ട്രം​പ് ചൈ​ന​യി​ൽ: ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ ചൈ​നീ​സ് ഇ​ട​പെ​ട​ൽ?

ബീ​ജിം​ഗ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന​യി​ൽ. ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ച്ച ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ക്കു​ന്ന​തി​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ചൈ​ന​യു​ടെ മേ​ൽ ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം, ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ ത​നി​ക്ക് ചൈ​ന​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്നു യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യോ അ​ല്ലാ​തെ​യോ അ​മേ​രി​ക്ക ഈ ​യു​ദ്ധം ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ വാ​ഷിം​ഗ്ട​ണും ടെ​ഹ്‌​റാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ ബീ​ജിം​ഗി​നു മ​ധ്യ​സ്ഥ​നാ​കാ​ൻ ക​ഴി​യു​മെ​ന്ന് ചൈ​ന​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ റ​ഹ്മാ​നി ഫ​സ്‌​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 74 ദി​വ​സം പി​ന്നി​ട്ട ഇ​റാ​ൻ യു​ദ്ധ​ത്തി​നാ​യി അ​മേ​രി​ക്ക ഇ​തു​വ​രെ 2.77 ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് അ​റി​യി​ച്ചു.…

Read More

ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സി​നെ ന‍​യി​ക്കാ​ൻ മ​ല​യാ​ളി വ​നി​ത: 145 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി വ​നി​താ പ്രി​ൻ​സി​പ്പ​ൽ; പ്രൊ​ഫ. സൂ​സ​ൻ ഏ​ലി​യാ​സി​ന്‍റെ കു​ടും​ബ​വീ​ട് റാ​ന്നി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക പ്ര​ശ​സ്ത ക​ലാ​ലാ​യം, ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ജി​ന്‍റെ 145 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​നി​ത പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തേ​ക്ക്. മ​ല​യാ​ളി​യാ​യ കം​പ്യൂ​ട്ട​ർ സ​യ​ന്‍റി​സ്റ്റ് പ്രൊ​ഫ. സൂ​സ​ൻ ഏ​ലി​യാ​സി​നെ കോ​ള​ജി​ന്‍റെ പ​തി​നാ​ലാ​മ​ത് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ച്ചു. ജൂ​ൺ ഒ​ന്നി​ന് അ​വ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. കോ​ള​ജ് ചെ​യ​ർ​മാ​നും ഡ​ൽ​ഹി ബി​ഷ​പ്പു​മാ​യ ഡോ. ​പോ​ൾ സ്വ​രൂ​പാ​ണു പു​തി​യ പ്രി​ൻ​സി​പ്പ​ലി​നെ പ്ര​ഖ്യാ​പി​ച്ച​ത്. സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ, പ്ര​ശ​സ്ത​രാ​യ അ​ഭി​നേ​താ​ക്ക​ൾ, കാ​യി​ക താ​ര​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രെ വാ​ർ​ത്തെ​ടു​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​മ​ര​ത്തേ​ക്ക് ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത​യെ​ത്തു​ന്ന​ത്. 1950ക​ളി​ൽ റാ​ന്നി​യി​ൽ​നി​ന്നു ചെ​ന്നൈ​യി​ലെ​ത്തി​യ മ​ല​യാ​ളി​കു​ടും​ബ​ത്തി​ലാ​ണ് സൂ​സ​ൻ ജ​നി​ച്ച​ത്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഉ​ന്ന​ത​ബി​രു​ദ​വും മ​ൾ​ട്ടി​മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട് സൂ​സ​ൻ ഏ​ലി​യാ​സ്. ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ദ​ശാ​ബ്ദ​ങ്ങ​ൾ അ​ധ്യാ​പ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പ് ച​ണ്ഡീ​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ…

Read More

കേ​ര​ള മു​ഖ്യ​മ​ന്ത്രി: സ​മൂ​ഹ മാ​ധ്യ​മ​പ്ര​ചാ​ര​ണ​വും വൈ​കാ​രി​ക പ്ര​ക​ട​ന​വും നോ​ക്കി​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്നതെന്ന് ഹൈ​ക്ക​മാ​ന്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് ദി​വ​സ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ സോ​ണി​യാ​ഗാ​ന്ധി​യും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യും ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ന​ട​ന്ന​ത്. എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യ ഹൈ​ക്ക​മാ​ന്‍​ഡ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും എം​പി​മാ​രു​മാ​യും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും അ​ഭി​പ്രാ​യം മാ​നി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തെ​ന്ന സ​ന്ദേ​ശ​മാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ന​ല്‍​കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​പ്ര​ചാ​ര​ണ​വും വൈ​കാ​രി​ക പ്ര​ക​ട​ന​വും നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍​ക്ക് ഹൈ​ക്ക​മാ​ന്‍​ഡ് സൂ​ച​ന ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പ​ര​സ്യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​തെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും…

