കോടതി നടപടികൾക്കിടെ ജ​ഡ്ജി​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മം; കഞ്ചാവ് കേസിലെ പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

മ​ഞ്ചേ​രി: കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ജ​ഡ്ജി​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി. മ​ല​പ്പു​റം പോ​ലീ​സ് 2020ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി ഷാ​ഹു​ല്‍​ഹ​മീ​ദി​ന്‍റെ ജാ​മ്യ​മാ​ണ് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി റ​ദ്ദ് ചെ​യ്ത​ത്. 318 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ല്‍ 12 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ഷാ​ഹു​ല്‍ ഹ​മീ​ദ്. ഇ​യാ​ള്‍​ക്ക് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​റ്റൊ​രു കേ​സി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ഷാ​ഹു​ല്‍ ഹ​മീ​ദ് ജ​ന​ല്‍ വ​ഴി ജ​ഡ്ജി എം.​പി. ജ​യ​രാ​ജി​ന്‍റെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പോ​ലീ​സാ​ണ് മൊ​ബൈ​ല്‍​ഫോ​ണ്‍ പി​ടി​കൂ​ടി കോ​ട​തി​യെ ഏ​ല്‍​പ്പി​ച്ച​ത്. പി​ടി​കൂ​ടി​യ മൊ​ബൈ​ല്‍​ഫോ​ണ്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ഞ്ചേ​രി പോ​ലീ​സി​ന് കൈ​മാ​റി. ഇ​തോ​ടൊ​പ്പം അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദ് ചെ​യ്ത് പ്ര​തി​യെ മ​ഞ്ചേ​രി സ്‌​പെ​ഷ​ല്‍ സ​ബ്ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Read More

മ​നോ​ജ് കു​മാ​റി​ന്‍റെ സ്ഥി​രം​പ​രി​പാ​ടി; വീ​ട് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി യു​വ​തി​ക​ളെ ക​ട​ന്നു​പി​ടി​ക്കും; ഇ​ത്ത​വ​ണ പ​ണി​പാ​ളി; മ​നോ​ജ് കു​മാ​റി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

കാ​ട്ടാ​ക്ക​ട : വീ​ട് വാ​ങ്ങാ​നെന്ന വ്യാ​ജേന എ​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി. തി​രു​വ​ല്ലം കി​ഴ​കേ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മ​നോ​ജ് കു​മാ​റി​നെ (44 ) യാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ള​പ്പി​ൽ പേ​യാ​ട് കാ​വി​ൻ​പു​റം ഭാ​ഗ​ത്തു വീ​ട് വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ മ​നോ​ജ് കു​മാ​ർ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലായെന്ന് മ​ന​സി​ലാ​ക്കി​യ​തി​നു​ശേ​ഷം യു​വ​തി​യെ ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തൊ​ടെ ക​ട​ന്നു പി​ടി​ച്ചു. തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട യു​വ​തി വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ വീ​ട് വി​ൽ​ക്കാ​നു​ള്ള സ്ഥ​ല​ത്ത് എ​ത്തി ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ കാ​ട്ടു​ന്നയാളാണെന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ സ്‌​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി സി.​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേശ​നു​സ​ര​ണം വി​ളപ്പി​ൽശാ​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌ടറു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

രാമാനുഗ്രഹം തേടി; ഐപിഎൽ 2024 പോരാട്ടത്തിന് ഇനി മണിക്കൂറുകൾ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി ലക്നോ സൂപ്പർ ജെയിന്‍റ്സ് താരങ്ങൾ

