ഗുവാഹത്തി: ആസാമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
Read MoreDay: May 12, 2026
മുഖ്യമന്ത്രി: എട്ടാം ദിവസവും തർക്കം തീരാതെ കോൺഗ്രസ്; ഡൽഹിയിൽ ചർച്ച തുടരുന്നു
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ തര്‍ക്കം തുടരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് നില്ക്കുന്ന രമേശ് ചെന്നിത്തല, വി.ഡി.സതീശന്, കെ.സി. വേണുഗോപാല്‍ എന്നിവരില്‍ ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ എട്ടു ദിവസമായിട്ടും തീരുമാനിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ സംഘടന ദൗര്‍ബല്യമായി പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തി കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ ഹൈക്കമാന്‍ഡും പ്രതിസന്ധിയിലായിരിക്കുകയാണ്. സോണിയാഗാന്ധിയുടെ വസതിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വീണ്ടും യോഗം ചേരുന്നുണ്ട്. മുന്‍ കെപിസിസി അധ്യക്ഷന്മാരെയും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടാനാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്. കെപിസിസി മുന്‍ പ്രസിഡന്റുമാരായിരുന്ന വി.എം. സുധീരന്, കെ. മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.എം ഹസന് കൂടാതെ കെപിസിസി ഭാരവാഹികളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് , എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് വീണ്ടും തേടും. രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍…
Read Moreപൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽനിന്ന് പല്ലടത്തേക്കു പോവുകയായിരുന്നു ഇവർ. നെഗമത്തുവച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു
Read Moreസിംഹവാലന്‍ കുരങ്ങുകൾ വനസന്പത്ത്; തീറ്റനൽകുന്നതിലും വേണം ജാഗ്രത
നെല്ലിയാമ്പതി: നെല്ലിയാന്പതിയിൽ കൗതുകക്കാഴ്ചയായി സിംഹവാലൻ കുരങ്ങുകൾ. പശ്ചിമഘട്ടത്തിലെ നിത്യഹരിത മഴക്കാടുകളിൽമാത്രം കാണപ്പെടുന്ന അപൂര്‍വ വന്യജീവികളിലൊന്നാണ് സിംഹവാലന്‍ കുരങ്ങുകൾ. സാധാരണ മനുഷ്യസാന്നിധ്യം ഒഴിവാക്കി കാടിന്റെ ഉയർന്ന മരച്ചില്ലകളില്മാത്രം സഞ്ചരിക്കുന്ന ഈ അപൂര്‍വ ജീവിവര്‍ഗം ഇപ്പോള്‍ ചുരംറോഡരികില് കൂട്ടമായെത്തുന്നുണ്ട്. ചെറുനെല്ലിക്കും അയ്യപ്പന്തിട്ടിനും ഇടയിലുള്ള നിത്യഹരിത ചോലവനമേഖലയില് കഴിഞ്ഞ ഏതാനും മാസങ്ങളായി സിംഹവാലന്‍ കുരങ്ങുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നുണ്ട്. വാഹനങ്ങള്‍ എത്തുമ്പോള്‍ മറ്റു കുരങ്ങുകളെപ്പോലെ ഭയമില്ലാതെ റോഡരികിലിരുന്ന് ഭക്ഷണത്തിനായി കാത്തുനില്ക്കുന്നതും വാഹനം നിര്‍ത്തിയാല്‍ അടുത്തേക്കെത്തി ഇരുകാലില്‍ നില്‍ക്കെ യാചിക്കുന്നതും പലർക്കും കാണാക്കാഴ്ചയാണ്. ഏകദേശം ഇരുപതോളം അംഗങ്ങളുള്ള സംഘങ്ങളായി ഇവ റോഡരികില്‍ പതിവായി കാണപ്പെടുന്നതായാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്. യാത്രക്കാരില്‍നിന്ന് സിംഹവാലൻ കുരങ്ങുകൾ ഭക്ഷണം തേടുന്നത് വന്യജീവി പ്രേമികളെയും ഗവേഷകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുമുണ്ട്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കരുതെന്നു വനംവകുപ്പ് ചെക്ക്പോസ്റ്റുകളില്തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പല വിനോദസഞ്ചാരികളും പഴം, ബിസ്കറ്റ്, ചിപ്സ് തുടങ്ങിയ മനുഷ്യഭക്ഷണങ്ങള്…