Read More

ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു! ച​ർ​ച്ച​യാ​യി കെ​സി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന വി​ഷ​യം കോ​ൺ​ഗ്ര​സി​ൽ കൊ​ടു​മ്പി​രി കൊ​ണ്ടി​രി​ക്കെ ഇ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ ഇ​ട്ട ഒ​രു പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ന്നു. മ​ല​പ്പു​റ​ത്ത് മി​ന്ന​ലേ​റ്റു മ​രി​ച്ച നാ​ലു​കു​ട്ടി​ക​ൾ​ക്ക് അ​ടി​ന്ത​ര​മാ​യി സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്ന വാ​ക്കാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പി​ച്ചോ എ​ന്ന സം​ശ​യ​മാ​ണ് നി​രീ​ക്ഷ​ക​രി​ൽ ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​ധി​കാ​രി​ക​ത​യോ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്നു കു​റി​ച്ച​ത് അ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നു പ​ല​രും ക​രു​തു​ന്നു. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന. വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് കെ.​സി. ക്യാ​മ്പ് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യ​ത്. മാ​ത്ര​മ​ല്ല, വി.​ഡി.​സ​തീ​ശ​നാ​യി പ്ര​ത്യ​ക്ഷ​ത്തി​ൽ ആ​സൂ​ത്രി​ത​മാ​യി ന​ട​ന്ന പ്ര​ചാ​ര​ണ​വും സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നു​മൊ​ക്കെ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു.…

Read More

അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ന് 24 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ചെ​റു​തോ​ണി: അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ 44കാ​ര​ന് 24 വ​ർ​ഷം ക​ഠി​നത​ട​വും 2,20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​ടു​ക്കി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി ഡി.​എ​സ്. നോ​ബ​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വാ​ഗ​മ​ൺ പ​ശു​പ്പാ​റ സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2024ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ളു​ന്ത് നു​ള്ളാ​ൻപോ​യ കു​ട്ടി​യു​ടെ അ​മ്മ പ​നിയാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി​യു​ടെ മ​ക​ളെ നോ​ക്കാ​ൻ ഏ​ല്പി​ച്ചു. പി​ന്നീ​ട് പ്ര​തി​യും ഭാ​ര്യ​യും കു​ട്ടി​യു​ടെ അ​മ്മ​യും മ​റ്റ് പ​ണി​ക്കാ​രും ചേ​ർ​ന്ന് കൊ​ളു​ന്ത് നു​ള്ളാ​ൻ പോ​യി. പ്ര​തി​യു​ടെ മ​ക​ൾ ഉ​റ​ങ്ങി​യ​പ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യോ​ട് അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യി​ൽനി​ന്ന് വി​വ​ര​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം 10 മാ​സം അ​ധി​ക ത​ട​വുകൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ​ അ​ട​യ്ക്കു​ന്ന പ​ക്ഷം തു​ക കു​ട്ടി​ക്ക് ന​ൽ​കു​വാ​നും കോ​ട​തി വി​ധി​ച്ചു.കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യോ​ട്…

Read More

പു​ഞ്ച​കൃ​ഷി​യു​ടെ നെ​ൽ​വി​ല ഇ​തു​വ​രെ കി​ട്ടി​യി​ല്ല; കു​ട്ട​നാ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം തു​ലാ​സി​ല്‍