അ​യോ​ധ്യ: ഐ​പി​എ​ൽ 2024 പോരാട്ടത്തിന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ല​ക്നോ സൂ​പ്പ​ർ ജെ​യി​ന്‍റ്സ് (എ​ൽ​എ​സ്ജി) ടീം ​അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. കോ​ച്ച് ജ​സ്റ്റി​ൻ ലാം​ഗ​ർ, ജോ​ണ്ടി റോ​ഡ്‌​സ്, കേ​ശ​വ് മ​ഹാ​രാ​ജ്, ര​വി ബി​ഷ്‌​ണോ​യ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ് താ​ര​മാ​യ കേ​ശ​വ് മ​ഹാ​രാ​ജ് അ​യോ​ധ്യ​യി​ൽ എ​ത്തി​യ​ത്. “ജ​യ് ശ്രീ​റാം , എ​ല്ലാ​വ​ര്‍​ക്കും അ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ട്ടെ”​എ​ന്ന കു​റി​പ്പോ​ടെ അ​യോ​ധ്യ​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. ഐ​പി​എ​ൽ പ​തി​നേ​ഴാം സീ​സ​ൺ ഇ​ന്ന് രാ​ത്രി തു​ട​ക്ക​മാ​കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്, റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വു​മാ​യി ഏ​റ്റു​മു​ട്ടും. ചെ​ന്നൈ​യി​ലെ ചെ​പ്പോ​ക്കി​ലാ​ണ് ക​ളി തു​ട​ങ്ങു​ക. Thank you, Ayodhya 🥹🙏 pic.twitter.com/hpkoTDNHNK — Lucknow Super Giants (@LucknowIPL) March 21, 2024

Read More

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ശ​മ്പ​ളം വാ​ങ്ങി​ല്ല

ഇ​സ് ല​മാ​ബാ​ദ്: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് സു​പ്ര​ധാ​ന തീ​രു​മാ​ന​വു​മാ​യി പു​തി​യ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും. ശ​മ്പ​ള​വും മ​റ്റ് അ​ല​വ​ൻ​സു​ക​ളും കൈ​പ്പ​റ്റേ​ണ്ട​തി​ല്ലെ​ന്നാ​ണു മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. രാ​ജ്യം പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ ചെ​ല​വു​ക​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫും കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ൾ കു​റ​യ്ക്കാ​നും പു​തി​യ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യും ഇ​തേ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ശ​മ്പ​ളം വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു.

Read More

നീരുറവ തേടി…

  നീ​രു​റ​വ തേ​ടി… വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട കോ​ന്നി ക​ല്ലാ​റി​ലൂ​ടെ ജ​ലം തേ​ടി​പ്പോ​കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം. ബെ​ന്നി അ​ജ​ന്ത.

Read More

സർവത്ര ചൂട്; ചു​ട്ടു​പൊ​ള്ളി കോ​ട്ട​യം; താ​പ​നി​ല ‘40.9 ഡി​ഗ്രി’

കോ​ട്ട​യം: കോ​ട്ട​യം റി​ക്കാ​ര്‍​ഡ് ചൂ​ടി​ല്‍ ഇ​ന്ന​ലെ ക​ത്തി​ക്ക​യ​റി. 39.5 എ​ന്ന എ​ക്കാ​ല​ത്തെ​യും റി​ക്കാ​ര്‍​ഡി​ല്‍ ഉ​ച്ച മു​ത​ല്‍ പ​ല ത​വ​ണ താ​പ​നി​ല ഉ​യ​ര്‍​ന്നു. ഐ​എം​ഡി​യു​ടെ വ​ട​വാ​തൂ​ര്‍ സ്റ്റേ​ഷ​നി​ലാ​ണ് കോ​ട്ട​യ​ത്തെ താ​പ​നി​ല പു​തി​യ ഉ​യ​രം തേ​ടി​യ​ത്. ഐ​എം​ഡി ഗ്രാ​ഫി​ല്‍ ഇ​ന്ന​ലെ 40.9 ഡി​ഗ്ര​വ​രെ ഉ​യ​ര്‍​ന്ന​താ​യാ​ണ് രേ​ഖ. സം​സ്ഥാ​ന​ത്തെ​ന്ന​ല്ല രാ​ജ്യ​ത്തു ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ടാ​യി​രു​ന്നു ഇ​ന്ന​ലെ കോ​ട്ട​യ​ത്ത്. ഇ​ക്കൊ​ല്ലം ര​ണ്ടു ത​വ​ണ കോ​ട്ട​യ​ത്ത് 38.9 ഡി​ഗ്രി​വ​രെ ചൂ​ട് ഉ​യ​ര്‍​ന്നി​രു​ന്നു. ജി​ല്ല​യി​ല്‍​ത​ന്നെ പൂ​ഞ്ഞാ​റി​ലും കു​മ​ര​ക​ത്തും താ​പ​നി​ല ഇ​ന്ന​ലെ വ​ട​വാ​തൂ​രി​നെ​ക്കാ​ള്‍ ഒ​രു ഡി​ഗ്രി കു​റ​വാ​യി​രു​ന്നു. വേ​ന​ല്‍​മ​ഴ പെ​യ്തേ​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം കാ​റ്റി​ല്‍​പ​റ​ത്തി​യാ​ണ് കൊ​ടും​ചൂ​ട് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്. ഏ​പ്രി​ല്‍​വ​രെ താ​പ​നി​ല ഉ​യ​ര്‍​ന്നു​നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