Read More717 മദ്യശാലകൾ പൂട്ടി വിജയ്: പൂട്ടുന്നത് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തെ ടാസ്മാക് മദ്യശാലകൾ
ചെന്നൈ: മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം സുപ്രധാന ഭരണപരിഷ്കാരങ്ങളുമായി സി. ജോസഫ് വിജയ്. തമിഴ്നാട്ടിലെ സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായും നിർത്തലാക്കാനാണു നിർദേശം. സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രത്യേക പരിശോധനയ്ക്കു പിന്നാലെയാണു നടപടി. നിലവിൽ 4,765 റീട്ടെയിൽ മദ്യശാലകളാണ് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ ജനവാസ കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അരികിലുള്ള കടകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്കു നേരത്തെ നിർദേശം നൽകിയിരുന്നു. അടച്ചുപൂട്ടാൻ തീരുമാനിച്ച 717 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്കും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്കും സമീപത്താണു പ്രവർത്തിക്കുന്നത്. ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തോടെ തമിഴക വെട്രി കഴകം (ടിവികെ) പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ സുപ്രധാന…
Read Moreവായ്പ അനുവദിക്കാനാകാതെ കേരള ബാങ്ക്; സഹകരണസംഘങ്ങളും ആശങ്കയിൽ
നെന്മാറ: ജില്ലയിൽ മാതൃകാപരമായി നടപ്പിലാക്കിയിരുന്ന നെല്ലുസംഭരണ- വിലവിതരണരംഗത്തെ സഹകരണ ബദൽ ഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുന്നു. സപ്ലൈകോയ്ക്കുമേൽ കെട്ടിക്കിടക്കുന്ന വൻകുടിശിക കാരണം പ്രാഥമിക സഹകരണസംഘങ്ങൾക്ക് പുതിയതായി വായ്പ അനുവദിക്കാൻ കേരള ബാങ്കിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ നെല്ലുസംഭരണത്തിനും കർഷകർക്ക് തുക നൽകുന്നതിനും ആശ്രയമായിരുന്ന സഹകരണശൃംഖല പൂർണമായും താളംതെറ്റി. 2022- 23 കാലയളവിൽ കർഷകർക്ക് നെല്ല് വില നൽകുന്നതിനായി കേരള ബാങ്ക് മുഖേന പ്രാഥമിക സഹകരണ സംഘങ്ങൾ വിതരണം ചെയ്ത വായ്പയിൽ മാത്രം ഏകദേശം 580 കോടി രൂപയാണ് സപ്ലൈകോ തിരിച്ചടയ്ക്കാനുള്ളത്. ഇതിനുപുറമേ പലിശയായി 200 കോടിയോളം രൂപയും കുടിശികയായി കിടക്കുന്നതോടെ ആകെ ബാധ്യത 780 കോടി രൂപ കടന്നിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ നിലവിലെ ചട്ടങ്ങൾ പ്രകാരം ഇത്രയും വലിയ കുടിശിക തീർപ്പാക്കാതെയുള്ള സാഹചര്യത്തിൽ അതേ ആവശ്യത്തിനായി വീണ്ടും വായ്പ അനുവദിക്കുന്നതു ബാങ്കിന് വലിയ നിയമ-സാമ്പത്തിക തടസമാകുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ…
Read More25 കോടിയുടെ തട്ടിപ്പ്: ടിവികെ നേതാവ് അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരത്തിലേറി ദിവസങ്ങൾ മാത്രം പിന്നിടുന്പോൾ തമിഴക വെട്രി കഴകം ജില്ലാ നേതാവ് കോടികൾ തട്ടിയ കേസിൽ അറസ്റ്റിൽ. പാർട്ടിയുടെ സെൻട്രൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശരവണ(31)നാണു പിടിയിലായത്. പുതുക്കോട്ട തിരുവാപുർ സ്വദേശിയായ ഇയാളെ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. വിവിധ നിക്ഷേപകരിൽനിന്നായി 25 കോടിയിലേറെ രൂപയാണ് ടിവികെ നേതാവ് തട്ടിയെടുത്തത്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നൂറോളം പേരിൽ നിന്നായി വൻതുക കൈക്കലാക്കിയെന്നാണ് ശരവണനെതിരെയുള്ള പരാതി. 30 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വ്യക്തികളിൽനിന്ന് ഇയാൾ വാങ്ങിയിട്ടുണ്ട്. അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കാണെന്നും മറ്റും പറഞ്ഞാണു മറ്റുപലരിൽനിന്നും പണം ഈടാക്കിയത്. എന്നാൽ പണം തിരികെ നൽകാതെ രണ്ടാഴ്ചയിലേറെയായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ പണം തട്ടിയെടുക്കുമെന്നു ഭയന്നാണു…