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം തു​ലാ​സി​ൽ. നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ള്‍​ക്ക് തു​ട​ര്‍​പ​ഠ​നം ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ർ. പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലി​ന്‍റെ വി​ല​കി​ട്ടി​യി​ട്ട് കു​ട്ടി​ക​ളെ സ്‌​കൂ​ളു​ക​ളി​ല്‍ അ​യ​യ്ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. പു​തി​യ അ​ധ്യയ​ന വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. കൃ​ഷി​ലോ​ണ്‍ തി​രി​ച്ച​ട​വ്, മ​ക്ക​ളു​ടെ വി​വാ​ഹം, വീ​ട്ടു​ചെ​ല​വ് തു​ട​ങ്ങി ഒ​ത്തി​രി പ്ര​തി​സ​ന്ധി​ക​ളി​ല്‍ കു​ടി​യാ​ണ് ക​ര്‍​ഷ​ക​ര്‍ പോ​കു​ന്ന​ത്. മാ​ര്‍​ച്ച് 18 വ​രെ​യു​ള്ള പി​ആ​ര്‍​എ​സ് പാ​സാ​ക്കി​യെ​ന്നാ​ണ് മ​ങ്കൊ​മ്പ് സ​പ്ലൈ ഓ​ഫീ​സി​ല്‍ നി​ന്ന് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ബാ​ങ്കി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ വ​ര​ണ​മെ​ന്നാ​ണ്. പി​ആ​ര്‍​എ​സ് ഇ​പ്പോ​ള്‍ ബാ​ങ്കി​ല്‍ സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. നി​യു​ക്ത കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി​ചെ​റി​യാ​ന്‍ അ​ടി​യ​ന്തര​മാ​യി ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് നെ​ല്ലി​ന്‍റെ വി​ല ഉ​ട​നെ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ. നെ​ല്ല് എ​ടു​ത്തു കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ഇ​തി​ന്‍റെ തു​ക ക​ര്‍​ഷ​ക​ന് കൊ​ടു​ക്ക​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സി​വി​ല്‍ സ​പ്ലൈ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ല്ലേ എ​ന്നും ഇ​തി​നു പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി…

Read More

എ​സി റോ​ഡ് കൂ​രി​രു​ട്ടി​ല്‍; ​അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ; പ​ദ്ധ​തി​യി​ട്ട​ത് 416 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍​ക്ക്, സ്ഥാ​പി​ച്ച​ത് എ​ഴു​പ​തെ​ണ്ണം

കുട്ടനാട്: എ​ഴു​നൂ​റു കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ന്‍വീ​ഴ്ച​യെ​ന്ന് ആ​ക്ഷേ​പം. കെ​എ​സ്ടി​പി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്‌​ട് സൊ​സൈ​റ്റി​യാ​ണ് 24.4 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡ് നി​ര്‍മി​ച്ച​ത്. എ​ന്നാ​ല്‍, വാ​ഹ​ന​ങ്ങ​ള്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും വേ​ണ്ട​ത്ര സു​ര​ക്ഷ സ​ജ്ജ​മാ​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണ്.റോ​ഡി​ല്‍ രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. ചു​രു​ക്കം വ​ഴി​വി​ള​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് തെ​ളി​യു​ന്ന​ത്. പാ​ല​ങ്ങ​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും 416 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ഴു​പ​തെ​ണ്ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 30 എ​ല്‍യു​എ​ക്‌​സി​ന്‍റെ വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഓ​ർ​ഡ​ര്‍ ന​ല്‍കി​യ ക​മ്പ​നി യ​ഥാ​സ​മ​യം വി​ള​ക്കു​ക​ളെ​ത്തി​ക്കാ​തെ വ​ന്ന​താ​ണ് സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ ത​ണ​ൽ​മ​രം

അ​മ്പ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​പ​ക​ടഭീ​ഷ​ണി​യി​ൽ നി​ൽ​ക്കു​ന്ന ത​ണ​ൽമ​രം യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള ഓ​ട്ടോറി​ക്ഷാ സ്റ്റാ​ൻ​ഡിന​രി​കി​ലാ​ണ് ത​ണ​ൽമ​രം അ​പ​ക​ടാ​വ​സ്ഥ​യി​ൽനി​ൽ​ക്കു​ന്ന​ത്. ഇ​ത് വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രും യാ​ത്ര​ക്കാ​രും സ​മീ​പവാ​സി​ക​ളും റെ​യി​ൽ​വേ അ​ധി​കൃ​ത​രോ​ട് പ​ലത​വ​ണ പ​രാ​തി പ​റ​ഞ്ഞ​താ​ണ്.​ ഇ​വി​ടെ നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് കി​ട​ക്കു​ന്ന​ത്. ചു​വ​ട് ദ്ര​വി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഏ​തു നി​മി​ഷ​വും മ​രം നി​ലം പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​നി മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ചാ​ൽ മ​രം വീ​ണ് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​രും സ​മീ​പവാ​സി​ക​ളും. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി മ​രം വെ​ട്ടി​മാ​റ്റാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Read More

അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗ് ചോ​ദ്യം ചെ​യ്ത സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം; ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ പ​രാ​തി