Read More

പുഷ്പ 2: ര​ശ്മി​ക​യു​ടെ ‘ശ്രീ​വ​ല്ലി’ ലു​ക്ക് ചോ​ർ​ന്നു; അ​ല്ലു അ​ർ​ജു​ന് അ​തൃ​പ്തി

അ​ല്ലു അ​ർ​ജു​നും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ പു​ഷ്പ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച ആ​ഘോ​ഷ​ചി​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പു​ഷ്പ 2 വി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. അ​തി​നി​ട​യി​ലാ​ണ് ചി​ത്ര​ത്തി​ലെ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ലു​ക്ക് ചോ​ർ​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്ന​ത്. പു​ഷ്പ 2 വി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​ന്ധ്ര​യി​ൽ അ​വ​സാ​ന ഷെ​ഡ്യൂ​ളി​ലാ​ണ്. ഇ​തി​നി​ട​യി​ൽ ഷൂ​ട്ടിം​ഗ് രം​ഗ​ങ്ങ​ൾ ചോ​രു​ന്ന സം​ഭ​വ​മു​ണ്ടാ​യി. തു​ട​ർ​ന്നാണ് ര​ശ്മി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ ലീക്കായെന്ന ​തര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. ചു​വ​ന്ന സാ​രി​യു​ട​ത്ത് ആ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞ് ര​ശ്മി​ക പോ​കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ശ്രീ​വ​ല്ലി​യു​ടേ​ത് എ​ന്ന ത​ര​ത്തി​ൽ ഫാ​ൻ​സ് പ്ര​ച​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​ശ്മി​ക അ​വതരിപ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ശ്രീ​വ​ല്ലി.  എ​ന്നാ​ൽ ഈ ​ചി​ത്ര​ങ്ങ​ൾ താ​രം ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ എ​ടു​ത്ത​താ​ണെ​ന്നും ര​ശ്മി​ക​യു​ടെ ലു​ക്ക് ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് സം​ഭ​വ​ത്തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്രതികരിച്ചത്. അ​തേ​സ​മ​യം ഈ ​വി​ഷ​യ​ത്തി​ൽ ന​ട​ൻ അ​ല്ലു അ​ർ​ജു​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. പു​ഷ്പ 2ന്‍റെ…

Read More

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്; കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​വാ​ദ​ങ്ങ​ൾ മു​ങ്ങു​മോ? ഇ​ന്ത്യ സ​ഖ്യം ശ​ക്തി​പ്രാ​പി​ക്കു​മോ?

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ന​ട​ന്ന അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ബി​ജെ​പി​ക്കു​മെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ള്ള വി​വാ​ദ​ങ്ങ​ളെ മു​ക്ക​ക്ക​ളി​ഞ്ഞേ​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ​ങ്ക. ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​തും ഇ​തു​ത​ന്നെ​യെ​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വാ​ദം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടി​രു​ന്നു. ബി​ജെ​പി എ​ക്കാ​ല​വും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും അ​ഴി​മ​തി​വി​രു​ദ്ധ പ്ര​തിഛാ​യ​യ്ക്ക്, ബോ​ണ്ട് വി​വാ​ദം ക​ന​ത്ത ക​രി​നി​ഴ​ൽ വീ​ഴ്ത്തി. ഇ​ന്ത്യ സ​ഖ്യം ബോ​ണ്ട് വി​വാ​ദം ഉ​യ​ർ​ത്തി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ടെ​യാ​ണു സ​ഖ്യ​ത്തി​ലെ പ്ര​ധാ​നി​യാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് . ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് -ആം​ആ​ദ്മി പാ​ർ​ട്ടി സ​ഖ്യം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​യും ബി​ജെ​പി​യെ വ​ലി​യ​തോ​തി​ൽ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ണ്ടും ഭ​ര​ണ​ത്തി​ലേ​ക്കു കു​തി​ക്കു​ന്ന ബി​ജെ​പി​ക്കു പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. അ​തേ​സ​മ​യം, അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ കൂ​ട്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ന്ത്യ സ​ഖ്യം മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​നി​യും സെ​റ്റാ​കാ​ത്ത ഇ​ന്ത്യ സ​ഖ്യം കൂ​ടു​ത​ൽ…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​; അ​സു​ഖ​ബാ​ധി​ര​താ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ഒ​ഴി​വാ​ക്കാ​ൻ ഓ​പ്ഷ​നി​ല്ല