Read Moreഇറാൻ യുദ്ധവിമാനങ്ങൾക്ക് പാക്കിസ്ഥാൻ താവളമൊരുക്കി
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ താവളമൊരുക്കിയതായി റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളിൽനിന്നു സംരക്ഷണംതേടി ഇറാന്റെ സൈനികവിമാനങ്ങൾ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനും അമേരിക്കയ്ക്കുമിടയിൽ മധ്യസ്ഥനായി പാക്കിസ്ഥാൻ നിലകൊള്ളുന്നതിനിടെയാണു രഹസ്യനീക്കമെന്നും യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ രഹസ്യാന്വേഷണ വിമാനമായ ആർസി 130 ഉൾപ്പെടെയുള്ളവ പാക് താവളത്തിലേക്കു മാറ്റിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണു വിമാനങ്ങൾ പാക്കിസ്ഥാനിലെത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമെ ഇറാന്റെ ചില യാത്രാവിമാനങ്ങൾ അഫ്ഗാനിസ്ഥാനിലും പാർക്ക് ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടുകൾക്കെതിരേ അമേരിക്കയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. പാക്കിസ്ഥാൻ നിഷ്പക്ഷ മധ്യസ്ഥനല്ലെന്ന് യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം ആരോപിച്ചു. റിപ്പോർട്ട്…
Read Moreകോൺഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ല: ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് എം.എം.ഹസൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടതു പാർട്ടിയാണ് അതിൽ ഘടകകക്ഷികൾക്കു റോളില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകരുതെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം.ഹസൻ. തീരുമാനം ഇനി വൈകാൻ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗ് അടക്കമുള്ള കക്ഷികളോട് അഭിപ്രായം ചോദിച്ചു. അവർ അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കു മൂന്നു നേതാക്കളുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപാണാവള്ളിയിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് ആക്രമിച്ച കേസ്; പ്രതികൾ അറസ്റ്റിൽ
പൂച്ചാക്കൽ: മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ആക്രമിച്ച കേസിൽ പ്രതികളിൽ രണ്ടു പേർ അറസ്റ്റിൽ. പാണാവള്ളി പഞ്ചായത്ത് അ ഞ്ചാം വാർഡിൽ തൃച്ചാറ്റുകുളം ശംലാ മൻസിൽ കരീമിന്റെ മകൻ സത്താർ (43), സത്താറിന്റെ മകൻ ഷഹബാസ് എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയതത്. പാണാവള്ളി പഞ്ചായത്ത് കുഴിപ്പറമ്പത്ത് നികർത്ത് വിജയനാണ് (64) ആക്രമണത്തിനിരയായത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. ഉടുമുണ്ടുരിഞ്ഞും തെങ്ങിൽ കെട്ടിയിട്ടുമാണ് കൂട്ടംചേർന്ന് ആക്രമിച്ചത്. മൂക്കിന്റെ അസ്ഥിപൊട്ടിയത് ഉൾപ്പെടെ വിജയനു ഗുരുതര പരിക്കുണ്ട്.സംഭവത്തിൽ സമീപവാസി സത്താറും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറു പേർക്കെതിരേ പൂച്ചാക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. വിജയനെ നേരത്തെ ആക്രമിച്ച കേസ് കോടതിയിലുണ്ട്. ഇതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ഏഴിന് രാത്രി വീട്ടുമുറ്റത്തുനിന്ന് വിജയനെ വലിച്ചിഴച്ച് എത്തിച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പൂച്ചാക്കൽ പോലീസ് പറഞ്ഞു.
Read More