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് -മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യബ​സ് ഡ്രൈ​വ​ർ​ക്കു നേ​രേ ദ​മ്പ​തി​ക​ളു​ടെ അ​ക്ര​മം. മ​ർ​ദ​ന​ത്തി​ൽ മൂ​ക്കി​നു പ​രി​ക്കേ​റ്റ ക​ടു​കോ​യി​ക്ക​ൽ ബ​സി​ലെ ഡ്രൈ​വ​ർ ബേ​ബി ചാ​ക്കോ​യെ (51) ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മൈ​ത്രി ജം​ഗ്ഷ​നു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​ശ്ര​ദ്ധ​മാ​യി ബ സി​നു മു​ന്നി​ലേ​ക്ക് വെ​ട്ടി​ച്ചു ക​യ​റ്റി​യ​ത് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ദ​മ്പ​തി​ക​ൾ മു​ട്ടം കു​ള​ത്തി​ന് സ​മീ​പം ബൈ​ക്ക് ബ​സി​നു കു​റു​കെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന ബേ​ബി ചാ​ക്കോ​യെ ദ​മ്പ​തി​ക​ൾ ചേ​ർ​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​റ​ക്കി. യു​വാ​വും യു​വ​തി​യും ചേ​ർ​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഹെ​ൽ​മ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹെ​ൽ​മ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ക്കി​നു പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ഡ്രൈ​വ​ർ ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ…

Read More

ഊ​ത്ത​പി​ടി​ത്തം നി​യ​മ​വി​രു​ദ്ധം; ആ​റു​മാ​സം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം;​ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ്

കോ​​ട്ട​​യം: മ​​ത്സ്യ​​ങ്ങ​​ളു​​ടെ പ്ര​​ജ​​ന​​ന കാ​​ല​​ത്ത് ഉ​​ള്‍​നാ​​ട​​ന്‍ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലെ നി​​യ​​മം ലം​​ഘി​​ച്ചു​​ള്ള മീ​​ന്‍ പി​​ടി​​ത്ത​​ത്തി​​ന് (ഊ​​ത്ത​​പി​​ടി​​ത്തം)​​എ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​യു​​മാ​​യി ഫി​​ഷ​​റീ​​സ് വ​​കു​​പ്പ്.പ്ര​​ജ​​ന​​ന​​കാ​​ല​​ത്ത് മീ​​നു​​ക​​ളു​​ടെ സ​​ഞ്ചാ​​ര​​പ​​ഥ​​ത്തി​​നു ത​​ട​​സം വ​​രു​​ത്തി അ​​വ​​യെ പി​​ടി​​ക്കു​​ന്ന​​തും കൂ​​ട്, അ​​ടി​​ച്ചി​​ല്‍, പ​​ത്താ​​യം മു​​ത​​ലാ​​യ അ​​ന​​ധി​​കൃ​​ത മാ​​ര്‍​ഗ​​ങ്ങ​​ളി​​ലൂ​​ടെ മീ​​ന്‍​പി​​ടി​​ക്കു​​ന്ന​​തും കേ​​ര​​ള ഉ​​ള്‍​നാ​​ട​​ന്‍ മ​​ത്സ്യ​​ബ​​ന്ധ​​ന നി​​യ​​മ​​പ്ര​​കാ​​രം നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. വി​​ല​​ക്ക് ലം​​ഘി​​ച്ച് ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ളി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് 10,000 രൂ​​പ പി​​ഴ​​യും ആ​​റു​​മാ​​സം ത​​ട​​വും ശി​​ക്ഷ ല​​ഭി​​ക്കാം.ഊ​​ത്ത​​പി​​ടി​​ത്തം ശു​​ദ്ധ​​ജ​​ല മ​​ത്സ്യ​​ങ്ങ​​ളു​​ടെ വം​​ശ​​നാ​​ശ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഈ ​​സ​​മ​​യ​​ത്തെ മീ​​ന്‍​പി​​ടി​​ത്തം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഫി​​ഷ​​റീ​​സ് വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും ഊ​​ത്ത​​പി​​ടി​​ക്കു​​ന്ന​​വ​​ര്‍​ക്കും അ​​ന​​ധി​​കൃ​​ത മ​​ത്സ്യ​​ബ​​ന്ധ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ര്‍​ക്കും എ​​തി​​രേ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും കോ​​ട്ട​​യം ഫി​​ഷ​​റീ​​സ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

Read More