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന സൈ​റ്റി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കാ​ൻ ഓ​പ്ഷ​നി​ല്ല.കോ​ഴി​ക്കോ​ട് എ​ൻ​ഐ​സി ഡി​സൈ​ൻ ചെ​യ്ത ഓ​ർ​ഡ​ർ എ​ന്ന സൈ​റ്റി​ലാ​ണ് ഗു​രു​ത​ര​മാ​യ പാ​ളി​ച്ച സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ മു​ത​ൽ​ക്കാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും വി​ശ​ദാം​ശ​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ വ​ഴി അ​പ്‌ലോ​ഡ് ചെ​യ്യാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എ​ഴു​തി ന​ൽ​കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. അ​ന്ന് അ​സു​ഖ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ പേ​രും വി​ശ​ദാം​ശ​ങ്ങ​ളും ജീ​വ​ന​ക്കാ​ർ​ക്ക് എ​ഴു​തി ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​ൻ വ​ഴി പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ അ​സു​ഖ​വി​വ​രം രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കി​ട​പ്പു​രോ​ഗി​ക​ൾ, ലോം​ഗ് ലീ​വ്, ഫീ​ഡിം​ഗ് മ​ദ​ർ, ഗ​ർ​ഭി​ണി​ക​ൾ, ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ റി​ട്ട​യ​ർ ചെ​യ്യു​ന്ന​വ​ർ തു​ട​ങ്ങി​യ കോ​ള​ങ്ങ​ൾ സൈ​റ്റി​ലു​ണ്ട്.മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളും ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ളു​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​യ ജീ​വ​ന​ക്കാ​രാ​ണ് ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ…

Read More

ഇതാരെങ്കിലും കേട്ട് വന്നാൽ ഞങ്ങളെ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും; സുഹൃത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് വരദ

മി​നിസ്​ക്രീ​നി​ലൂ​ടെ ഏ​വ​രു​ടെയും മ​നം ക​വ​ർ​ന്ന പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് വ​ര​ദ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. സീ​രി​യ​ൽ താ​രം ജി​ഷി​നെ ആ​യി​രു​ന്നു വ​ര​ദ വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള വേ​ർ​പി​രി​യ​ൽ വ​ള​രെ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. ര​ണ്ടു​പേ​ർ​ക്കും ഒ​രു മ​ക​നാ​ണു​ള്ള​ത്. ഇ​പ്പോ​ഴി​താ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ര​ദ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. താ​ര​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യും നാ​യി​ക​യു​മാ​യ മ​രി​യ പ്രി​ൻ​സു​മൊ​ത്തു​ള്ള വീ​ഡി​യോ ആ​ണ് വ​ര​ദ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ‌“സു​ഹൃ​ത്തി​നൊ​പ്പം ഒ​രു ലോ​ജി​ക്കു​മി​ല്ലാ​തെ സം​സാ​രി​ക്കു​മ്പോ​ൾ ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്, ഇ​പ്പോ​ൾ ഇ​താ​രെ​ങ്കി​ലും കേ​ട്ട് വ​ന്നാ​ൽ ഉ​റ​പ്പാ​യും ഞ​ങ്ങ​ളെ ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ ആ​ക്കും എ​ന്നാ​ണ്”, എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വ​ര​ദ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത്ര​യ്ക്കും സിം​പി​ൾ ആ​ണോ വ​ര​ദ, എ​ന്ത് നി​ഷ്ക​ള​ങ്ക​മാ​യ മു​ഖ​മാ​ണ് എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More