബുലൻസിൽ നിന്നും മോചനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു
കമ്പം: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നു വിട്ടു. തമിഴ്നാട് വനംവകുപ്പ് മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടതെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അനിമൽ ആംബുലൻസിലാണ് അരിക്കൊമ്പൻ കഴിഞ്ഞിരുന്നത്. അതേസമയം, ആനയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്.
Read Moreനഗ്നതയെ എല്ലായ്പ്പോഴും അശ്ലീലവും അസഭ്യവുമായി കാണാനാവില്ല; അര്‍ധനഗ്ന മേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ചു വീഡിയോ നിര്‍മിച്ച കേസില്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് കുറ്റവിമുക്ത
കൊച്ചി: നഗ്നതയെ എല്ലായ്പ്പോഴും അശ്ലീലവും അസഭ്യവുമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അര്‍ധനഗ്ന മേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ചു വീഡിയോ നിര്‍മിച്ച കേസില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ യുവതിയെ കുറ്റവിമുക്തയാക്കിയ കേസിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വീഡിയോയില്‍ യുവതി അര്‍ധനഗ്നമേനി പ്രദര്‍ശിപ്പിച്ചത് അശ്ലീലവും അസഭ്യവുമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം കോടതി തള്ളി. സ്ത്രീശരീരത്തെ ലൈംഗികവത്കരിക്കുന്നതിലുള്ള പ്രതിഷേധമായി തയാറാക്കിയ വീഡിയോയില്‍ ഈ ദൃശ്യം അനിവാര്യമാണ്. അതിനെ അശ്ലീലവും അസഭ്യവുമായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള പുരാതന ക്ഷേത്രങ്ങളിലുള്‍പ്പെടെ അര്‍ധ നഗ്ന പ്രതിമകളും ചുവര് ചിത്രങ്ങളും പ്രതിഷ്ഠകളും കാണാനാവും. ഇത്തരം പ്രതിമകളൊക്കെ ദൈവികമായി കരുതപ്പെടുന്നു. അര്‍ധനഗ്ന ദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കുമ്പോള്‍ ലൈംഗികതയല്ല ദൈവികതയാണ് അനുഭവപ്പെടുന്നത്. പുലികളിയിലും തെയ്യത്തിലും പുരുഷ ശരീരത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സിക്സ് പാക്ക് മസിലുള്‍പ്പെടെ കാണിച്ചുള്ള പുരുഷ ശരീര പ്രദര്‍ശനങ്ങള്‍ക്കും കുഴപ്പമില്ല. ഷര്‍ട്ടിടാതെ പുരുഷന്മാര് നടക്കാറുണ്ട്.…
Read More